For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രോഗമുക്തിക്ക് 10 പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

By Super
|

അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളും ശരീരത്തിലെത്തുന്നത് വര്‍ദ്ധിപ്പിക്കാം എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇവയില്‍ പെടാത്ത ചില വസ്തുക്കള്‍ എക്കിള്‍, എക്സിമ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കാന്‍ സഹായിക്കും. അറിഞ്ഞിരിക്കേണ്ട കാര്യം ഗുരുതരമായ സാഹചര്യങ്ങളില്‍ ഒരു ഡോക്ടറുടെ ഉപദേശം തേടണമെന്നതാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഇനി പറയുന്ന പത്തു മാര്‍ഗ്ഗങ്ങളിലൊന്ന് പ്രയോഗിച്ച് നോക്കാം.

ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങള്‍

1.ആര്‍ത്തവ വേദനക്ക് ഇഞ്ചി

1.ആര്‍ത്തവ വേദനക്ക് ഇഞ്ചി

2000 വര്‍ഷങ്ങളിലേറെയായി ഇഞ്ചി പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ഉപയോഗിക്കപ്പെടുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും, ഗര്‍ഭപാത്രത്തില്‍ ഉറവെടുക്കുന്ന പേശിവേദന കുറയ്ക്കാനും ഇഞ്ചി സഹായകരമാണ്. ആര്‍ത്തവ സംബന്ധമായ വേദനമാറ്റാന്‍ സഹായിക്കുന്ന ഇബുപ്രൂഫന്‍ എന്ന ഘടകം ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇവ തദ്ദേശീയമായ മരുന്നുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. (ഇക്കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണ്). ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഒരു കപ്പ് ജിഞ്ചര്‍ ടീ കുടിക്കുന്നത് ശീലമാക്കുക.

2. മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ക്രാന്‍ബെറി

2. മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ക്രാന്‍ബെറി

ക്രാന്‍ബെറിയില്‍ പ്രോണ്‍തോസ്യാനിഡിന്‍സ് എന്ന മൂത്രാശയ അണുബാധയുണ്ടാക്കുന്ന (യു.ടി.ഐ) ബാക്ടീരിയയെ തടയാന്‍ സഹായിക്കുന്ന ഘടകം അടങ്ങിയിരിക്കുന്നു. യുടിഐ കളെ നശിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഇ കോളി എന്ന ഘടകം മൂത്രാശയത്തിന്‍റെ ചുമരുകളില്‍ ബാക്ടീരിയ പറ്റിപ്പിടിച്ച് അണുബാധയുണ്ടാക്കുന്നത് തടയും. നിങ്ങള്‍ക്ക് ഇതിനകം യുടിഐ(യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍) ഉണ്ടെങ്കില്‍ ക്രാന്‍ബെറിക്ക് അത് ഭേദമാക്കാനാവില്ല. എന്നാല്‍ ക്രാന്‍ബെറി പതിവായി കഴിക്കുന്നത് ഭാവിയില്‍ രോഗബാധയുണ്ടാകുന്നത് തടയും. ഏകദേശം 20 ശതമാനം സ്ത്രീകള്‍ക്കും യുടിഐ ആവര്‍ത്തിച്ചുണ്ടാകും. ദിവസം ഒന്നോ രണ്ടോ ഗ്ലാസ്സ് 20 ശതമാനം ശുദ്ധമായ ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് വീണ്ടും രോഗബാധയുണ്ടാകുന്നത് തടയും.

3. പിഎംഎസിന് കാല്‍സ്യം സമ്പുഷ്ടമായ ആഹാരങ്ങള്‍

3. പിഎംഎസിന് കാല്‍സ്യം സമ്പുഷ്ടമായ ആഹാരങ്ങള്‍

ആര്‍ത്തവത്തിന് മുമ്പ് മൂഡില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ടോ? ഇത് നിങ്ങളുടെ മാത്രം കാര്യമല്ല. 85 ശതമാനത്തോളം സ്ത്രീകള്‍ക്കും എല്ലാ മാസവും ഒരു തവണയെങ്കിലും പിഎംഎസ് അനുഭവപ്പെടും. പിഎംസ് ഉള്ളവര്‍ക്ക് ഇല്ലാത്തവരേക്കാള്‍ രക്തത്തില്‍ കാല്‍സ്യത്തിന്‍റെ അളവ് കുറവാ​ണെന്നാണ് കാണപ്പെടുന്നതെന്ന് ഡോ. റോസ്സര്‍ പറയുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ശുപാര്‍ശ ചെയ്യുന്നത് പ്രായപൂര്‍ത്തിയായവര്‍ ദിവസം 1000 മില്ലിഗ്രാം കാല്‍സ്യം ഉപയോഗിക്കണമെന്നാണ്. പാലുത്പന്നങ്ങളില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ ബദാം, ബ്രൊക്കോളി, ഇലക്കറികള്‍, മത്തി എന്നിവയും കാല്‍സ്യം ധാരാളമായി അടങ്ങിയവയാണ്.

