For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30ല്‍ നടത്തേണ്ട പരിശോധനകള്‍

By Super
|

നിങ്ങള്‍ മുപ്പതിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണോ? എങ്കില്‍ നിങ്ങള്‍ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്‌. ഇതുവരെ ചെയ്യാന്‍ സമയം കിട്ടാതിരിന്ന കാര്യങ്ങളും ഇക്കൂട്ടത്തിലുണ്ടാകും.

രോഗമകറ്റും പൂക്കള്‍!!

നൃത്തപഠനം, സ്‌കൈ ഡൈവിംഗ്‌, വൈദ്യപരിശോധനകള്‍.. പട്ടിക നീളും. വൈദ്യപരിശോധനകളുടെ കാര്യമെടുത്താല്‍ ഏതൊക്കെ ടെസ്‌റ്റുകളാണ്‌ ചെയ്യേണ്ടതെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാകാം. വിഷമിക്കേണ്ട, ഡോ. ധ്വനിക കപാഡിയയും ഡോ. പ്രകാശ്‌ ലുല്ലയും നിങ്ങള്‍ക്ക്‌ വേണ്ട ഉപദേശങ്ങള്‍ തരും. മുപ്പതിലെത്തിയവര്‍ നിര്‍ബന്ധമായും ഈ പരിശോധനകള്‍ നടത്തണം.

രക്തപരിശോധന

രക്തപരിശോധന

ബ്ലഡ്‌ കൗണ്ട്‌, ഹീമോഗ്ലോബിന്റെ അളവ്‌, ശ്വേതരക്താണുക്കളുടെ എണ്ണം എന്നിവ പരിശോധിക്കേണ്ടത്‌ അത്യാവശ്യമാണ്‌. വിറ്റാമിന്‍ ബി12, ഡി 3 തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം മനസ്സിലാക്കാനും രക്തപരിശോധന സഹായിക്കും.

ഷുഗര്‍ ടെസ്‌റ്റ്‌

ഷുഗര്‍ ടെസ്‌റ്റ്‌

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പരിശോധിച്ച്‌ പ്രമേഹ സാധ്യത അറിയാന്‍ കഴിയും. ഹീമോഗ്ലോബിന്റെ ഗ്ലൈക്കേഷനും പരിശോധിക്കുക. രക്തത്തിലെ പ്ലാസ്‌മാ ഗ്ലൂക്കോസിന്റെ സാന്ദ്രത മനസ്സിലാക്കാന്‍ ഈ പരിശോധനയിലൂടെ കഴിയും. ഹീമോഗ്ലോബിന്റെ ഗ്ലൈക്കേഷന്‍ പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മൂത്രപരിശോധന

മൂത്രപരിശോധന

അണുബാധയില്ലെന്ന്‌ ഉറപ്പിക്കാന്‍ മൂത്രപരിശോധന നടത്തേണ്ടതാണ്‌.

യൂറിക്‌ ആസിഡ്‌

യൂറിക്‌ ആസിഡ്‌

സന്ധിവേദനയുള്ളവര്‍ ശരീരത്തിലെ യൂറിക്‌ ആസിഡിന്റെ അളവ്‌ പരിശോധിക്കണം. യൂറിക്‌ ആസിഡിന്റെ അളവ്‌ കൂടുതലായാല്‍ സന്ധിവാദം ഉണ്ടാകും. സാധാരണയായി യുവാക്കളിലാണ്‌ ഈ പ്രശ്‌നം കണ്ടുവരുന്നത്‌.

കരളും കിഡ്‌നിയും

കരളും കിഡ്‌നിയും

കരള്‍, കിഡ്‌നി എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ്‌ ശരിയായ നിലയിലാണോ എന്നും എന്‍സൈമുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും മനസ്സിലാക്കാന്‍ ഈ പരിശോധനകള്‍ സഹായിക്കും.

ക്രിയാറ്റിനൈന്‍

ക്രിയാറ്റിനൈന്‍

കിഡ്‌നി ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്‌ അറിയുന്നതിന്‌ വേണ്ടിയാണ്‌ ക്രിയാറ്റിനൈന്‍ പരിശോധന നടത്തുന്നത്‌. ക്രിയാറ്റിനൈന്‍ ക്ലിയറന്‍സ്‌ ടെസ്‌റ്റാണ്‌ നടത്തേണ്ടത്‌. ഇത്‌ രക്തപരിശോധനയാണ്‌.

ലിപിഡ്‌ പ്രൊഫൈല്‍/ ഇസിജി

ലിപിഡ്‌ പ്രൊഫൈല്‍/ ഇസിജി

വലിയ ശാരീരിക അധ്വാനം ഇല്ലാത്തവര്‍ ലിപിഡ്‌ പ്രൊഫൈല്‍ ടെസ്റ്റ്‌ നടത്തണമെന്ന്‌ ഡോ കപാഡിയ പറയുന്നു. ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍ എന്നിവ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുത്‌ ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. തളര്‍ച്ച, വിയര്‍പ്പ്‌, വെപ്രാളം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഒരു ഇസിജി കൂടി എടുത്ത്‌ നോക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇവ സഹായിക്കും.

പൊതുവായ പരിശോധനകള്‍

പൊതുവായ പരിശോധനകള്‍

രക്തസമ്മര്‍ദ്ദം, ശരീരഭാരം തുടങ്ങിയ അടിസ്ഥാന ഘടകങ്ങള്‍ കൂടി പരിശോധിക്കുക.

തൈറോയ്‌ഡ്‌ ടെസ്‌റ്റ്‌

തൈറോയ്‌ഡ്‌ ടെസ്‌റ്റ്‌

സ്‌ത്രീകള്‍ക്കിടയില്‍ കാണപ്പെടുന്ന ഒരു സാധാരണ പ്രശ്‌നമാണ്‌ തൈയ്‌റോയ്‌ഡ്‌. തൈറോയ്‌ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിലയ്‌ക്കുന്നത്‌ മൂലമോ ഹോര്‍മോണുകളുടെ അമിത ഉത്‌പാദനം മൂലമോ ആണ്‌ ഈ പ്രശ്‌നം ഉണ്ടാകുന്നത്‌. ഇതുമൂലം പെട്ടെന്ന്‌ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാം. ക്ഷീണം, പെട്ടെന്നുള്ള ഭാരനഷ്ടം, ഭാരവര്‍ദ്ധന തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി ഈ ടെസ്റ്റ്‌ ചെയ്യുക.

സോണോഗ്രാഫി

സോണോഗ്രാഫി

കരള്‍, കിഡ്‌നി, അണ്ഡാശയം, ഗര്‍ഭപാത്രം എന്നിവയുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിന്‌ വേണ്ടിയാണ്‌ സോണോഗ്രാഫി ചെയ്യുന്നത്‌. ശരീരത്തിലെ എന്‍സൈമുകള്‍ ശരിയായി തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്ന്‌ മനസ്സിലാക്കാനും ഈ ടെസ്റ്റ്‌ സഹായിക്കും. പോളിസിസ്‌റ്റിക്‌ ഓവറിയന്‍ ഡിസീസ്‌ (പിസിഒഡി) അല്ലെങ്കില്‍ അണ്ഡാശയമുഴ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനും ഈ ടെസ്‌റ്റിലൂടെ കഴിയും.

English summary

Must Do Medical Test At 30

When you think of medical tests, you don’t know which ones you need to take. Worry not - Dr. Dhwanika Kapadia and Dr Prakash Lulla tell us everything we need to know about must-do medical tests for 30 year olds.
X
Desktop Bottom Promotion