For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം നല്‍കുന്ന ഏഴ് പാരമ്പര്യ ശീലങ്ങള്‍

By Super
|

പാരമ്പര്യ ശീലങ്ങളെയും ആചാരങ്ങളെയും പരിഹാസസൂചകമായ കണ്ണിലൂടെ കാണുന്നവരാണ് ന്യൂജനറേഷന്‍ സമൂഹത്തിലെ ഭൂരിപക്ഷവും. ഇന്ന് ശാസ്ത്രം കണ്ടുപിടിച്ച പല കാര്യങ്ങളും പുരാണങ്ങളിലും മറ്റും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പരാമര്‍ശിച്ചതാണ്.

ഭൂമിയും സൂര്യനും തമ്മിലുള്ള കൃത്യമായ ദൂരം ആധുനിക ശാസ്ത്രം കണക്കുകൂട്ടുന്നതിന് മുമ്പ് ഹനുമാന്‍ സ്ത്രോത്രത്തില്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്ന തിരിച്ചറിവ് കുറച്ചുമാത്രമേ ഉണ്ടാകാനിടയുള്ളൂ. കാലങ്ങളായി നാം തുടര്‍ന്ന് വരുന്ന ചില ആചാരാനുഷ്ഠാനങ്ങളെ ആരോഗ്യത്തിന്‍െറ കണ്ണിലൂടെ നോക്കി കാണുകയാണ് ഇവിടെ;

വെള്ളിപാത്രങ്ങള്‍

വെള്ളിപാത്രങ്ങള്‍

വെള്ളിയെപോലെ തീവ്രമായ അണുനാശക സ്വഭാവമുള്ള മറ്റൊരു ലോഹമില്ല എന്ന് തന്നെ പറയാം. ബാക്ടീരിയകളെയും മറ്റും നശിപ്പിച്ച് ഭക്ഷണത്തിന്‍െറ പോഷകഗുണം വര്‍ധിപ്പിക്കാന്‍ ഇതുവഴി കഴിയും. സമ്പത്തിന്‍െറ അടയാളമായും വെള്ളിയെ ഗണിച്ചുവരുന്നുണ്ട്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവെന്നതടക്കം ചൊല്ലുകള്‍ ഇതില്‍ നിന്ന് ഉണ്ടായതാണ്. പാസ്ചറൈസേഷന്‍ സാങ്കേതികത കണ്ടുപിടിക്കും മുമ്പ് വെള്ളി നാണയങ്ങള്‍ ഇട്ടാണ് പാല്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്നത്.

കിണറുകളെ പൂജിയ്ക്കല്‍

കിണറുകളെ പൂജിയ്ക്കല്‍

കിണറുകള്‍ക്കും നദികള്‍ക്കും സമീപം പ്രത്യേക പൂജാ ചടങ്ങുകള്‍ നടത്തുന്നത് കാണുമ്പോള്‍ പൂജാരികള്‍ക്ക് കാശുണ്ടാക്കാനുള്ള ചില പരിപാടികള്‍ എന്നേ സാധാരണക്കാരന് തോന്നാറുള്ളൂ. എന്താണതിന്‍െറ വസ്തുത? പുരാതന കാലത്തെ നാണയങ്ങള്‍ ചെമ്പില്‍ നിര്‍മിച്ചവയായിരുന്നു. മനുഷ്യശരീരത്തിലെ പ്രവര്‍ത്തനങ്ങളായ ആര്‍.സി.ബി സിന്തസിസ്, എന്‍സൈം ആക്ടിവിറ്റി, ഞരമ്പുകളുടെ പ്രവര്‍ത്തനം എന്നിവക്ക് ചെമ്പ് ചെറിയ തോതില്‍ ആവശ്യമാണ്. പ്രായമാകുന്നതിന്‍െറ വേഗത കുറക്കാനും സന്ധിവാതത്തിന്‍െറ ബുദ്ധിമുട്ടുകള്‍ അകറ്റാനും ചെമ്പ് നല്ല മരുന്നാണ്. പൂജക്ക് ശേഷം ചെമ്പ് നാണയങ്ങള്‍ നിക്ഷേപിച്ച കിണറിലെ വെള്ളം ചെമ്പിനാല്‍ സമ്പുഷ്ടമായിരിക്കും. ഈ കിണറില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവര്‍ ഇതുവഴി ആരോഗ്യവാന്‍മായിരിക്കും.

മുറ്റത്ത് കോലം വരക്കല്‍

മുറ്റത്ത് കോലം വരക്കല്‍

മുറ്റത്ത് കോലം വരക്കല്‍ ഇന്ന് സര്‍വ സാധാരണമാണ്. താണതരം അരിപ്പൊടിയില്‍ വിവിധ നിറങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന കോലങ്ങള്‍ ആരെയും ആകര്‍ഷിക്കും വിധം മനോഹരമാണ്. എന്നാല്‍ മനോഹാരിതക്കപ്പുറം കീടങ്ങളും പക്ഷികളും വീടിനുള്ളില്‍ കയറാതിരിക്കാന്‍ ഇത് സഹായിക്കുന്നുവെന്നത് വസ്തുതയാണ്. സ്ത്രീകളുടെ സാമൂഹിക ജീവിതത്തിന് ഇത് നല്ലതാണ്.

