For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേശിവലിവിന്‌ വിട

By Super
|

പേശികളുടെ അമിതമായ ഉപയോഗം, നിര്‍ജ്ജലീകരണം, ആയാസപ്പെട്ട്‌ എന്തെങ്കിലും ചെയ്യുക, ക്ഷീണം എന്നിവ മൂലം പേശിവലിവ്‌ അനുഭവപ്പെടാം. എന്നാല്‍ കിടക്കുമ്പോള്‍ കാല്‍വണ്ണയിലെ പേശികള്‍ ഉരുണ്ടുകയറുക അല്ലെങ്കില്‍ പ്രത്യേകിച്ച്‌ ഒരു കാരണവുമില്ലാതെ പേശിവലിവ്‌ അനുഭവപ്പെടുക എന്നിവയ്‌ക്ക്‌ കാരണം നാഡീവ്യവസ്ഥയിലെ തകരാറുകളാകാം.

തലച്ചോറില്‍ നിന്ന്‌ ചുരുങ്ങാനുള്ള സന്ദേശം തെറ്റായി പേശികള്‍ക്ക്‌ ലഭിക്കുന്നത്‌ കൊണ്ടാണ്‌ പേശിവലിവ്‌ അനുഭവപ്പെടുന്നതെന്ന്‌ പറയാം.

തടി കുറയ്ക്കാനും ചായ

ഇത്തരം സാഹചര്യങ്ങളില്‍ പേശിവലിവ്‌ മൂലമുണ്ടാകുന്ന കഠിനമായ വേദന കുറയ്‌ക്കുന്നതിനായി വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില ചികിത്സകള്‍ പരിചയപ്പെടാം.

ചൂട്‌

ചൂട്‌

ഉരുണ്ടുകൂടിയ പേശിയില്‍ ഒരു ഇലക്ട്രിക്‌ ഹീറ്റിംഗ്‌ പാഡോ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണിയോ വയ്‌ക്കുക. ഇത്‌ പേശി അയയാനും ഈ ഭാഗത്തെ കോശങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിക്കാനും സഹായിക്കും. പാഡ്‌ ലോയില്‍ ക്രമീകരിച്ച്‌ 20 മിനിറ്റ്‌ നേരം വയ്‌ക്കുക. അതിനുശേഷം മാറ്റുക. 20 മിനിറ്റിന്‌ ശേഷമേ വീണ്ടും ഉപയോഗിക്കാവൂ.

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളിക്കുക. അല്ലെങ്കില്‍ കുറച്ച്‌ നേരം ബാത്ത്‌ടബ്ബില്‍ കിടക്കുക. വെള്ളത്തില്‍ അല്‍പ്പം എപ്‌സം സോള്‍ട്ട്‌ ചേര്‍ത്താല്‍ ഉടനടി ആശ്വാസം ലഭിക്കും. എപ്‌സം സോള്‍ട്ടില്‍ അടങ്ങിയിരിക്കുന്ന മെഗ്നീഷ്യത്തിന്‌ ഉരുണ്ടുകയറിയ പേശികളെ അയയ്‌ക്കാന്‍ കഴിയും.

മസിലില്‍ അമര്‍ത്തുക

മസിലില്‍ അമര്‍ത്തുക

പേശിവലിവ്‌ അനുഭവപ്പെട്ട സ്ഥലം കൃത്യമായി മനസ്സിലാക്കി അവിടെ തള്ളവിരല്‍, ഉള്ളംകൈ അല്ലെങ്കില്‍ മുഷ്ടി ഉപയോഗിച്ച്‌ അമര്‍ത്തുക. 10 സെക്കന്റ്‌ നേരം അമര്‍ത്തിപ്പിടിക്കുക. അതിനുശേഷം വീണ്ടും അമര്‍ത്തുക. ശരിയായ രീതിയിലാണ്‌ ഇത്‌ ചെയ്യുന്നതെങ്കില്‍ കഠിനമായ വേദന ഉണ്ടാകില്ല. പക്ഷെ ചെറിയ ബുദ്ധിമുട്ട്‌ അനുഭവപ്പെടാം. ഏതാനും തവണ അമര്‍ത്തി കഴിയുമ്പോള്‍ വേദന കുറയാന്‍ തുടങ്ങും.

