For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പശുവിന്‍ പാലിന്‌ പകരമാകുമോ ആട്ടിന്‍ പാല്‍?

By Super
|

എന്നാണ്‌ നിങ്ങള്‍ അവസാനമായി ആട്ടിന്‍ പാല്‍ കുടിച്ചത്‌? കഴിഞ്ഞൊരു നൂറ്റാണ്ടില്‍ തന്നെ ഉണ്ടായിട്ടുണ്ടാവില്ല, ശരിയല്ലേ? എന്നാല്‍, ആട്ടിന്‍ പാല്‍ പോഷക സമ്പുഷ്ടവും പശുവിന്‍ പാലിനേക്കാള്‍ ആരോഗ്യ ദായകവുമാണന്ന്‌ നിങ്ങള്‍ക്കറിയാമോ ?

എല്ലാ ദിവസവും ആട്ടിന്‍ പാല്‍ കുടിക്കുന്നത്‌ നിങ്ങളെ ശക്തരാക്കുകയും നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ പലതും ഇല്ലാതാക്കുകയും ചെയ്യും എന്നറിയാമോ? ഇതിനെല്ലാം ഉള്ള ഉത്തരമാണിവിടെ വിശദമാക്കുന്നത്‌, വായിച്ചു നോക്കൂ,

പൊക്കം കുറഞ്ഞ പെണ്‍കുട്ടിയെ പ്രണയിച്ചാല്‍...

പശുവിന്‍ പാലിനേക്കാള്‍ ആട്ടിന്‍ പാലാണ്‌ മികച്ചത്‌ എന്ന്‌ പറയാനുള്ള അഞ്ച്‌ കാരണങ്ങള്‍

1. ദഹിക്കാന്‍ എളുപ്പം
പശുവിന്‍ പാല്‍ കുടിച്ചാല്‍ ചിലര്‍ക്ക്‌ വായു പ്രശ്‌നങ്ങളും ഏമ്പക്കവും വരാറുണ്ട്‌. ഇത്തരം ഉദരപ്രശ്‌നങ്ങള്‍ക്കുള്ള മികച്ച പ്രതിവിധിയാണ്‌ ആട്ടിന്‍ പാല്‍. ഇതിന്‌ കാരണം പശുവിന്‍ പാലിലെ അപേക്ഷിച്ച്‌ ആട്ടിന്‍ പാലിലെ കൊഴുപ്പിന്റെ തന്മാത്രകള്‍ വളരെ ചെറുതും എളുപ്പം വിഘടിക്കുന്നതുമാണ്‌. കൂടാതെ ഇതിലെ പൊട്ടാസ്യത്തിന്റെ സാന്നിദ്ധ്യം മൂലം ആല്‍ക്കിലയെ പോലെയാണ്‌ ഇവ മനുഷ്യ ശരീരത്തില്‍ പ്രതികരിക്കുന്നത്‌. പശുവിന്‍ പാലില്‍ ഇതിന്റെ അഭാവം കാരണം വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കുന്നു.

2. തുല്യ സാന്ദ്രത

Is Got Milk A Better Alternative To Cow Milk

ആട്ടിന്‍ പാലിലെ കണങ്ങള്‍ക്ക്‌ പ്രകൃത്യാ തന്നെ സജാതീയ ഗുണം ഉണ്ട്‌. അതു കൊണ്ട്‌ ആട്ടിന്‍ പാലിന്റെ സാന്ദ്രത എല്ലായിടത്തും ഒരുപോലെ ആയിരിക്കും. അതേസമയം സാന്ദ്രത കുറഞ്ഞ പശുവിന്‍ പാലിലെ കൊഴുപ്പ്‌ മുകളിലും വെള്ളം താഴെയുമായി അടിയുന്നത്‌ കണ്ടിട്ടില്ലേ? ഇത്‌ ഒഴിവാക്കുന്നതിനായി ഹോമോജെനൈസേഷന്‍ നടത്തും. ഇത്‌ കൊഴുപ്പ്‌ കണങ്ങളെ നശിപ്പിക്കും. ഇതെ തുടര്‍ന്ന്‌ പാല്‍ കൂടിചേര്‍ന്ന്‌ തുല്യ സാന്ദ്രത ഉള്ളതായി തീരും.

എന്നാല്‍, ഈ പ്രക്രിയയ്‌ക്ക്‌ അതിന്റേതായ ദോഷവശങ്ങളുമുണ്ട്‌. ഇതെ തുടര്‍ന്ന്‌ സ്വതന്ത്ര റാഡിക്കലുകള്‍ പാലിലേക്കും അവിടെ നിന്നും ശരീരത്തിലേക്കും എത്തും. ശരീരത്തില്‍ വര്‍ഷങ്ങളോളം സ്വതന്ത്ര റാഡിക്കലുകള്‍ അടിഞ്ഞു കൂടുന്നത്‌ പല തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴി തെളിയിക്കും. ആട്ടിന്‍ പാല്‍ പ്രകൃത്യാ തന്നെ സജാതീയ ഗുണമുള്ളതാണ്‌. അതു കൊണ്ട്‌ തന്നെ ഇത്തരത്തില്‍ മാറ്റുന്നത്‌ വഴി ഉണ്ടാകുന്ന ദോഷവശങ്ങള്‍ ഒഴിവാക്കും.

