For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യാത്രകള്‍ മലബന്ധം വരുത്താതിരിയ്ക്കാന്‍

|

വയറിനെ സുഖത്തിനും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒഴിവാക്കാനും ശോധന ഒരു പ്രധാന ഘടകമാണ്. എന്നാല്‍ യാത്രകള്‍ പലപ്പോഴും പലരിലും മലബന്ധമുണ്ടാക്കാറുണ്ട്.

മനുഷ്യശരീരത്തെ വേണമെങ്കില്‍ ഒരു ക്ലോക്കിനോട് ഉപമിയ്ക്കാം. കൃത്യമായ ദിനചര്യകളിലൂടെ കടന്നു പോകുമ്പോഴേ ശാരീരിക പ്രവര്‍ത്തനങ്ങളും ശരിയായി നടക്കൂ.

ഉദര പ്രശ്‌നങ്ങള്‍ ഭേദമാക്കാംഉദര പ്രശ്‌നങ്ങള്‍ ഭേദമാക്കാം

എന്നാല്‍ പലപ്പോഴും യാത്രകള്‍ ശരീരത്തിന്റെ സുഖകരമായ പ്രവര്‍ത്തനത്തിന് തടസം നില്‍ക്കാറുണ്ട്. ഇത് മറ്റു പല പ്രശ്‌നങ്ങള്‍ക്കൊപ്പം മലബന്ധം പോലുള്ള പ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്നു.

യാത്രകള്‍ മലബന്ധം വരുത്താതിരിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഭക്ഷണം

ഭക്ഷണം

കഴിവതും കൃത്യസമയത്തു തന്നെ ഭക്ഷണം കഴിയ്ക്കുക. ഇത് ശരിരയായ ശോധനയ്ക്കു പ്രധാനം. ഭക്ഷണവും ആവശ്യത്തിനു കഴിയ്ക്കണം.

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ആരോഗ്യകരമായ, ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് മലബന്ധം തടയും.

വെള്ളം

വെള്ളം

യാത്രകള്‍ക്കിടെ വെള്ളം കുടി മുടക്കരുത്. ഇതും ശരിയായ ശോധനയ്ക്കു പ്രധാനമാണ്.

ടോയ്‌ലറ്റില്‍

ടോയ്‌ലറ്റില്‍

ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുമ്പോള്‍ തന്നെ പോകുക. ഇത പിന്നീടേയ്ക്കു മാറ്റി വയ്ക്കുന്നത് സുഖകമരായ ശോധനയ്ക്കു തടസം നില്‍ക്കും.

കാപ്പി

കാപ്പി

പതിവിലും കൂടുതല്‍ കാപ്പിയും കഫീന്‍ കലര്‍ന്ന ഭക്ഷണങ്ങളും യാത്രകള്‍ക്കിടെ പലരുടേയും ശീലമാണ്. ഇവ നിയന്ത്രിയ്ക്കുക. ഇത് മലബന്ധമുണ്ടാക്കും.

ആവണക്കെണ്ണ

ആവണക്കെണ്ണ

വല്ലാതെ പ്രശ്‌നമുണ്ടെങ്കില്‍ കിടക്കാന്‍ നേരം ആവണക്കെണ്ണ കരുതാം. ഒരു ടീസ്പൂണ്‍ ജ്യൂസില്‍ ചേര്‍്ത്തു കഴിയ്ക്കാം.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

യാത്രകള്‍ക്കിടെ കരിക്കിന്‍ വെള്ളം ലഭിയ്ക്കുമെങ്കില്‍ കുടിയ്ക്കുന്നതും നല്ലതാണ്. ഇത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്.

English summary

Prevent Constipation While Travelling

By taking proper preventive measures, you can avoid constipation to a great extent. When you are travelling, you tend to suffer from the most common health problem is constipation,
Story first published: Thursday, April 24, 2014, 14:06 [IST]
X
Desktop Bottom Promotion