For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീര വേദന തടയാന്‍ ചില വഴികള്‍

By Super
|

സമയക്രമത്തില്‍, വാര്‍ദ്ധക്യത്തിന്റെ സ്വാഭാവിക ലക്ഷണങ്ങളായ സന്ധിവേദന, വാതം തുടങ്ങിയവയെ സ്വീകരിക്കുന്നതിന്‌ നമ്മള്‍ സ്വയം സജ്ജമായി തുടങ്ങണം. ഇവ എപ്പോഴും പ്രതീക്ഷിക്കാം.

വിട്ടുമാറാത്ത സന്ധിവേദനയ്‌ക്ക്‌ പല കാരണങ്ങളുണ്ട്‌്‌, എന്നാല്‍, സഹായം ആവശ്യമുണ്ട്‌ എന്ന സന്ദേശമാണ്‌ ശരീരം വേദനയിലൂടെ നല്‍കുന്നതെന്ന്‌ മറക്കരുത്‌. മരുന്നുകളിലൂടെ ശരീര വേദനയ്‌ക്ക്‌ തല്‍ക്കാല ആശ്വാസം നേടാന്‍ കഴിയും എന്നാല്‍, വീണ്ടും വരാതിരിക്കുന്നതിന്‌ വേദനയുടെ മൂല കാരണം എന്താണന്ന്‌ കണ്ടെത്തുകയും അതിന്‌ പരിഹാരം കാണുകയും വേണം.

മുറിവ്‌, ചതവ്‌, വീക്കം എന്നിവ മൂലം സന്ധികളില്‍ വേദന ഉണ്ടാകാം. വര്‍ഷങ്ങളായുള്ള ശാരീരിക അധ്വാനത്തിന്റെ ഫലമായി പ്രായം കൂടുന്നതിനനുസരിച്ച്‌ സന്ധിവേദന ഉണ്ടാവുന്നത്‌ സാധാരണമാണ്‌.പ്രത്യേകിച്ച്‌ തോള്‍, ഇടുപ്പ്‌, കൈമുട്ട്‌ എന്നിവിടങ്ങളില്‍.

ശരീര വേദനകള്‍ ഒഴിവാക്കുന്നതിന്‌ ചില ലളിതമായ മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്‌.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

വ്യായാമ ക്രമം, ക്ഷതങ്ങള്‍,കിടക്ക, ജോലിസ്ഥലം എന്നിവ വിലയിരുത്തി, ഇവ അടിസ്ഥാനമാക്കിയാവാം തുടക്കം.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ഓരോ ദിവസവും ഉണ്ടാകുന്ന വേദനകളെ കുറിച്ച്‌ എഴുതി വയ്‌ക്കുക, വേദനയുടെ കാരണവും പരിഹാരവും കണ്ടെത്താന്‍ ഇത്‌ സഹായിക്കും.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരത്തിനുണ്ടാകുന്ന ആയാസത്തിന്റെ കാഠിന്യം മനസ്സിലാക്കി ഇത്‌ കുറയ്‌ക്കുന്നതിനായി യോഗ, വ്യായാമം , ധ്യാനം തുടങ്ങിയവ ശീലിക്കുക.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

വേദന സ്ഥിരമായുണ്ടെങ്കില്‍ കാന്തചികിത്സ പോലുള്ളവ പരീക്ഷിക്കാവുന്നതാണ്‌ സന്ധിവേദന നിയന്ത്രിക്കാന്‍ ഇത്‌ വളരെ ഫലപ്രദമാണ്‌. മുട്ടിന്‌ മുകളില്‍ കാന്ത ഉറ ഇടുന്നത്‌ സന്ധിവാതം മൂലമുള്ള വീക്കവും വേദനയും കുറയാന്‍ സഹായിക്കും.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

നിര്‍ജ്ജലീകരണം സന്ധിവേദന ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്‌. ജലം കുടിക്കുന്നത്‌ സന്ധിവേദന അകറ്റാന്‍ സഹായിക്കും.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

