For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ബുദ്ധി വേണോ ?

|

ബുദ്ധിയുള്ളവരാകാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകില്ല. മനുഷ്യഗുണങ്ങളില്‍ ഒന്നാണിത്. മാത്രമല്ല, ഏതു കാര്യങ്ങളിലും വിജയം നേടാനും ബുദ്ധി ഒരു അവശ്യഗുണം തന്നെയാണ്. ജീവിതത്തിലെ പല നിര്‍ണായക ഘട്ടങ്ങളിലും വേണ്ട തീരുമാനങ്ങള്‍ നിങ്ങളെക്കൊണ്ടെടുപ്പിയ്ക്കുന്നതിലും ബുദ്ധിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്.

ബുദ്ധി കുറേയൊക്കെ ജന്മനാ ലഭിയ്ക്കുന്നതാണെന്നു പറയാം. എന്നാല്‍ ചില കാര്യങ്ങള്‍ കൊണ്ട് ഈ ബുദ്ധി കൂടുതല്‍ വര്‍ദ്ധിപ്പിയ്ക്കാം. ഇതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ജീവിതചര്യകളുണ്ട്.

ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ജീവിതശൈലികളെക്കുറിച്ചറിയൂ,

പ്രാതല്‍

പ്രാതല്‍

ബുദ്ധി ശരിയായി പ്രവര്‍ത്തിയ്ക്കണമെങ്കില്‍ പ്രാതല്‍ അത്യാവശ്യം. നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ഭക്ഷണമായതു കൊണ്ടുതന്നെയാണിത്. തലച്ചോറിനും പ്രവര്‍ത്തിയ്ക്കാന്‍ ഊര്‍ജം വേണം.

വ്യായാമം

വ്യായാമം

വ്യായാമം ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. എങ്ങനെയെന്നോ, തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച്.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര പോലുള്ളവ ബുദ്ധിയ്ക്ക് ദോഷം വരുത്തുന്നവയാണ്. ഇതിനു പകരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ, ഡാര്‍ക് ചോക്ലേറ്റ് പോലുള്ളവ ഉപയോഗിയ്ക്കാം.

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

ധാരാളം വായിക്കുക. ഇതിനു ഇന്റര്‍്‌നെറ്റ് വായന ഗുണം ചെയ്യില്ല. പുസ്തകങ്ങള്‍ തന്നെയാണ് ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴി.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ബുദ്ധികൂര്‍മതയ്ക്കു സഹായിക്കുന്നവയാണ്. ഇത് പതിവാക്കുക.

ആരോഗ്യകരമായ ഹൃദയം

ആരോഗ്യകരമായ ഹൃദയം

ആരോഗ്യകരമായ ഹൃദയം തലച്ചോറിന്റെ ബുദ്ധിശക്തിയ്ക്കും മികച്ചതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഹൃദയാം രക്തം പമ്പു ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

പസല്‍സ്

പസല്‍സ്

പസല്‍സ് പോലുള്ളവ തലച്ചോറിന് നല്ലൊരു വ്യായാമമാണ്. ഇത് ബുദ്ധി വര്‍ദ്ധിപ്പിയ്ക്കും.

റിലാക്‌സ്

റിലാക്‌സ്

ബ്രെയിന്‍ കോശങ്ങള്‍ക്കും വിശ്രമം പുത്തനുണര്‍വ് നല്‍കും. ഇടയ്ക്ക് റിലാക്‌സ് ചെയ്യുന്നത് നല്ലതാണ്.

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍

മെഡിറ്റേഷന്‍ മനസിന് ശാന്തി നല്‍കുക മാത്രമല്ല, ബുദ്ധി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മെഡിറ്റേഷന്‍ ചെയ്യുക.

സംഗീതോപകരണങ്ങള്‍

സംഗീതോപകരണങ്ങള്‍

സംഗീതോപകരണങ്ങള്‍ വായിക്കുന്നത് ഐക്യു 7 പോയന്റ് വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയാം. ഈ മാര്‍ഗം പരീക്ഷിച്ചു നോക്കൂ.

അനാവശ്യമായ പരിപാടികള്‍

അനാവശ്യമായ പരിപാടികള്‍

അനാവശ്യമായ ടിവി പരിപാടികള്‍ കാണുന്നതും ഇതേ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിയക്കുന്നതുമെല്ലാം ബുദ്ധിയെ ക്ഷീണിപ്പിയ്ക്കും. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിയ്ക്കാം.

രോഗങ്ങളെ അകറ്റി നിര്‍ത്താംരോഗങ്ങളെ അകറ്റി നിര്‍ത്താം

English summary

Life Style To Increase Intelligence

A lifestyle to increase intelligence can be the solution to all your problems. Get smarter by living healthy. A lifestyle to increase intelligence
Story first published: Thursday, May 22, 2014, 11:36 [IST]
X
Desktop Bottom Promotion