For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസ്‌ ഹാര്‍ട്ട്‌ അറ്റാക്‌ വരുത്തുമോ?

|

ഇന്നത്തെ ലോകത്തില്‍ സാധാരണമായ ഒന്നായി മാറിയിരിയ്‌ക്കുന്നു സ്‌ട്രെസ്‌. ഇത്‌ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്‌. അസുഖങ്ങള്‍ക്കു മാത്രമല്ല, മാനസികാരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരു വലിയ ശത്രുവാണ്‌ സ്‌ട്രെസ്‌.

ഹാര്‍ട്ട്‌ അറ്റാക്കും സ്‌ട്രെസുമായി ബന്ധമുണ്ടെന്നതാണ്‌ ഒരു കാര്യം. പലപ്പോഴും സ്‌ട്രെസ്‌ ഹാര്‍ട്ട്‌ അറ്റാക്കിനു വരെ കാരണമാകാറുണ്ട്‌. ഏതെല്ലാം വിധത്തിലാണ്‌ സ്‌ട്രെസ്‌ ഹാര്‍ട്ട്‌ അറ്റാക്കിനു കാരണമാകുന്നതെന്നറിയേണ്ടേ?

ഹൃദയത്തിലേയ്‌ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ്‌ ഹാര്‍ട്ട്‌ അറ്റാക്കിനു സാധാരണ കാരണമാകാറ്‌. സ്‌ട്രെസ്‌ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ രക്തപ്രവാഹത്തില്‍ കുറവു വരുത്തും. ഇതുവഴി സ്‌ട്രെസ്‌ ഹാര്‍ട്ട്‌ അറ്റാക്കിനു കാരണമാവുകയും ചെയ്യും. തടി കുറയ്ക്കാന്‍ ഉലുവ!!

Heart Attack

സ്‌ട്രെസ്‌ വര്‍ദ്ധിയ്‌ക്കുമ്പോള്‍ ശരീരത്തില്‍ സൈറ്റോകിനീന്‍സ്‌ എന്ന കെമിക്കലിന്റെ അളവു വര്‍ദ്ധിയ്‌ക്കും. ഇത്‌ തലച്ചോറിലേയ്‌ക്കുള്ള രക്തക്കുഴവുകളെ കേടു വരുത്തും. ഹൃദയത്തിലേയ്‌ക്കുള്ള രക്തപ്രവാഹത്തെ കുറയ്‌ക്കും. ഇത്‌ ഹാര്‍ട്ട്‌ അറ്റാക്കിനു കാരണമാകും.

സ്‌ട്രെസ്‌ കൂടുന്നത്‌ ബിപിയ്‌ക്കു കാരണമാകും. ബിപി വര്‍ദ്ധിയ്‌ക്കുന്നതും ഹൃദയാരോഗ്യത്തിനു നല്ലതല്ല. ഇതും ഹൃദയാഘാതത്തിനു കാരണമാകാറുണ്ട്‌.

സ്‌ട്രെസ്‌ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാത്തത്‌ ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ഇത്‌ തടി കൂട്ടാനും കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്‌ക്കാനുമെല്ലാം കാരണമാകും. കൊളസ്‌ട്രോള്‍ കൂടുന്നത്‌ ഹൃദയാഘാതത്തിനുള്ള മറ്റൊരു കാരണമാണ്‌.

English summary

Is Stress Causes Heart Attack

It is important to understand how stress causes heart attacks and strokes. The following are few reasons and ways to help control stress.
Story first published: Sunday, December 14, 2014, 19:20 [IST]
X
Desktop Bottom Promotion