For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കും ഇന്ത്യന്‍ പ്രാതലുകള്‍

|

പ്രാതല്‍ അഥവാ ബ്രേക്ഫാസ്റ്റ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. നീണ്ട ഇടവേളയ്ക്കു ശേഷം ശരീരത്തിനു ലഭിയ്ക്കുന്ന ഒരു പ്രധാന ഭക്ഷണമാണിത്.

എന്നാല്‍ പ്രാതല്‍ അപ്പാടെ തന്നെ ഒഴിവാക്കുന്നവരുണ്ട്. തടി കൂടുമെന്ന ഭയവും സമയമില്ലായ്മയുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.

സമയമില്ലാത്തവര്‍ക്കു പരിഹാരം നേരത്തെ എഴുന്നേല്‍ക്കുകയെന്നതാണ്. എന്നാല്‍ തടി കൂടുമെന്നു ഭയക്കുന്നവര്‍ക്ക് തടി കൂട്ടാതെ തന്നെ കഴിയ്ക്കാന്‍ കഴിയുന്ന ചില ഇന്ത്യന്‍ പ്രാതലുകളുണ്ട്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ഇന്ത്യന്‍ പ്രാതലുകളെക്കുറിച്ചറിയൂ, ഇതില്‍ പല സംസ്ഥാനങ്ങളിലെ വിഭവങ്ങളും ഉള്‍പ്പെടുന്നു.

കിച്ചഡി

കിച്ചഡി

കിച്ചഡി ഇത്തരത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രാതലാണ്. ഇതില്‍ കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ത്ത് കൂടുതല്‍ ആരോഗ്യസമൃദ്ധമാക്കാം.

പൊഹ

പൊഹ

പൊഹ അവല്‍ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണ്. ഇതില്‍ കലോറി തീരെ കുറവുമാണ്.

ദലിയ

ദലിയ

കലോറി തീരെ കുറഞ്ഞ മറ്റൊരു പ്രാതല്‍ വിഭവമാണ് ദലിയ. ഒരു നോര്‍ത്തിന്ത്യന്‍ വിഭവമെന്നു പറയാം. നുറുങ്ങു ഗോതമ്പു കൊണ്ടാണ് ഇതുണ്ടാക്കുന്നത്.

ഇഡ്ഡലി

ഇഡ്ഡലി

ഇഡ്ഡലി ആവിയില്‍ വേവിച്ചെടുക്കുന്നതു കൊണ്ടുതന്നെ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ദഹിയ്ക്കാന്‍ എളുപ്പം. കാര്യമായ കലോറിയുമില്ല. ആരോഗ്യകരമായ ഇന്ത്യന്‍ പ്രാതലുകളുടെ കാര്യത്തില്‍ ഇഡ്ഢലിയ്ക്കു പ്രധാന സ്ഥാനമുണ്ട്.

 എഗ് സാന്റ്‌വിച്ച്

എഗ് സാന്റ്‌വിച്ച്

പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ബ്രേക്ഫാസ്റ്റിന് എഗ് സാന്റ്‌വിച്ച് ഏറെ നല്ലതാണ്. സാന്റ്‌വിച്ച് ഉണ്ടാക്കാന്‍ വീറ്റ് ബ്രെഡ് ഉപയോഗിയ്ക്കണമെന്നു മാത്രം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യസമൃദ്ധമായ ഒരു പ്രാതല്‍ വിഭവമാണ്. ഇതില്‍ പച്ചക്കറികളും പഴങ്ങളും ചേര്‍ത്തു കഴിയ്ക്കാം. അ്‌ല്ലെങ്കില്‍ ഇതുകൊണ്ടുണ്ടാക്കാവുന്ന ഇഡ്ഢലി, ദോശ, ഉപ്പുമാവ് എന്നിവ ഉപയോഗിയ്ക്കാം. ആരോഗ്യമുള്ള 20 ഇന്ത്യന്‍ രുചികള്‍

English summary

Indian Breakfast Options For Weight Loss

Take a look at these best Indian breakfast options and gear up for your weight loss plan,
Story first published: Thursday, October 9, 2014, 11:59 [IST]
X
Desktop Bottom Promotion