3. അലര്‍ജി കുറവ്‌

പശുവിന്‍ പാലില്‍ പാല്‍ പ്രോട്ടീനായ കാസെയിന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്‌. ചില കുട്ടികളില്‍ ഇത്‌ അലര്‍ജി ഉണ്ടാക്കും. ഛര്‍ദ്ദി, വയറിളക്കം, ചൊറിഞ്ഞു പൊട്ടല്‍ തുടങ്ങിയവ ഇത്‌ മൂലം ഉണ്ടാകാം. എന്നാല്‍, ഇത്തരം അലര്‍ജി ഉള്ളവര്‍ക്ക്‌ ആട്ടിന്‍ പാല്‍ ഉപയോഗിക്കാം. ആട്ടിന്‍ പാലില്‍ കസൈയിന്‍ കുറഞ്ഞ അളവില്‍ മാത്രമാണ്‌ അടങ്ങിയിരിക്കുന്നത്‌.

4. ലാക്ടോസ്‌ അസഹനീയത

പാല്‍ പഞ്ചസാര എന്നാണ്‌ ലാക്ടോസ്‌ അറിയപ്പെടുന്നത്‌. ഈ ലാക്ടോസിനെ ദഹിപ്പിക്കുന്നതിനായി ശരീരം ലാക്ടാസ്‌ എന്ന എന്‍സൈം ഉത്‌പാദിപ്പിക്കും. ലാക്ടാസ്‌ കുറവുള്ളവര്‍ക്ക്‌ ലാക്ടോസ്‌ താങ്ങാനാവില്ല അതിനാല്‍ ഈ അവസ്ഥയെ ലാക്ടോസ്‌ അസഹനീയത എന്നാണ്‌ പറയുന്നത്‌. ആട്ടിന്‍ പാലില്‍ പശുവിന്‍ പാലിലേതിനേക്കാള്‍ ലാക്ടോസിന്റെ അളവ്‌ കുറവായതിനാല്‍ എളുപ്പം ദഹിക്കും.

5. പോഷക സമ്പുഷ്ടം

മനുഷ്യ ശരീരത്തിന്‌ വളരെ എളുപ്പം ആഗിരണം ചെയ്യാന്‍ കഴിയുന്ന വിറ്റാമിന്‍ എ ആട്ടിന്‍ പാലില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. പ്രോട്ടീനുകളെയും കാര്‍ബോഹൈഡ്രേറ്റുകളെയും ദഹിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി2 അഥവ റിബോഫ്‌ളാവിനും ഇവയില്‍ ധാരാളം ഉണ്ട്‌. പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്‌ഫറസ്‌ എന്നിവയാലും സമൃദ്ധമാണ്‌ ആട്ടിന്‍ പാല്‍. ആന്റി ബോഡികള്‍ ഉത്‌പാദിപ്പിച്ചു കൊണ്ട്‌ രോഗ പ്രതിരോധ സംവിധാനത്തെ ഇവ ശക്തമാക്കും. ദഹനത്തിന്‌ സഹായിക്കുന്ന എന്‍സൈമുകളെ സഹായിക്കുന്ന ധാതുവായ ബയോ ഓര്‍ഗാനിക്‌ സോഡിയത്തിന്റെ പ്രധാന ഉറവിടമാണ്‌ ആട്ടിന്‍ പാല്‍.

6. ശ്രദ്ധിക്കേണ്ടത്‌

ഗുണങ്ങള്‍ ഏറെ ഉണ്ടെങ്കിലും തുടക്കത്തില്‍ നമ്മള്‍ പലര്‍ക്കും ആട്ടിന്‍ പാലിന്റെ രുചി ഇഷ്ടപ്പെടില്ല. പകരം വെണ്ണ, തൈര്‌, ഐസ്‌ ക്രീം തുടങ്ങിയ വിവിധ രൂപത്തില്‍ ആട്ടിന്‍ പാല്‍ ശരീരത്തിന്‌ പരിചിതമാക്കുക.

ശുദ്ധമായ ആട്ടിന്‍ പാല്‍ കിട്ടുന്ന സ്ഥലത്തല്ല നിങ്ങളെങ്കില്‍ പായ്‌ക്കറ്റിലും പാത്ത്രിലും കിട്ടുന്ന ആട്ടിന്‍ പാല്‍ വാങ്ങി ഉപയോഗിക്കുക.

English summary

Is Got Milk A Better Alternative To Cow Milk

When was the last time you drank goat milk? below are five reasons why goat milk is a better alternative to cow milk. Hope you are now clear about the importance of goat milk.
X
Desktop Bottom Promotion