4. എക്സിമക്ക് ഓട്ട്മീല്‍

4. എക്സിമക്ക് ഓട്ട്മീല്‍

ചര്‍മ്മത്തില്‍ ചൊറിച്ചിലും വേദനയുമുണ്ടാക്കുന്ന എക്സിമക്ക് ഓട്ട്മീല്‍ പരിഹാരം നല്കും. വേദനയെ തടയാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ ഓട്ട്മീലില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പില്‍ മൂന്നിലൊരു ഭാഗം സാധാരണ ഓട്ട്മീലെടുത്ത് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് നന്നായി പൊടിച്ചെടുക്കുക. ഇത് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് വെള്ളം പാലിന്‍റെ നിറമാകുന്നത് വരെ കൈകൊണ്ട് ഇളക്കുക. ഇത് രോഗബാധയുള്ളിടത്ത് തേക്കുക. ന്യൂയോര്‍ക്കിലെ ചര്‍മ്മരോഗ വിദഗ്ദയായ കവിത മരിവാല എം.ഡിയാണ് ഇത് ശുപാര്‍ശ ചെയ്യുന്നത്. മറ്റൊരു മാര്‍ഗ്ഗമാണ് കാല്‍കപ്പ് ഓട്ട്മീല്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പത്ത് മിനുട്ട് നേരത്തേക്ക് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത്.

5. വരണ്ട ചര്‍മ്മത്തിന് ഉപ്പ്

5. വരണ്ട ചര്‍മ്മത്തിന് ഉപ്പ്

നിങ്ങളുടെ കാല്‍മുട്ട്, കൈമുട്ട്, മടമ്പ് പോലുള്ള സ്ഥലങ്ങളിലെ പരുക്കന്‍ ചര്‍മ്മം മാറ്റാന്‍ വിലയേറിയ ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളൊന്നും ആവശ്യമില്ല. വീട്ടില്‍ തന്നെ ഉപ്പുപയോഗിച്ച് സ്ക്രബ്ബ് തയ്യാറാക്കാം. ചര്‍മ്മത്തിലെ ഉണങ്ങിയ മേല്‍പാളി ഉരിച്ച് കളയാന്‍ കട്ടിയുള്ള തരികളടങ്ങിയ ഉപ്പ് മികച്ച വസ്തുവാണ്. മുഖം, കൈയ്യുടെ പുറക് വശം പോലുള്ള സംവേദനത്വം കൂടിയ ഭാഗങ്ങളില്‍ ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ആവശ്യത്തലധികം ചര്‍മ്മം ഉരിഞ്ഞ് പോകാനിടയാക്കും.

6. വീക്കമുള്ള കണ്ണ് സുഖമാക്കാന്‍ വെള്ളരിക്ക

6. വീക്കമുള്ള കണ്ണ് സുഖമാക്കാന്‍ വെള്ളരിക്ക

കണ്ണിന്‍റെ വീക്കം മാറ്റാന്‍ വെള്ളരിക്ക കഷ്ണങ്ങള്‍ കണ്ണിന് മുകളില്‍ വെയ്ക്കുന്നത് ഒരു പഴയ വിദ്യയാണ്. 95 ശതമാനം വെള്ളം അടങ്ങിയ വെള്ളരിക്ക് കണ്ണിന് മുകളില്‍ വെയ്ക്കുന്നത് വഴി തണുപ്പ് ലഭിക്കുകയും രക്തക്കുഴലുകള്‍ സങ്കോചിക്കുന്നത് വഴി വേദന കുറയുകയും ചെയ്യും. ഐസ് പാക്കിനേക്കാള്‍ മെച്ചപ്പെട്ടതാണ് വെള്ളരിക്ക ഉപയോഗിക്കുന്നത്. ഇവ കണ്ണിന് മേലെ 10 മിനുട്ട് വെച്ചാല്‍ കണ്ണിന്‍റെ ഉന്മേഷം വീണ്ടെടുക്കാം.

