For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഉറക്കത്തിന് സ്വഭാവിക മാര്‍ഗ്ഗങ്ങള്‍...

By Super
|

ആരോഗ്യമാര്‍ന്ന ജീവിതത്തിന് ഉറക്കം പ്രധാനപ്പെട്ട ഒരു കാര്യമാണ്. പല ശാരീരിക മാനസിക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് നല്ല ഉറക്കം.

ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍ബിപി കുറയ്ക്കാന്‍ നാട്ടുമരുന്നുകള്‍

എന്നാല്‍‌ പലപ്പോഴും നമ്മള്‍ ഉറങ്ങാനാഗ്രഹിച്ചാലും ഉറക്കം ലഭിക്കണമെന്നില്ല. നല്ല ഉറക്കം ലഭിക്കാന്‍ ചെയ്യാവുന്ന ചില സ്വഭാവിക കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

മെലാട്ടോണിന്‍

മെലാട്ടോണിന്‍

ഈ ഹോര്‍മോണ്‍ ശരീരത്തില്‍ സ്വഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഇത് ഗുളികരൂപത്തിലും വാങ്ങാന്‍ ലഭിക്കും. സാധാരണയായി 3-5 മില്ലിഗ്രാം കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. എന്നാല്‍ ഇത് ശീലമാക്കിയാല്‍ ശരീരത്തിലെ സ്വഭാവികമായുള്ള മെലാട്ടോണിന്‍റെ ഉത്പാദനം തകരാറിലാവും. വിമാനയാത്രയെ തുടര്‍ന്നുള്ള ക്ഷീണം, ശബ്ദശല്യമുള്ളിടത്തെ ഉറക്കം, ബസ്, വിമാനം പോലുള്ള സുഖകരമല്ലാത്ത സാഹചര്യങ്ങള്‍ എന്നിവയില്‍ ഇവ ഉപയോഗപ്രദമാകും.

വ്യായാമം

വ്യായാമം

സാധാരണ ബുദ്ധികൊണ്ട് കണ്ടെത്താനാവുമെങ്കിലും പലര്‍ക്കും വ്യായാമവും ഉറക്കവും തമ്മിലുള്ള ബന്ധം അറിയില്ല. ശരീരം വൈകുന്നേരമാകുമ്പോഴേക്ക് ക്ഷീണിച്ചിരുന്നാല്‍ നല്ല ഉറക്കവും ലഭിക്കും. അതുപോലെ പതിവായ വ്യായാമം പൊതുവായ ആരോഗ്യത്തിനും, അമിതവണ്ണം കുറയ്ക്കുന്നതിനും സഹായിക്കും. ഇവ രണ്ടും ഉറക്കത്തെ സ്വാധീനിക്കുന്നവയാണ്. എങ്ങനെ നന്നായി ഉറങ്ങാം, വ്യായാമം ചെയ്യാം, ഭക്ഷണം ക്രമീകരിക്കാം എന്നിവ അറിയാന്‍ നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍റെ ലേഖനം വായിക്കുക.

ചമോമൈല്‍ ടീ

ചമോമൈല്‍ ടീ

ചായ, സൂപ്പ് രൂപങ്ങളില്‍ നൂറ്റാണ്ടുകളായി ഈ ഔഷധം ഉപയോഗിച്ച് വരുന്നു. എന്നിരുന്നാലും ഇതിന്‍റെ ഗുണങ്ങളെ സംബന്ധിച്ച് കുറഞ്ഞ ശാസ്ത്രീയ പഠനങ്ങളേ നടന്നിട്ടുള്ളൂ. ഉറക്കം, വയറ്റിലെ പ്രശ്നങ്ങള്‍, ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ എന്നിവയില്‍ ചമോമൈലിന്‍റെ പരിഹാരശേഷി ജര്‍മ്മനിയില്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഇത് ഗര്‍ഭമലസാന്‍ ഇടയാക്കും എന്നതിനാല്‍ ഗര്‍ഭിണികള്‍ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതുണ്ട്.

എഴുത്തും വായനയും

എഴുത്തും വായനയും

ഇതിന് ശാസ്ത്രീയമായ പിന്തുണ കുറവാണെങ്കിലും എഴുത്തും വായനയും റിലാക്സ് ചെയ്യാന്‍ സഹായിക്കും എന്ന് പലരും മനസിലാക്കിയിട്ടുള്ളതാണ്. ഒരു ദിവസത്തെ ജീവിതാനുഭവങ്ങളും, നിങ്ങള്‍ അനുഭവിക്കുന്ന വികാരങ്ങളും ഉത്കണ്ഠകളും എഴുതുന്നത് മനസിനെ ശാന്തമാകാന്‍ സഹായിക്കും. ഇത് പ്രയോഗത്തില്‍ വരുത്താന്‍ രണ്ടാഴ്ച, കിടക്കുന്നതിന് മുമ്പ് മാറി മാറി എഴുതുകയും വായിക്കുകയും ചെയ്യുക. 30 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ ഇത് ചെയ്യുക. വായന എത്രത്തോളം രസകരമായി തോന്നിയാലും ഈ സമയപരിധിക്കപ്പുറം പോകരുത്.

വലേറിയന്‍ അഥവാ കളവാഴ

വലേറിയന്‍ അഥവാ കളവാഴ

ഇത് ചമോമൈല്‍ പോല പണ്ടുകാലം മുതലേ ഉപയോഗിക്കപ്പെട്ടു വരുന്ന ഒന്നാണ്. ഞരമ്പുകള്‍ക്ക് ആശ്വാസം നല്കാനും ഉറക്കം ലഭിക്കാനും ഇത് സഹായിക്കും. നിദ്രാരാഹിത്യം ഉള്ളവര്‍ക്ക് ഇത് ഫലപ്രദമാണ്.

ചെറി, മത്സ്യം, വൈന്‍, വിസ്കി

ചെറി, മത്സ്യം, വൈന്‍, വിസ്കി

പല പഠനങ്ങളും അനുസരിച്ച് ചെറിയും വൈനും ഉറക്കം നല്കാന്‍ സഹായിക്കുന്നതാണ്. ചെറിയില്‍ ഉയര്‍ന്ന തോതില്‍ മെലാട്ടോണിന്‍ അടങ്ങിയിട്ടുണ്ട്. ഇവ നല്ല ഉറക്കം നല്കാന്‍ സഹായിക്കും. അല്പം വെള്ള വൈനും, മത്സ്യവും കഴിക്കുന്നതും, വിസ്കിക്കൊപ്പം കലക്കിയ ചെറി കഴിക്കുന്നതും ഉറക്കം നല്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യം മിതമായ തോതില്‍ കഴിച്ചാലും ഉറക്കം കിട്ടും.

Read more about: sleep ഉറക്കം
English summary

Natural Ways to Get Sleep

Sleep, sound sleep should be a part of a healthy routine. Good sleep is a remedy for many problems including certains physical and mental conditions.
 
 
X
Desktop Bottom Promotion