For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലുതേയ്മാനത്തിന് സ്വാഭാവിക പരിഹാരം

By Super
|

പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനം മൂലം അസ്ഥികള്‍ക്ക് ബലത്തിലും, സാന്ദ്രതയിലും സംഭവിക്കുന്ന അപചയമാണ് അസ്ഥിക്ഷതം (ഒസ്റ്റിയോപൊറോസിസ്) എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് വഴി അസ്ഥികള്‍ വേഗത്തില്‍ ഒടിയാനും സന്ധികള്‍ക്ക് വേദനയുണ്ടാകാനും ഇടയാകും. ശരീരത്തില്‍ കാല്‍സ്യത്തിന്‍റെ അളവ് ക്രമീകരിക്കുന്നത് സ്ത്രീകളില്‍ ഈസ്ട്രജന്‍ വഴിയും പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റീറോണ്‍ വഴിയുമാണ്. സ്ത്രീകളില്‍ 60 വയസ് കഴിയുന്നതോടെയും, പുരുഷന്മാരില്‍ 70 വയസ് കഴിയുന്നതോടെയും ഈ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് കുറയുകയും അവ അസ്ഥിക്ഷതത്തിന് കാരണമാവുകയും ചെയ്യും. നിരവധി സപ്ലിമെന്‍റുകള്‍ ഈ പ്രശ്നം തടയാനായി ലഭ്യമാണെങ്കിലും സ്വഭാവികമായി തന്നെ ഇതിന് പരിഹാരം കണ്ടെത്താനാവും.

സർവരോഗസംഹാരിയായ ത്രിഫല

സ്വഭാവികമായി തന്നെ അസ്ഥിക്ഷതം തടയാനുള്ള വഴി ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധിക്കുകയാണ്. അതിനുള്ള ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിചയപ്പെടാം.

1. കാല്‍സ്യം

1. കാല്‍സ്യം

ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകമാണ് കാല്‍സ്യം. ദിവസേന ആവശ്യമായ തോതില്‍ കാല്‍സ്യം ശരീരത്തിലെത്തിയില്ലെങ്കില്‍ ശരീരം അസ്ഥികളില്‍ നിന്ന് കാല്‍സ്യം ശേഖരിക്കും. ക്രമേണ അസ്ഥികളിലെ കാല്‍സ്യത്തിന്‍റെ അളവ് കുറയുകയും വേഗത്തില്‍ പൊട്ടലുകളുണ്ടാവുകയും ചെയ്യും. ഇപ്പോള്‍ ഉയരാവുന്ന ഒരു ചോദ്യമാണ് എത്രത്തോളം കാല്‍സ്യം കഴിക്കണമെന്നത്. സ്വഭാവികരീതിയില്‍ അസ്ഥിക്ഷതത്തെ തടയാന്‍ ദിവസം 1000-1200 മില്ലിഗ്രാം കാല്‍സ്യം കഴിക്കേണ്ടതുണ്ട്. തൈര്, പാല്‍, സോയ പാല്‍, ടോഫു, സോയ പരിപ്പ്, തണുപ്പിച്ച തൈര്, കൊഴുപ്പ് കുറഞ്ഞ ഐസ്ക്രീം, കാബേജ്, കോളിഫ്ലവര്‍, ബദാം, ബദാം വെണ്ണ എന്നിവയിലൊക്കെ കാല്‍സ്യം സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

2. വിറ്റാമിന്‍ ഡി

2. വിറ്റാമിന്‍ ഡി

ആമാശയത്തില്‍ നിന്ന് കാല്‍സ്യം ആഗിരണം ചെയ്യണമെങ്കില്‍ അതിനൊപ്പം വിറ്റാമിന്‍ ഡിയുമുണ്ടാകണം. സൂര്യപ്രകാശത്തിന്‍റെ സഹായത്തോടെ ശരീരത്തില്‍ സ്വയം ഉത്പാദിപ്പിക്കപ്പെടുന്നതാണ് വിറ്റാമിന്‍ ഡി. അമിതമായി സൂര്യപ്രകശം ഏല്‍ക്കുന്നത് ക്യാന്‍സറിന് കാരണമാകുമെന്നതിനാല്‍ വിറ്റാന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. കോര മത്സ്യം, അയല, മത്തി, സോയ പാല്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവയൊക്കെ വിറ്റാമിന്‍ ഡിയാല്‍ സമ്പന്നമാണ്.

3.വ്യായാമം

3.വ്യായാമം

ഭാരോദ്വഹനവും മറ്റ് വ്യായാമങ്ങളും അസ്ഥിക്ഷതം തടയുകയും ആരോഗ്യം നല്കുകയും ചെയ്യും. ജോഗിങ്ങ്, ടെന്നീസ്, യോഗ. പൈലേറ്റ്സ്, നടത്തം, നീന്തല്‍, ഓട്ടം, ഫുട്ബോള്‍, ബാഡ്മിന്‍റണ്‍ എന്നിവയൊക്കെ ആരോഗ്യകരമാകും.

4. മദ്യോപയോഗം കുറയ്ക്കുക

4. മദ്യോപയോഗം കുറയ്ക്കുക

മദ്യപാനം അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ ആഗിരണം കുറയ്ക്കുക മാത്രമല്ല, പാരാതൈറോയ്ഡ് ഹോര്‍മോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാനും മദ്യം കാരണമാകും. ഇത് അസ്ഥികളിലെ കാല്‍സ്യത്തെ ഇല്ലാതാക്കുന്നതാണ്. കൂടാതെ അസ്ഥികളില്‍ കാല്‍സ്യം ശേഖരിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കുറയ്ക്കുകയും അസ്ഥികള്‍ രൂപപ്പെടുത്തുന്ന സെല്ലുകളെ നശിപ്പിക്കുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ തന്നെ മദ്യത്തിന്‍റെ ഉപയോഗം ദിവസം 2-3 ഔണ്‍സിലേക്ക് ചുരുക്കുക.

5. പുകവലിക്ക് വിട നല്കുക

5. പുകവലിക്ക് വിട നല്കുക

പുകവലി അസ്ഥികളുടെ കട്ടി കുറയ്ക്കുകയും, ക്ഷതങ്ങള്‍ക്ക് കാരണമാവുകയും, പൊട്ടലുകള്‍ ഭേദമാകുന്നത് സാവധാനമാക്കുകയും ചെയ്യും. ഇതിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ലെങ്കിലും പതിവായ പുകവലി വാര്‍ദ്ധക്യത്തില്‍ വേഗത്തില്‍ അസ്ഥികള്‍ക്ക് തകരാറുണ്ടാവാനിടയാക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് ബാധകമാണ്. പുകവലിക്കുന്ന സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ ഉത്പാദനം കുറയുന്നതായാണ് കാണുന്നത്.

കഫീന്‍ ഉപയോഗം കുറയ്ക്കുന്നത് വഴിയും, ഈസ്ട്രജന്‍, മഗ്നീഷ്യം എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴിയും അസ്ഥിക്ഷതം തടയാനാകും.

Read more about: health ആരോഗ്യം
English summary

Prevent Osteoporosis Naturally

Osteoporosis is a bone disorder where bone density and mass is affected mostly due to hormonal changes. This leaves bone more prone to fracture and painful joints.
Story first published: Friday, March 14, 2014, 13:37 [IST]
X
Desktop Bottom Promotion