For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ഫോണ്‍ വരുത്തും ആരോഗ്യപ്രശനങ്ങള്‍

|

ഇത് മൊബൈല്‍ യുഗമാണെന്നു പറയാം. മൊബൈലില്ലാത്തവര്‍ ചുരുക്കം. ഇരിക്കുമ്പോഴും നടക്കുമ്പോഴും എന്തിന്, കിടക്കുമ്പോള്‍ പോലും മൊബൈല്‍ കയ്യില്‍ വയ്ക്കുന്ന ഒരു ജനതയാണ് ഇപ്പോഴത്തെ കാലത്തുള്ളതെന്നു പറയാം.

മൊബൈല്‍ കാരണം അപകടങ്ങളും സംഭവിയ്ക്കുന്നുണ്ട്. ആക്‌സിഡന്റുകള്‍ വരെ.

ലംഗ്‌സിന്റെ ആരോഗ്യം നില നിര്‍ത്തൂലംഗ്‌സിന്റെ ആരോഗ്യം നില നിര്‍ത്തൂ

ഇതല്ലാതെ മൊബൈല്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളും ധാരാളമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

 മൊബൈല്‍ അഡിക്ഷന്‍

മൊബൈല്‍ അഡിക്ഷന്‍

ഏതു ശബ്ദം കേട്ടാലും മൊബൈല്‍ റിംഗ് ചെയ്യുന്നതാണെന്നു കരുതി പരിശോധിയ്ക്കുന്നവരുണ്ട്. ഇത് റിങ്‌സൈറ്റി എന്നൊരു അവസ്ഥയാണെന്നു പറയാം. മൊബൈല്‍ അഡിക്ഷന്‍ വരുത്തി വയ്ക്കുന്ന ഒന്നാണിത്.

ബ്രെയിന്‍ ക്യാന്‍സര്‍

ബ്രെയിന്‍ ക്യാന്‍സര്‍

മൊബൈല്‍ ബ്രെയിന്‍ ക്യാന്‍സര്‍ വരെ വരുത്തി വയ്ക്കുമെന്നു പറയാം. ഇതിലെ റേഡിയേഷന്‍ തലച്ചോറിനെ ബാധിയ്ക്കുന്നതാണ് കാരണം.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മൊബൈല്‍ വരുത്തി വയ്ക്കുന്ന മറ്റൊരു വിനയാണെന്നു പറയാം. എപ്പോഴും ഇതില്‍ പരിശോധിയ്ക്കുന്നതും മറ്റും നിങ്ങളറിയാതെ തന്നെ നിങ്ങളുടെ സ്‌ട്രെസ് വര്‍ദ്ധിപ്പിയ്ക്കും.

ബധിരത

ബധിരത

ബധിരതയ്ക്കും മൊബൈല്‍ ഫോണ്‍ അധികം ഉപയോഗിയ്ക്കുന്നത് ദോഷം വരുത്തും. ഇതിന്റെ കിരണങ്ങള്‍ ചെവിയെ ബാധിയ്ക്കും.

ഏകാഗ്രത

ഏകാഗ്രത

ഏകാഗ്രത നശിപ്പിയ്ക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇത് പഠിയ്ക്കുമ്പോഴാണെങ്കിലും ഡ്രൈവ് ചെയ്യുമ്പോഴാണെങ്കിലുമെല്ലാം ഒരുപോലെ ഏകാഗ്രത നശിപ്പിയ്ക്കും. മൊബൈലില്‍ സംസാരിച്ച് ഡ്രൈവ് ചെയ്യുന്നത് അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതിന് ഒരു കാരണമിതാണ്.

ഹൃദയപ്രശ്‌നങ്ങള്‍ക്ക്

ഹൃദയപ്രശ്‌നങ്ങള്‍ക്ക്

ഹൃദയപ്രശ്‌നങ്ങള്‍ക്ക് മൊബൈല്‍ വഴി വയ്ക്കും. പ്രത്യേകിച്ച് പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിയ്ക്കുമ്പോള്‍.

പുരുഷവന്ധ്യതയ്ക്കുള്ള

പുരുഷവന്ധ്യതയ്ക്കുള്ള

പുരുഷവന്ധ്യതയ്ക്കുള്ള ഒരു കാരണമാണിത്. മൊബൈല്‍ പോക്കറ്റില്‍ സൂക്ഷിയ്ക്കുന്നത് പുരുഷന്മാരില്‍ ബീജസംഖ്യയേയും ഗുണത്തേയും ബാധിയ്ക്കും.

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും

കണ്ണിന്റെ ആരോഗ്യത്തിനും കമ്പ്യൂട്ടര്‍ പോലെ ഇപ്പോള്‍ മൊബൈല്‍ ഫോണും ദോഷങ്ങള്‍ വരുത്തി വയ്‌ക്കുന്നുണ്ട്‌. കാരണം ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ പലരും ഉപയോഗിയ്‌ക്കുന്നത്‌ ഫോണിലാണ്‌. ഇത്‌ വളരെ അടുത്തു പിടിച്ചാണ്‌ വായിക്കുന്നത്‌.

ഉറക്കത്തിന്‌ തടസം

ഉറക്കത്തിന്‌ തടസം

പലരും മൊബൈല്‍ അടുത്തു വച്ചാണ്‌ ഉറങ്ങുന്നത്‌. ഇത്‌ ഉറക്കത്തിന്‌ പലപ്പോഴും തടസം വരുത്തും.

ഡിപ്രഷന്‍

ഡിപ്രഷന്‍

മൊബൈല്‍ അമിതമായി ഉപയോഗിയ്‌ക്കുന്നത്‌ പലരിലും ഡിപ്രഷന്‍ വരുത്തുന്നതായും കണ്ടുവരുന്നുണ്ട്‌.

തലവേദന മാറ്റും യോഗാ പൊസിഷനുകള്‍തലവേദന മാറ്റും യോഗാ പൊസിഷനുകള്‍

Read more about: health infertility
English summary

Mobile Phone Side Effects On Health

Mobile has side effects on the health. Find out harmful effects of mobile phones and the various ways in which mobiles affect our health.
Story first published: Saturday, February 8, 2014, 13:36 [IST]
X
Desktop Bottom Promotion