For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിഗരറ്റില്‍ നിങ്ങളറിയാത്ത മാരകവിഷങ്ങള്‍!!

|

ആരോഗ്യത്തിന് ദോഷമാണെന്നറിയാമെങ്കിലും പലര്‍ക്കും സിഗരറ്റ് ഉപേക്ഷിയ്ക്കാനാവില്ല. വലിച്ചു തുടങ്ങിയാല്‍ ഇത് ഒരു അഡിക്ഷനായി മാറുകയും ചെയ്യും.

സിഗരറ്റില്‍ നിക്കോട്ടിന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂവെന്നാണ് പലരുടേയും ധാരണ. ഇതുകൊണ്ടുള്ള ദോഷം മാത്രമേ വരികയുള്ളൂവെന്നു സമാധാനിയ്ക്കുന്നവരുമുണ്ട്.

എന്നാല്‍ സിഗരറ്റില്‍ ഒന്നല്ല, ഒന്നിലേറെ ദോഷകരമായ കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഇവയുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചറിയൂ,

നിക്കോട്ടിന്‍

നിക്കോട്ടിന്‍

നിക്കോട്ടിന്‍ തന്നെയാണ സിഗരറ്റിലെ പ്രധാന വില്ലന്‍. ഇത് ക്യാന്‍സര്‍ വരുത്തും. നിങ്ങളുടെ ഡിഎന്‍എയെ നശിപ്പിയ്ക്കും.

ബെന്‍സീന്‍

ബെന്‍സീന്‍

വസ്ത്രങ്ങള്‍ ഡ്രൈ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിയ്ക്കുന്ന ബെന്‍സീന്‍ എന്നൊരു വസ്തുവും സിഗരറ്റിലുണ്ട്. ഇതിലെ കാര്‍സിനോജനുകള്‍ ബ്ലഡ് ക്യാന്‍സര്‍ വരുത്തും.

ആര്‍സെനിക്

ആര്‍സെനിക്

ആര്‍സെനിക് എന്നൊരു മാരകവിഷമുള്ള കെമിക്കലും ഇതിലുണ്ട്. ഇത് കോശങ്ങള്‍ക്ക് പുനര്‍ജിവിയ്ക്കാനുള്ള കഴിവ് നശിപ്പിയ്ക്കും.

ടാര്‍

ടാര്‍

റോഡിലുപയോഗിയ്ക്കുന്ന അതേ ടാര്‍ സിഗരറ്റിലുമുണ്ട്. ഇത് നിങ്ങളുടെ ലംഗ്‌സിനെ കറുപ്പിയ്ക്കും. പല്ലുകള്‍ക്ക് മഞ്ഞ നിറം നല്‍കും.

ഫോര്‍മാല്‍ഡിഹൈഡ്

ഫോര്‍മാല്‍ഡിഹൈഡ്

മൃതശരീരങ്ങള്‍ കേടുവരാതിരിയ്ക്കാന്‍ മോര്‍ച്ചറിയില്‍ ഉപയോഗിയ്ക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്നൊരു ഘടകവും സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്.

അസെറ്റോണ്‍

അസെറ്റോണ്‍

നെയില്‍ പോളിഷില്‍ ഉപയോഗിയക്കുന്ന അസെറ്റോണ്‍ എ്‌ന്നൊരു ഘടകവും സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ലംഗ്‌സിനെയും ശ്വാസനാളത്തേയും ബാധിയ്ക്കും.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ

സിഗരറ്റിറ്റ് വലിയ്ക്കുമ്പോള്‍ അഞ്ചു ശതമാനത്തോളം നിങ്ങളുടെ ഉള്ളിലെത്തുന്നത് കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ്. ഇത് ആര്‍ബിസിയെ നശിപ്പിയ്ക്കും.

അമോണിയ

അമോണിയ

അമോണിയയും സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ അഡിക്ഷന്‍ വര്‍ദ്ധിപ്പിയ്ക്കും.

കാഡ്മിയം

കാഡ്മിയം

സിഗരറ്റിലെ കാഡ്മിയം കിഡ്‌നി ലൈനിംഗിനെ ബാധിയ്ക്കും. ഇത് കിഡ്‌നിയെ നശിപ്പിയ്ക്കും.

നൈട്രജന്‍

നൈട്രജന്‍

നൈട്രജന്‍ ഓക്‌സൈഡാണ് മറ്റൊരു ഘടകം. ഇത് ലംഗ്‌സിനെ ബാധിയ്ക്കും. ശ്വസനതടസമുണ്ടാക്കും.

ക്രോമിയം

ക്രോമിയം

ക്യാന്‍സര്‍ കാരണമാകുന്ന ക്രോമിയവും സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡിഎന്‍എയെ നശിപ്പിയ്ക്കും.

നാഫ്തലീന്‍

നാഫ്തലീന്‍

നാഫ്തലീന്‍ സിഗരറ്റിലെ മറ്റൊരു കെമിക്കലാണ്. പാറ്റയെ തുരത്താന്‍ ഉപയോഗിയ്ക്കുന്ന അതേ നാഫ്തലീന്‍ തന്നെയാണിത്.

ഹൈഡ്രജന്‍ സയനൈഡ്

ഹൈഡ്രജന്‍ സയനൈഡ്

ഹൈഡ്രജന്‍ സയനൈഡ് ഒരു മാരകവിഷമാണ്. ഇത് ശ്വസനനാളികളിലെ സിലിയയെ നശിപ്പിയ്ക്കും. നാം ശ്വസിയ്ക്കുന്ന വായുവിലെ വിഷാംശം പുറന്തള്ളുന്നത് സിലിയയാണ്.

ലെഡ്

ലെഡ്

ലെഡ് മറ്റൊരു വിഷമാണ്. ഇതും സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്.

കൗമരിന്‍

കൗമരിന്‍

കൗമരിന്‍ എന്നൊരു കെമിക്കലും സിഗരറ്റിലുണ്ട്. ആരോഗ്യകാരണങ്ങളാല്‍ പല ലോകരാഷ്ട്രങ്ങളും നിരോധിച്ച ഒരു ഫുഡ് അഡിക്റ്റീവാണിത്.

Read more about: smoking പുകവലി
English summary

Most Harmful Chemicals In Cigarettes

The chemicals in a cigarette are enough to kill you over 5 times. These harmful chemicals can cause cancer, poisoning and much more
Story first published: Friday, March 14, 2014, 11:57 [IST]
X
Desktop Bottom Promotion