കാതുകുത്തല്‍

കാതുകുത്തല്‍

പെണ്‍കുട്ടികളുടെ കാത്തുകുത്തല്‍ ഇന്ന് ഒരു സാമൂഹിക ആചാരമാണ്. പെണ്ണാണ് എന്ന് തിരിച്ചറിയുന്നതിനുള്ള വഴി എന്നതില്‍ ഉപരി സ്ത്രീകളില്‍ ആത്മീയമായ ശാന്തതയും തെളിച്ചവും നല്‍കുന്നതില്‍ കാതുകുത്തല്‍ സഹായിക്കുന്നു. കാതുകുത്തലിന്‍െറ അടിസ്ഥാനം അക്യുപങ്ചര്‍ രീതിയാണ്.

ഇന്ത്യന്‍ ഭക്ഷണ മര്യാദകള്‍

ഇന്ത്യന്‍ ഭക്ഷണ മര്യാദകള്‍

ഭക്ഷണം കഴിക്കുന്ന പ്ളേറ്റിലോ ഇലയില്‍ വൃത്താകൃതിയില്‍ മൂന്നുതവണ വെള്ളം തളിക്കുന്ന കാഴ്ച നമുക്ക് എവിടെയും കാണാം. ഭക്ഷണം തന്ന ദൈവത്തില്‍ നിന്നുള്ള അനുഗ്രഹം തേടലും ആദരവുമായാണ് ഇത് പൊതുവേ കണക്കാക്കുന്നത്. ഇതോടൊപ്പം ചെറിയ പ്രാണികളും മറ്റും പാത്രത്തില്‍ വന്നിരിക്കാതിരിക്കാന്‍ ഈ വെള്ളം തളിക്കല്‍ നല്ലതാണ്. വിരല്‍ ഉപയോഗിച്ചാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. ഭക്ഷണത്തിന്‍െറ ചൂട് അറിയാനും അതുവഴി വായും നാവും പൊള്ളാതിരിക്കാനും സഹായിക്കുന്നു. മേശയില്‍ ഇരിക്കാതെ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ശീലമാണ്.ഭക്ഷണം വായില്‍ വെക്കാന്‍ തല കുനിക്കുന്നത് വഴി നട്ടെല്ലിലെയും മറ്റ് എല്ലുകളിലെയും രക്തയോട്ടം വര്‍ധിക്കും. ഭക്ഷണം എളുപ്പം ദഹിക്കാനും ഇത് നല്ലതാണ്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പക്ഷം വസ്ത്രത്തില്‍ ഭക്ഷണം വീഴുകയുമില്ല.

കടഞ്ഞെടുത്ത നെയ്യ്

കടഞ്ഞെടുത്ത നെയ്യ്

ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറക്കാന്‍ സഹായിക്കുന്ന പൂരിത കൊഴുപ്പാണ് നെയ്യ്. ചൂടാകുമ്പോള്‍ ഇത് ശരീരത്തിന് ദോഷകരമായ വസ്തുക്കളായി മാറ്റപ്പെടുന്നുമില്ല. കുടലുകളുടെയും മറ്റും ഭിത്തിയില്‍ ആവരണം തീര്‍ക്കുന്ന നെയ്യ് കാന്‍സറിനുള്ള സാധ്യതകളും ഇല്ലാതാക്കുന്നു. നിരവധി ആരോഗ്യ പ്രദമായ ഗുണങ്ങളാണ് നെയ്യിനുള്ളത്.

വ്രതം

വ്രതം

വ്രതവും ഇന്ത്യന്‍ സംസ്കാരത്തിന്‍െറ ഭാഗമാണ്. വ്രതത്തിലൂടെ വര്‍ഷത്തിന്‍െറ നിശ്ചിത ദിവസങ്ങളില്‍ നമ്മള്‍ വയറിന് വിശ്രമം നല്‍കുന്നു. ശരീരത്തിന് വിശ്രമത്തിനും ആരോഗ്യം വിഷാംശങ്ങള്‍ നീക്കി ആരോഗ്യം വീണെടടുക്കുന്നതിനും വ്രതം പോലെ നല്ല ഒരു രീതി വേറെയില്ല. ജലജന്യരോഗങ്ങള്‍ പിടിപെടാതിരിക്കാനും വ്രതം നല്ലതാണ്.

Read more about: health body ആരോഗ്യം
English summary

Indian Traditions Which Are Actually Good For Health

Here are some Indian Traditions which are good for health,
X
Desktop Bottom Promotion