For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസി ആരോഗ്യത്തിന് ദോഷകരം?

|

പണ്ടുകാലത്ത് ഫാനെന്ന പോലെ ഇപ്പോള്‍ എയര്‍ കണ്ടീഷണറുകള്‍ പല വീടുകളുടേയും ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. കനത്ത ചൂടിനെ തടയാന്‍ വഴിയില്ലാത്തതു കൊണ്ടാണ് പലരും കറന്റ് ചാര്‍ജും പണച്ചെലവും നോക്കാതെ ഈ വഴിയിലേയ്ക്കു തിരിയുന്നത്.

വീടുകളില്‍ മാത്രമല്ല, മിക്കവാറും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

ആരോഗ്യം നല്‍കുന്ന ഏഴ് പാരമ്പര്യ ശീലങ്ങള്‍ ആരോഗ്യം നല്‍കുന്ന ഏഴ് പാരമ്പര്യ ശീലങ്ങള്‍

ചൂടില്‍ നിന്നും രക്ഷ നല്‍കി സുഖകരമായ അന്തരീക്ഷം നല്‍കുന്നുവെങ്കിലും എയര്‍ കണ്ടീഷണറുകള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിലും മുടിയ്ക്കും ഇത് ദോഷം വരുത്തും.

എയര്‍ കണ്ടീഷണറുകള്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ശ്വസനവ്യവസ്ഥയെ

ശ്വസനവ്യവസ്ഥയെ

എയര്‍ കണ്ടീഷണറുകള്‍ അന്തരീക്ഷതാപത്തില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ വരുത്തുന്നു. ഇത് ശ്വസനവ്യവസ്ഥയെ ബാധിയ്ക്കുന്നു.

ചര്‍മത്തെ

ചര്‍മത്തെ

മ്യൂകസ് മെംമ്പ്രേയ്ന്‍ വരണ്ടതാക്കുന്നതു വഴി ഇത് ചര്‍മത്തെയും വരണ്ടതാക്കുന്നു.

തലവേദന

തലവേദന

ചില എയര്‍ കണ്ടീഷറണുകളെങ്കിലും ശബ്ദമുണ്ടാക്കുന്നവയുണ്ട്. ഇത് ചിലര്‍ക്കെങ്കിലും തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും.

ശ്വസനസംബന്ധമായ അസുഖങ്ങള്‍ പടര്‍ത്തും

ശ്വസനസംബന്ധമായ അസുഖങ്ങള്‍ പടര്‍ത്തും

ശ്വസനസംബന്ധമായ അസുഖങ്ങള്‍ പടര്‍ത്താനും ഇത് കാരണമാകും.

അലര്‍ജി

അലര്‍ജി

എയര്‍ കണ്ടീഷണറുകള്‍ പലപ്പോഴും അലര്‍ജിയ്ക്കു കാരണമാകും.

തൊണ്ടവേദന

തൊണ്ടവേദന

തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങളും എയര്‍ കണ്ടീഷണറുകള്‍ വരുത്തി വയ്ക്കും.

കോള്‍ഡ്

കോള്‍ഡ്

എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വായു ഒരേ മുറിയില്‍ തന്നെ സര്‍കുലേറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ പകരുവാന്‍ ഇട വരുത്തും.

നേത്രസംബന്ധമായ അസുഖങ്ങള്‍

നേത്രസംബന്ധമായ അസുഖങ്ങള്‍

കണ്‍ജങ്റ്റിവൈറ്റിസ്, ബ്ലെപാരൈറ്റിസ് തുടങ്ങിയ നേത്രസംബന്ധമായ അസുഖങ്ങള്‍ക്കും എയര്‍ കണ്ടീഷണറുകള്‍ കാരണമാകും.

കോണ്‍ടാക്റ്റ് ലെന്‍സ്

കോണ്‍ടാക്റ്റ് ലെന്‍സ്

കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചിരിയ്ക്കുന്നവര്‍ക്ക് എസി പൊതുവെ നല്ലതല്ല.

ചൂട്‌

ചൂട്‌

കൂടുതല്‍ സമയം എയര്‍ കണ്ടീഷണറുകളില്‍ തങ്ങുന്നവര്‍ക്ക് പുറത്തെ ചൂടു സഹിയ്ക്കാന്‍ കഴിയില്ല. ഇത് വല്ലാതെ വിയര്‍പ്പിക്കുകയും ചെയ്യും.

ക്ഷീണം

ക്ഷീണം

എയര്‍ കണ്ടീഷണ്‍ റൂമില്‍ കൂടുതല്‍ നേരം ചെലവഴിയ്ക്കുന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയുമെല്ലാം അധികമാവുകയും ചെയ്യും.

മുടി

മുടി

എസി മുടിയെ വല്ലാതെ വരണ്ടതാക്കും. മുടിയുടെ സ്വാഭാവിക സൗന്ദര്യത്തെ ബാധിയ്ക്കും.

English summary

Ill Effects Of Air Conditioners

During summer, a lot of people install air conditioners in their home to beat the heat. Here are some of the ill effects of the air conditioners.
Story first published: Monday, April 28, 2014, 11:35 [IST]
X
Desktop Bottom Promotion