For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീക്കോ പുരുഷനോ ആരോഗ്യം കൂടുതല്‍ ?

By Super
|

സ്ത്രീപുരുഷന്മാരെ ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളായി വിശേഷിപ്പിക്കാറുണ്ട്. അതുപോലെ തന്നെ സ്ത്രീപുരുഷന്മാര്‍ അവരുടെ ശാരീരിക രൂപത്തിലും വ്യത്യസ്ഥരാണ്.

എന്നാല്‍ സ്ത്രീക്കാണോ പുരുഷനാണോ കൂടുതല്‍ ആരോഗ്യം എന്ന ചോദ്യം അല്പം കുഴപ്പിക്കുന്നതാണ്. അടുത്തകാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് സ്ത്രീക്ക് പുരുഷനേക്കാള്‍ ആയുസുണ്ട്.

എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ സ്ത്രീ പുരുഷന്മാരിലെ രോഗലക്ഷണങ്ങളിലെ നിഗൂഡമായിക്കിടക്കുന്ന വ്യത്യാസം തിരിച്ചറിയാനാവും.

അസ്ഥിക്ഷതം

അസ്ഥിക്ഷതം

അസ്ഥികളുടെ ആരോഗ്യം നഷ്ടപ്പെടുന്ന ഈ രോഗം പ്രധാനമായും സ്ത്രീകളിലാണ് കാണപ്പെടുന്നത്. അരക്കെട്ടിലെ അസ്ഥിക്ഷതം 75 ശതമാനവും കാണുന്നത് സ്ത്രീകളിലാണ്. എന്നിരുന്നാലും 50 വയസിന് മേല്‍ പ്രായമുള്ള അഞ്ച് പേരില്‍ ഒരാള്‍ക്കെന്ന വിധത്തില്‍ പുരുഷന്മാരിലും ഇത് കാണുന്നുണ്ട്. എന്നാല്‍ ഇത് പരിശോധന വഴി കണ്ടെത്തുന്നത് ചുരുക്കമാണ്. അതിനാല്‍ തന്നെ അസ്ഥിക്ഷതം സ്ത്രീകളുമായി ബന്ധപ്പെട്ട രോഗമായി കണക്കാക്കപ്പെടുന്നു.

കാരണം

കാരണം

പുരുഷന്മാരേക്കാള്‍ വേഗത്തില്‍ സ്ത്രീകളില്‍ അസ്ഥിയുടെ ബലം കുറയുകയും, പ്രായം കൂടും തോറും, പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്യും. അസ്ഥികളെ സംരക്ഷിക്കുന്ന ഈസ്ട്രജന്‍റെ അളവിലും കുറവുണ്ടാകും.

പരിഹാരം

പരിഹാരം

ഈ രോഗം കുറയ്ക്കാന്‍ കാല്‍സ്യം ധാരാളമായി അടങ്ങിയ പാലുത്പന്നങ്ങള്‍ കഴിക്കുകയും, വിറ്റാമിന്‍ ഡി സപ്ലിമെന്‍റ് ഉപയോഗിക്കുകയും ചെയ്യുക. ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും അസ്ഥികളുടെ ബലത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് അനുഭവിക്കുന്നവരാണ്. ദിവസം 30 മിനുട്ട് ഭാരോദ്വഹന വ്യായാമങ്ങള്‍ ചെയ്യുന്നത് ഫലപ്രദമാണ്. എയ്റോബിക്സ്, വേഗത്തിലുള്ള നടത്തം തുടങ്ങി നിങ്ങളുടെ ശരീരഭാരം പിന്തുണയ്ക്കുന്ന എന്ത് വ്യായാമവും ചെയ്യാം.

ഹൃദയസംബന്ധമായ രോഗങ്ങള്‍

ഹൃദയസംബന്ധമായ രോഗങ്ങള്‍

സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ഹൃദയാഘാതം ഉണ്ടാവാറുള്ളതെങ്കിലും മരണ നിരക്ക് 50:50 എന്ന തോതിലാണ്. ഇതിനര്‍ത്ഥം സ്ത്രീകളില്‍ ഹൃദയാഘാതമുണ്ടാകുന്നത് വേഗത്തില്‍ തന്നെ മരണത്തില്‍ കലാശിക്കും എന്നതാണ്.

കാരണം

കാരണം

ആര്‍ത്തവവിരാമത്തിന് മുമ്പ് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹൃദയസംരക്ഷ​ണത്തിന് സഹായിക്കും. എന്നാല്‍ ആര്‍ത്തവിരാമമായാല്‍ അത് പുരുഷന്മാരുടേതിന് സമാനമായി മാറും.

45 വയസ് വരെ പുരുഷന്മാരിലാണ് സ്ത്രീകളേക്കാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം കാണപ്പെടുന്നത്. ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്നതാണ് ഇത്. എഴുപത് വയസിലെത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ഈ സാധ്യത ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയിലേക്കെത്തും.

പരിഹാരം

പരിഹാരം

ആപത്‌സാധ്യത കുറയ്ക്കാന്‍ ശരീരഭാരം കുറയ്ക്കുക, പുകവലി നിര്‍ത്തുക, നാല്പത് വയസ് കഴിഞ്ഞാല്‍ രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുക എന്നിവ ചെയ്യണം. പാരമ്പര്യമായി ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെങ്കില്‍ ഈ പരിശോധനകള്‍ നാല്പത് വയസിന് മുമ്പേ തന്നെയാകാം.

ലൈംഗിക രോഗങ്ങള്‍

ലൈംഗിക രോഗങ്ങള്‍

സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ ലൈംഗികരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത നാലിരട്ടിയാണ്.