7. മലബന്ധത്തിന് ഉണക്കിയ പ്ലം

7. മലബന്ധത്തിന് ഉണക്കിയ പ്ലം

ഉണക്കിയ പ്ലം പഴം ലയിക്കാത്ത ഫൈബര്‍ അടങ്ങിയതാണ്. ഇത് മലബന്ധത്തെ തടയാന്‍ സഹായിക്കും. ലയിക്കാത്ത ഫൈബര്‍ വെള്ളത്തില്‍ ചേരാത്തതിനാല്‍ കൂടുതല്‍ അവശിഷ്ടമുണ്ടാവുകയും ഇവ ദഹനേന്ദ്രിയത്തിലൂടെ പുറന്തള്ളുകയും ചെയ്യും. ദിവസം ഒരു ഉണക്കിയ പ്ലം കഴിച്ച് ആരംഭിക്കുക. ഫലം കാണാതെ വന്നാല്‍ അത് രണ്ടാക്കി വര്‍ദ്ധിപ്പിക്കുക.

8. എക്കിളിന് പഞ്ചസാര

8. എക്കിളിന് പഞ്ചസാര

എക്കിളുണ്ടാകുമ്പോള്‍ ഡയഫ്രത്തിന് തുടര്‍ച്ചയായ കോച്ചല്‍ സംഭവിക്കും. ഈ പ്രശ്നത്തെ പരിഹരിക്കാനായി ശരീരത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അല്പം പഞ്ചസാര നാക്കിനടിയില്‍ വെയ്ക്കുക. ഈ മധുരം നിറ്ഞ്ഞ സാമീപ്യം വാഗസ് ഞരമ്പിനെ ഉത്തേജിപ്പിക്കാന്‍ മതിയായതാണ്. ഇതാണ് ശരീരത്തിലെ ഏറ്റവും വലിയ കാര്‍ണിയല്‍ ഞരമ്പ്. ഇത് തലച്ചോറില്‍ നിന്ന് ആരംഭിച്ച് താഴെ വരെ ഉദരത്തെ നിയന്ത്രിക്കാനായി നീണ്ടുകിടക്കുന്നു. പഞ്ചസാര നാക്കിനടിയില്‍, എക്കിളവസാനിക്കുന്നത് വരെ വെയ്ക്കുക. കൂടുതല്‍ ഫലത്തിനായി പഞ്ചസാര വിഴുങ്ങാം.

9. നെഞ്ചെരിച്ചിലിന് ആപ്പിള്‍

9. നെഞ്ചെരിച്ചിലിന് ആപ്പിള്‍

സോഡ, ഉയര്‍ന്ന കൊഴുപ്പുള്ള ബീഫ്, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് അസിഡിറ്റി തടയാന്‍ സഹായിക്കും. ആപ്പിള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ആപ്പിളിലെ പെക്ടിന്‍ എന്ന ഘടകം ഉദരത്തിലെ ആസിഡിനെ ആഗിരണം ചെയ്യാന്‍ ഉത്തമമാണ്.

10. അണുബാധക്ക് മഞ്ഞള്‍

10. അണുബാധക്ക് മഞ്ഞള്‍

മുറിവുകള്‍ ഉണക്കാനും, അണുബാധ തടയാനും ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന വിശേ>പ്പെട്ട ഒരു വസ്തുവാണ് മഞ്ഞള്‍പൊടി. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഈ ഫലം നല്കുന്നത്. മഞ്ഞള്‍ അടങ്ങിയ ആഹാരത്തില്‍ ഉയര്‍ന്ന അളവില്‍ ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ശുദ്ധീകരിക്കാനും സുഖപ്പെടുത്താനും സഹായിക്കും. നിങ്ങളുടെ കൈവശം ആന്‍റി ബയോട്ടിക് ഇല്ലാതെ വന്നാല്‍ മുറിവില്‍ അല്പം മഞ്ഞള്‍ തേക്കുക. എന്നാല്‍ ഇത് ചെറിയ, തൊലപ്പുറത്തുള്ള മുറിവുകള്‍ക്കേ ഫലപ്രദമാവൂ.

Read more about: health ആരോഗ്യം
English summary

Natural Born Soothers

It is very important to keep in mind that serious conditions need the attention of a doctor, it might not hurt to reach for one of these 10 items the next time you have a minor health problem.
Story first published: Saturday, November 15, 2014, 12:15 [IST]
X
Desktop Bottom Promotion