For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക്‌ പ്രോട്ടീന്‍ കുറവോ, പരിഹാരം?

|

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ഇതുവഴി ആരോഗ്യം കാത്തു സൂക്ഷിയ്‌ക്കുന്നതിനും പലതരം ഘടകങ്ങള്‍ ആവശ്യമാണ്‌. വൈറ്റമിന്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു.

ഒരാളുടെ ശരീരത്തിന്റെ ആകെയുള്ള ഭാരത്തില്‍ പകുതിയോളം പ്രോട്ടീന്‍ കൊണ്ടാണെന്നു വേണമെങ്കില്‍ പറയാം.

എല്ല്‌, ചര്‍മം, മുടി, മസില്‍ എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്‌. ശരീരം കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന്‌ പ്രോട്ടീനാണ്‌ ഉപയോഗപ്പെടുത്തുന്നത്‌.

പ്രോട്ടീന്റെ അഭാവം പല തരം പ്രശ്‌നങ്ങള്‍ക്കു വഴി വയ്‌ക്കും. പ്രോട്ടീന്‍ കുറവു തിരിച്ചറിയാനുള്ള ലക്ഷണങ്ങളും പ്രോട്ടീന്‍ നല്‍കുന്ന ചില ഭക്ഷണങ്ങളേയും കുറിച്ചറിയൂ,

നീരു വച്ച കവിളുകള്‍

നീരു വച്ച കവിളുകള്‍

നീരു വച്ച കവിളുകള്‍ പ്രോട്ടീന്‍-കാര്‍ബോഹൈഡ്രേറ്റ്‌ അസന്തുലിതാവസ്ഥയാണ്‌ കാണിയ്‌ക്കുന്നത്‌. പ്രോട്ടീന്‍ കുറവ്‌ സലൈവറി ഗ്ലാന്റ്‌ പ്രവര്‍ത്തനത്തെ ബാധിയ്‌ക്കുന്നതാണ്‌ ഇതിനു കാരണം.

കണ്ണുകള്‍

കണ്ണുകള്‍

പ്രോട്ടീന്‍ കുറവ്‌ രക്തത്തിലെ പ്ലാസ്‌മയുടെ തോത്‌ കുറയ്‌ക്കും. ഇതിന്റെ ഫലമായി കണ്ണുകള്‍ ചീര്‍ക്കും.

മുടി

മുടി

മുടി കൊഴിയുന്നതും മുടിത്തുമ്പു പിളരുന്നതുമെല്ലാം പലപ്പോഴും പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങളാകാം.

ഊര്‍ജക്കുറവ

ഊര്‍ജക്കുറവ

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പ്രോട്ടീന്‍ കുറവ്‌ മന്ദീഭവിപ്പിയ്‌ക്കും. കാരണം ശരീരത്തിലെ ഷുഗര്‍ പ്രവര്‍ത്തനം കൃത്യമായി നടത്തുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമാണ്‌. ഊര്‍ജക്കുറവായിരിയ്‌ക്കും ഫലം.

വിളര്‍ച്ച

വിളര്‍ച്ച

ചര്‍മത്തിനുണ്ടാകുന്ന വിളര്‍ച്ചയാണ്‌ പ്രോട്ടീന്‍ കുറവിന്റെ മറ്റൊരു ലക്ഷണം.

ഉറക്കക്കുറവിന്‌

ഉറക്കക്കുറവിന്‌

ശരീരത്തിലെ അമിനോ ആസിഡുകള്‍ വിഭജിയ്‌ക്കുന്നതിലൂടെ സെറോട്ടിനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടുന്നു. ഇതിന്റെ കുറവ്‌ ഉറക്കക്കുറവിന്‌ വഴിയൊരുക്കും.

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി പ്രോട്ടീന്റെ ഒരു പ്രധാന ഉറവിടമാണ്‌.

ചിക്കന്‍

ചിക്കന്‍

ചിക്കന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്‌.

മീന്‍

മീന്‍

മീന്‍ പ്രോട്ടീന്‍ തോത്‌ ഉയര്‍ന്ന തോതില്‍ അടങ്ങിയ ഒരു ഭക്ഷണമാണ്‌.

മുട്ട

മുട്ട

മുട്ടയാണ്‌ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണം.

സോയ

സോയ

സോയ പ്രോട്ടീന്‍ സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്‌.

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍

പയര്‍ വര്‍ഗങ്ങള്‍, പീസ്‌ തുടങ്ങിയവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തന്നെ.

English summary

Protein Deficiency Signs and Remedy

Protein is an important factor of healthy body. Here are some signs of protein deficiency and some remedies,
Story first published: Friday, October 24, 2014, 13:25 [IST]
X
Desktop Bottom Promotion