കാരണം

കാരണം

യോനിയുടെ മേലെയുള്ള മൃദുവായ ചര്‍മ്മം പുരുഷലിംഗത്തേക്കാള്‍ ലോലമാണ്. അതിനാല്‍ വേഗത്തില്‍ ബാക്ടീരിയയും വൈറസുകളും കടന്നുകൂടാനിടയാകും.

പരിഹാരം

പരിഹാരം

ലൈംഗിക ബന്ധത്തില്‍ ഉറ ഉപയോഗിക്കുകയാണ് ലൈംഗികരോഗങ്ങള്‍ തടയാനുള്ള എളുപ്പവഴി.

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങള്‍ പിടിപെട്ട് സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് മരിക്കുന്നത്. ഇത് 60:40 എന്ന തോതിലാണ്. എന്നിരുന്നാലും കുറഞ്ഞ ആല്‍ക്കഹോള്‍ ഉപയോഗമായാലും സ്ത്രീകളില്‍ ഗുരുതരമായ കരള്‍ രോഗങ്ങളുണ്ടാകാം.

കാരണം

കാരണം

പുരുഷന്മാരാണ് മദ്യം കൂടുതലായി കഴിക്കുന്നത്. എന്നാല്‍ സ്ത്രീകളും ഇന്ന് സ്ത്രീകളും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. എന്നാല്‍ സ്ത്രീകളില്‍ മദ്യം വിഘടിപ്പിക്കാനാവശ്യമായ എന്‍സൈം കുറവും, ശരീരത്തിലെ കൊഴുപ്പ് കൂടുതലുമാണ്. അക്കാരണത്താല്‍ സ്ത്രീകളുടെ രക്തത്തില്‍ മദ്യം കൂടുതതലായി നിലനില്‍ക്കുകയും ഇത് ഉയര്‍ന്ന അളവില്‍ കരളിലെത്തുകയും ചെയ്യും.

പരിഹാരം

പരിഹാരം

പുരുഷന്മാര്‍ ആഴ്ചയില്‍ 21 യൂണിറ്റും, സ്ത്രീകള്‍ 14 യൂണിറ്റുമേ മദ്യപിക്കാവൂ. അതായത് ദിവസം പുരുഷന്മാര്‍ 3-4 ന് മേലെയും, സ്ത്കീരള്‍ 2-3 ന് മേലെയും പോകരുത്. ആഴ്ചയില്‍ രണ്ട് ദിവസം കഴിക്കാതിരിക്കുന്നതും അനുയോജ്യമാണ്.

ജലദോഷവും പനിയും

ജലദോഷവും പനിയും

അടുത്ത കാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് ജലദോഷവും പനിയും പിടിപെടാനുള്ള സാധ്യത കുറവാണ്.

കാരണം

കാരണം

കഴിഞ്ഞ വര്‍ഷം സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനം അനുസരിച്ച് സ്ത്രീകളിലെ രോഗപ്രതിരോധം കൂടുതല്‍ ശക്തമാണ്. ശരീരത്തിലെ ഈസ്ട്രജന്‍റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. ഇവയ്ക്ക് രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ട്. എന്നാല്‍ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റീറോണ്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കും.

പരിഹാരം

പരിഹാരം

ഇതിനൊരു പ്രതിവിധിയെന്നത് ജലോദോഷമുള്ള ആളെ സ്പര്‍ശിക്കാനിടയായാല്‍ കൈ നല്ലത് പോലെ കഴുകുകയും സമ്പര്‍ക്കമേറ്റ പ്രതലങ്ങളും ഡോര്‍ ഹാന്‍ഡിലുമൊക്കെ കഴുകുകയും ചെയ്യുക എന്നതാണ്.

ശ്വാസകോശ ക്യാന്‍സര്‍

ശ്വാസകോശ ക്യാന്‍സര്‍

ശ്വാസകോശ ക്യാന്‍സറുള്ള സ്ത്രീകളുടെ എണ്ണം ഉയര്‍ന്ന തോതില്‍ വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്.

കാരണം

കാരണം

സ്ത്രീകളില്‍ ഇന്ന് പുകവലി വര്‍ദ്ധിച്ച് വരുന്നുണ്ട്. പുകവലി ശീലമാക്കിയ സ്ത്രീകള്‍ക്ക് അത് നിര്‍ത്തുന്നത് എളുപ്പമല്ല എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. അതേപോലെ ഈസ്ട്രജന്‍റെ സാന്നിധ്യം ശ്വാസകോശ ക്യാന്‍സറിന് സാധ്യത വര്‍ദ്ധിപ്പിക്കും. പുരുഷന്മാരേക്കാള്‍ പെണ്‍ പുകവലിക്കാര്‍ക്ക് ക്യാന്‍സര്‍ സാധ്യത മൂന്നിരട്ടിയാണ്.

 പരിഹാരം

പരിഹാരം

പത്തില്‍ ഒമ്പത് ശ്വാസകോശ ക്യാന്‍സര്‍ കേസുകളിലും വില്ലനാകുന്നത് പുകവലിയാണ്. ഇത് ഉപേക്ഷിക്കുകയാണ് മാര്‍ഗ്ഗം. വേഗത്തില്‍ തന്നെ ഫലവും ലഭിക്കും.

സ്വയംഭോഗം, ഗുണദോഷവശങ്ങള്‍ അറിഞ്ഞിരിയ്ക്കൂ

Read more about: health ആരോഗ്യം
English summary

Men Or Women Who Is More Fitter

The latest research on life expectancy shows that women are still living longer than men. Look deeper, though, and there are many more subtle differences when it comes to susceptibility of the sexes to certain diseases,
X
Desktop Bottom Promotion