For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ് വരുത്തും ശാരീരിക പ്രശ്‌നങ്ങള്‍

|

ഇന്നത്തെ ജീവിതശൈലിയുടെ ഒരു ഭാഗമാണ് സ്‌ട്രെസ് എന്നുതന്നെ പറയാം.

പലരും കരുതുന്ന പോലെ സ്‌ട്രെസ് മാനസിക വിഷമം മാത്രമല്ല ഉണ്ടാക്കുന്നത്. ഒരുപിടി രോഗങ്ങളും ശാരീരിര പ്രശ്‌നങ്ങളുമെല്ലാം വരുത്തുന്ന സ്‌ട്രെസ് ആരോഗ്യത്തെ പല തരത്തിലും ബാധിയ്ക്കുന്നുമുണ്ട്.

ഏതെല്ലാം വിധത്തിലാണ് സ്‌ട്രെസ് നിങ്ങളുടെ ശരീരത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിയ്ക്കുന്നതെന്നു നോക്കൂ,

തലവേദന

തലവേദന

തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ് സ്‌ട്രെസ്. ഇത് തലയിലെ നാഡികളെ ബാധിയ്ക്കുന്നതു തന്നെ കാരണം.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

സ്‌ട്രെസ് ശരീരം കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇട വരുത്തും. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കും. കോള്‍ഡും പനിയുമെല്ലാം എളുപ്പം വരും.

അസിഡിറ്റി

അസിഡിറ്റി

സ്‌ട്രെസ് ശരീരത്തിലെ അഡ്രിനാലിന്‍ തോത് ഉയര്‍ത്തും. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. അസിഡിറ്റി കൂടുന്നത് അള്‍സറിന് കാരണമാകും.

മുഖക്കുരു

മുഖക്കുരു

സ്‌ട്രെസ് സെബേഷ്യസ് ഗ്രന്ഥികളുടെ അമിതപ്രവര്‍ത്തനത്തിനു കാരണമാകും. ശരീരതതില്‍ കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിയ്ക്കാന്‍ കാരണമാകും. ഇത് ചര്‍മസൗന്ദര്യത്തെ ബാധിയ്ക്കും. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ബിപി

ബിപി

ഉയര്‍ന്ന രക്തസമ്മര്‍ദം സ്‌ട്രെസിന്റെ മറ്റൊരു ദോഷവശമാണ്. ബിപി എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത് സ്‌ട്രോക്ക്, ശരീരത്തിലെ അവയവങ്ങള്‍ കൃത്യമായ പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ഹാര്‍ട്ട് ബീറ്റ്

ഹാര്‍ട്ട് ബീറ്റ്

സ്‌ട്രെസ് പലതരത്തിലുള്ള ഹൃദയപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഹാര്‍ട്ട് ബീറ്റ് എപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ ഇത് കാരണമാകും.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

സ്‌ട്രെസ് കാരണം പലരും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ തുടങ്ങാറുണ്ട്. ഇവ ആരോഗ്യത്തെ ബാധിയ്ക്കുന്ന ദുശീലങ്ങളാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ..

പ്രമേഹം

പ്രമേഹം

പ്രമേഹം സ്‌ട്രെസ് വരുത്തുന്ന മറ്റൊരു പ്രശ്‌നമാണ്. സ്‌ട്രെസ് രക്തത്തിലെ ഗ്ലൂക്കോസ് തോതുയര്‍ത്തും. ഇത് പ്രമേഹം വരുത്തി വയ്ക്കുകയും ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ സ്‌ട്രെസ് വരുത്തി വയ്ക്കുന്ന മറ്റൊരു അസുഖമാണ്. ഇതും ഹൃദയപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്ന ഒന്നാണ്.

മുടി

മുടി

മുടി കൊഴിയാന്‍ ഇട വരുത്തുന്ന ഒന്നാണ് സ്‌ട്രെസ്. മുടി പെട്ടെന്നു നരയ്ക്കാനും സ്‌ട്രെസ് കാരണമാകും.

English summary

Physical Effects Of Stress

One faces a stressful situation all the time – death, divorce, illness, a bad job, then there is no time for our body to return to normalcy. a Here are a few of the physical effects of stress on the body,
Story first published: Friday, July 18, 2014, 14:34 [IST]
X
Desktop Bottom Promotion