നില്‍ക്കുമ്പോഴും ഇരിക്കമ്പോഴും കിടക്കുമ്പോഴും മറ്റുമുള്ള ശരീര സ്ഥിതി ശരിയല്ല എങ്കിലും സന്ധികളില്‍ വേദന ഉണ്ടാകും. പൊണ്ണത്തടി, ശരിയായ രീതിയിലല്ലാതെ കിടന്നുറങ്ങുന്നത്‌, ദീര്‍ഘ നേരം കമ്പ്യൂട്ടറിനു മുമ്പിലുള്ള ഇരിപ്പ്‌, ദീര്‍ഘ യാത്ര എന്നിവ ശരീര സ്ഥിതിയെ ദോഷകരമായി ബാധിക്കും. ദിവസവും ഇടയ്‌ക്കിടെ വലിഞ്ഞ നിവര്‍ന്നു കൊണ്ടുള്ള ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നത്‌ ശരീര സ്ഥിതി നന്നായിരിക്കാന്‍ സഹായിക്കും. പുറം വേദനയും പേശീ വേദനയും കുറയ്‌ക്കാനും ഇത്‌ സഹായിക്കും.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ഉപ്പൂറ്റി ഉയര്‍ന്നതും ഇറുകിയതുമായ ചെരുപ്പുകള്‍ സന്ധികളെ ദുര്‍ബലമാക്കുകയും സന്ധികളില്‍ ക്രമേണ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.

കണങ്കാലിന്‌ പരുക്ക്‌ പറ്റാതെ സംരക്ഷിക്കുന്ന പരന്ന സൗകര്യപ്രദമായ ചെരുപ്പുകള്‍ മാത്രം ഉപയോഗിക്കുക.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ആര്‍ത്തവ വിരമാത്തെ തുടര്‍ന്ന്‌ സ്‌ത്രീകളുടെ അസ്ഥികള്‍ക്ക്‌ തേയ്‌മാനം ഉണ്ടാകാം. പതിവായി ധാതുക്കളടങ്ങിയ വെള്ളം കുടിച്ച്‌ ഇത്‌ നിയന്ത്രിക്കാന്‍ കഴിയും. എല്ലുകളെ ആരോഗ്യത്തോടെയും ബലത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്ന കാത്സ്യത്തിന്‌ പ്രാധാന്യം നല്‍കണം. അസ്ഥിക്ഷതത്തെ ചെറുക്കാനും എല്ലുകളുടെ ബലം നിലനിര്‍ത്താനും ആവശ്യമായ ഇരുമ്പ്‌, കാത്സ്യം, മഗ്നീഷ്യം എന്നിവ കാന്തിക ജലത്തില്‍ അടങ്ങിയിട്ടുണ്ട്‌.കൊളസ്‌ട്രോള്‍ നിങ്ങള്‍ക്കു തന്നെ നിയന്ത്രിയ്ക്കാം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

എല്ലുകളെ ആരോഗ്യത്തോടെയും ബലത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്ന ധാതുക്കളും പ്രോട്ടീനുകളും അടങ്ങിയ ആഹാരക്രമം ശീലിക്കുക. കാര്‍ബോഹൈഡ്രേറ്റ്‌, ഫാറ്റി ആസിഡ്‌, എന്നിവ ധാരാളം അടങ്ങിയിട്ടുള്ള സംസ്‌കരിച്ച്‌ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പഞ്ചസാര, പാല്‍ ഉത്‌പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക. ഇവ സന്ധിവീക്കത്തിന്‌ കാരണമാകും.

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ശരീരവേദനകള്‍ക്ക്‌ പരിഹാരം

ഒലീവ്‌ എണ്ണ തേച്ച്‌ തോളിലും മുട്ടുകളിലും മസ്സാജ്‌ ചെയ്യുന്നത്‌ സന്ധിവേദനയ്‌ക്കും വീക്കത്തിനും ആശ്വാസം നല്‍കും. സന്ധികളില്‍ മസ്സാജ്‌ ചെയ്യുമ്പോള്‍ ഉഴിച്ചിലിന്റെ ദിശ ഹൃദയഭാഗത്തേയ്‌ക്ക്‌ ആയിരിക്കണം. വേദന അസാധാരണമാണന്ന്‌ തോന്നുകയും ദൈനംദിന ജീവിതത്തിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കി തുടങ്ങുകയും ചെയ്‌താല്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

Read more about: health ആരോഗ്യം
English summary

Pain Proof Your Body With These Tips

With time, we start conditioning ourselves to accept that joint pain and arthritis are natural signs of aging and are to be expected. You can practice these simple precautionary measures to ensure a pain-free lifestyle.
 
 
X
Desktop Bottom Promotion