For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃഷണങ്ങള്‍ ചൂടാകുന്നതു തടയൂ

|

പുരുഷന്റെ പ്രത്യുല്‍പാദനപരമായ കഴിവുകളില്‍ വൃഷണങ്ങള്‍ക്കു മുഖ്യസ്ഥാനമുണ്ട്. വൃഷണങ്ങളിലാണ് ബീജങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇതുകൊണ്ടു തന്നെ വൃഷണങ്ങളുടെ ആരോഗ്യവും വളരെ പ്രധാനമാണ്.

പല പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ബീജക്കുറവ്. വൃഷണങ്ങള്‍ ചൂടാകുന്നത് പലപ്പോഴും ഇതിന് കാരണമാകുന്നത്. കാരണം ബീജങ്ങള്‍ക്ക് ചൂട് താങ്ങാനാകില്ല. ഇത് പലപ്പോഴും ബീജങ്ങളെ നശിപ്പിയ്ക്കും.

വൃഷണങ്ങള്‍ ചൂടാകാതെ നോക്കേണ്ടത് ഇതുകൊണ്ടുതന്നെ വളരെ പ്രധാനവുമാണ്. ഇതിന് ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഇറുകിയ അടിവസ്ത്രം

ഇറുകിയ അടിവസ്ത്രം

വല്ലാതെ ഇറുകിയ അടിവസ്ത്രം വൃഷണങ്ങള്‍ ചൂടാക്കും. ബീജങ്ങളെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഇത് ഒഴിവാക്കുക.

കോട്ടന്‍ അടിവസത്രങ്ങള്‍

കോട്ടന്‍ അടിവസത്രങ്ങള്‍

കോട്ടന്‍ അടിവസത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇത് വൃഷണങ്ങള്‍ ചൂടാകുന്നത് തടയും.

കുഷ്യന്‍ കസേര

കുഷ്യന്‍ കസേര

അധികനേരം കുഷ്യന്‍ പിടിപ്പിച്ച കസേരയില്‍ ഇരിയ്ക്കാതിരിയ്ക്കുക.

ഇറുകിയ ജീന്‍സ്

ഇറുകിയ ജീന്‍സ്

വല്ലാതെ ഇറുകിയ ജീന്‍സ് വൃഷണങ്ങളിലെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇത് ഒഴിവാക്കുക.

ചൂടു കൂടിയ കാലാവസ്ഥയില്‍

ചൂടു കൂടിയ കാലാവസ്ഥയില്‍

ചൂടു കൂടിയ കാലാവസ്ഥയില്‍ ജോലി ചെയ്യുമ്പോള്‍ ചൂടിനെ തടുക്കും വിധമുള്ള പാന്റ്‌സ് ഉപയോഗിയ്ക്കുക.

കുളി

കുളി

ചൂടു കൂടിയ വെള്ളത്തില്‍ കുളിയ്ക്കാതാരിയ്ക്കുക. ബാത്ടബ് ഉപയോഗിയ്ക്കുകയാണെങ്കില്‍ തണുത്ത വെള്ളമോ ഇളം ചൂടുവെള്ളമോ ഉപയോഗിയ്ക്കുക.

ബൈക്കില്‍

ബൈക്കില്‍

ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ വൃഷണങ്ങള്‍ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് കഴിവതും ഒഴിവാക്കുക.

ലാപ്‌ടോപ്പ്

ലാപ്‌ടോപ്പ്

ലാപ്‌ടോപ്പ് മടിയില്‍ വച്ചു ജോലി ചെയ്യുന്നത് വൃഷണങ്ങള്‍ ചൂടാകുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും.

തണുത്ത വെള്ളം

തണുത്ത വെള്ളം

വൃഷണങ്ങള്‍ ചൂടായെന്നു തോന്നുമ്പോള്‍ തണുത്ത വെള്ളമൊഴിയ്ക്കുന്നത് നല്ലതാണ്. ഇത് ചൂടുകുറയ്ക്കും. ബീജങ്ങളെ സംരക്ഷിയ്ക്കും.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍

Read more about: health ആരോഗ്യം
English summary

Keep Testicles From Heat

Here are some tips for protecting testicles from heat,
X
Desktop Bottom Promotion