ഭക്ഷണം

ഭക്ഷണം

ഇലക്ട്രൊലൈറ്റ്‌സ്‌ എന്നറിയപ്പെടുന്ന പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മെഗ്നീഷ്യം മുതലായ ധാതുക്കളുടെ കുറവ്‌ പേശിവലിവിന്‌ കാരണമാകാം. ആഹാരത്തില്‍ സോഡിയം കൂടുതലായി ഉള്‍പ്പെടുത്തേണ്ട ആവശ്യം പലപ്പോഴും വരാറില്ല. എന്നാല്‍ മറ്റുള്ളവ ഉള്‍പ്പെടുത്തേണ്ടി വരും. ഹോള്‍ ഗ്രെയ്‌ന്‍ ബ്രെഡ്‌, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍ (നട്‌സ്‌) എന്നിവയില്‍ മെഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ഏറെക്കുറെ എല്ലാ പഴങ്ങളും പച്ചക്കറികളും പൊട്ടാസ്യത്തിന്റെ കലവറകളാണ്‌. പ്രത്യേകിച്ച്‌ വാഴപ്പഴം, ഓറഞ്ച്‌, കാന്റലോപ്‌ മുതലായവ. കാത്സ്യത്തിനായി പാലും പാല്‍ ഉത്‌പന്നങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോള്‍

വ്യായാമം ചെയ്യുമ്പോള്‍ പേശിവലിവ്‌ അനുഭവപ്പെടാറുണ്ടെങ്കില്‍ ഓരോ തവണയും വ്യായാമം ചെയ്യുന്നതിന്‌ രണ്ടുമണിക്കൂര്‍ മുമ്പ്‌ കുറഞ്ഞത്‌ രണ്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കുക. വ്യായാമം ആരംഭിച്ച്‌ ഓരോ 15 മിനിറ്റ്‌ കഴിയുമ്പോഴും വിശ്രമിക്കുകയും 125 മുതല്‍ 250 എംഎല്‍ വെള്ളം കുടിക്കുകയും ചെയ്യുക. വളരെയധികം വിയര്‍ക്കാറുണ്ടെങ്കില്‍ ഗാറ്റോറേഡ്‌ പോലുള്ള സ്‌പോര്‍ട്‌സ്‌ ഡ്രിങ്കുകള്‍ കുടിക്കുക. ഇത്‌ ശരീരത്തില്‍ നിന്ന്‌ നഷ്ടപ്പെടുന്ന സോഡിയം പോലുള്ള ഇല്‌ക്ട്രോലൈറ്റുകള്‍ പുന:സ്ഥാപിക്കും.

രാത്രികാലങ്ങളില്‍

രാത്രികാലങ്ങളില്‍

രാത്രികാലങ്ങളില്‍ കാല്‍വണ്ണ ഉരുണ്ടുകയറുന്നത്‌ തടയുന്നതിനായി ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാല്‍വിരലുകള്‍ സാധാരണ നിലയില്‍ വയ്‌ക്കുക. അവ താഴേക്ക്‌ മടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ഷീറ്റുകള്‍ കൊണ്ട്‌ കാല്‍വിരലുകള്‍ പൊതിഞ്ഞ്‌ കെട്ടരുത്‌. അല്ലാത്തപക്ഷം വരലുകള്‍ താഴേക്ക്‌ മടങ്ങാം. ഇത്‌ പേശിവലിവിന്‌ കാരണമാകും.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ കഴിക്കുന്നതിലൂടെ രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന പേശിവലിവ്‌ തടയാന്‍ കഴിയും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ വിറ്റാമിന്‍ ഇയ്‌ക്ക്‌ കഴിയുമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

 പ്രകൃതിദത്ത ഔഷധം

പ്രകൃതിദത്ത ഔഷധം

സസ്യയെണ്ണയില്‍ നാലിലൊന്ന്‌ വിന്റര്‍ഗ്രീന്‍ ഓയില്‍ ചേര്‍ത്ത്‌ പേശിവലിവ്‌ അനുഭവപ്പെട്ട ഭാഗത്ത്‌ തിരുമുക. വിന്റര്‍ഗ്രീന്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന മീഥൈല്‍ സാലിസിലേറ്റ്‌ വേദന കുറയാനും രക്തയോട്ടം കൂടാനും സഹായിക്കും. ഇത്‌ ദിവസവും നിരവധി തവണ ഉപയോഗിക്കാവുന്നതാണ്‌. തിരുമിയതിന്‌ ശേഷം ഹീറ്റിംഗ്‌പാഡ്‌ ഉപയോഗിച്ച്‌ ചൂട്‌ കൊടുക്കരുത്‌. ഇതുമൂലം പൊള്ളലേല്‍ക്കാം.

വെള്ളം

വെള്ളം

സാധാരണഗതിയില്‍ നിര്‍ജ്ജലീകരണം മൂലമാണ്‌ പേശിവലിവ്‌ അനുഭവപ്പെടുന്നത്‌. ഇടയ്‌ക്കിടയ്‌ക്ക്‌ പേശിവലിവ്‌ അനുഭവപ്പെടുന്നുണ്ടെങ്കില്‍, ധാരാളം വെള്ളം കുടിക്കുക.

Read more about: health ആരോഗ്യം
X
Desktop Bottom Promotion