For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അധോവായു എങ്ങനെ നിര്‍ത്താം ?

By Archana
|

ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച്‌ അധോവായു പുറത്തു വിടേണ്ടി വരിക എന്നത്‌ ഏറ്റവും വിഷമകരമായ അവസ്ഥകളില്‍ ഒന്നാണ്‌. ഇത്‌ ആര്‍ക്കും എവിടെ വച്ചും സംഭവിക്കാവുന്ന ഒന്നാണ്‌. ഗൗവരവമേറിയ ബിസിനസ്സ യോഗങ്ങളിലോ പ്രണയാതുരമായ സംഗമവേളയിലോ ആയിരിക്കും ചിലപ്പോഴിത്‌ ഉണ്ടാകുന്നത്‌. പൊതു ഇടങ്ങളില്‍ അധോവായു പുറത്തുവിടുന്നത്‌ തീര്‍ത്തും അപമാനകരമാണ്‌. വായുവിനൊപ്പം ഉണ്ടാകുന്ന ദുര്‍ഗന്ധം ആളുകളെ വല്ലാതെ മുഷിപ്പിക്കും.

How to stop farting?

ശരിയായ രീതിയിലുള്ള ദഹനം ഇല്ലായ്‌മ, അനാരോഗ്യകരമായ ആഹാരരീതി, അസമയത്തുള്ള ഭക്ഷണം എന്നിവയെല്ലാം അധോവായു ഉണ്ടാകുന്നതിന്‌ കാരണങ്ങളാണ്‌. ഇത്‌ മോശമാണെന്ന്‌ അറിയാമെങ്കിലും ആരും മനപൂര്‍വം ചെയ്യുന്നതല്ല. ഇതൊരു സ്വാഭാവിക പ്രക്രിയയ ആണ്‌ നിയന്ത്രിക്കാന്‍ കഴിയില്ല. അധോവായു പുറം തള്ളുന്നത്‌ ഒരു പരിധി വരെ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയും.

വന്ധ്യതക്കിടയാക്കും പാനീയങ്ങള്‍

അതിനുള്ള ചില മാര്‍ഗ്ഗങ്ങളിതാ

1. പഞ്ചസാര
അനാവശ്യസമയങ്ങളില്‍ ദുര്‍ഗന്ധമുള്ള അധോവായു നിങ്ങളില്‍ നിന്നുണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്‌ പഞ്ചസാര അടങ്ങിയ ആഹാരങ്ങളാണ്‌. അതിനാല്‍ പഞ്ചസാര അടങ്ങിയ ആഹാരങ്ങള്‍ അധികം കഴിക്കുന്നത്‌ കുറയ്‌ക്കുക. പഞ്ചസാര ബാക്ടീരിയാല്‍ വേഗം വിഘടിക്കപ്പെടുകയും ദുര്‍ഗന്ധ വായു പുറത്ത്‌ വിടുകയും ചെയ്യും. പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്‌ മുമ്പ്‌ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക.

2. കാര്‍ബോഹൈഡ്രേറ്റ്‌
ബാക്ടീരിയയാല്‍ ദഹനം നടന്നു കഴിയുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റ്‌ ,കാര്‍ബണ്‍ ഡയോക്‌സൈഡ്‌ പുറത്ത്‌ വിടും. അതിനാല്‍ വായു പുറത്തേക്ക്‌ വരുമ്പോള്‍ വല്ലാത്ത ശബ്ദവും മണവും അനുഭവപ്പെടും. ഇതൊഴിവാക്കാന്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ്‌ അകത്ത്‌ ചെല്ലുന്നത്‌ കുറയ്‌ക്കുക. സോഡയാണ്‌ കാര്‍ബോഹൈേേഡ്രറ്റിന്റെ പ്രധാന സ്രോതസ്സ്‌. പൊതു ചടങ്ങുകള്‍ക്ക്‌ പോകുന്നതിന്‌ മുമ്പ്‌ സോഡ അടങ്ങിയ പാനീയങ്ങള്‍ കഴിവതും ഒഴിവാക്കുക.

3. അന്നജം
അന്നജം ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ്‌, ധാന്യങ്ങള്‍ എന്നിവ വായു നന്നായി ഉത്‌പാദിപ്പിക്കുന്നവയാണ്‌. നിരവധി തവണ അധോവായു പുറത്ത്‌ പോകാന്‍ ഇവ കാരണമാകും. അതിനാല്‍ പുറത്തേക്ക്‌ പോകുന്നതിന്‌ മുമ്പ്‌ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ കുറയ്‌ക്കുക. വയറ്റില്‍ ഏറ്റവും കൂടുതല്‍ വായു ഉണ്ടാക്കുന്നത്‌ അരിയാണ്‌. വയര്‍ വീര്‍ക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ അരി കഴിക്കുന്നത്‌ കുറയ്‌ക്കുക.

4. പുകവലി
പുകവലി അധോവായുവിന്‌ കാരണമാകുമെന്നാണ്‌ പറയപ്പെടുന്നത്‌. ഇതിന്‌ പുറമെ പുകവലി ആരോഗ്യത്തിന്‌ വളരെയധികം ഹാനികരമാണ്‌. പുകവലിയിലൂടെ ഉപയോഗശൂന്യമായ വായു ശരീരത്തില്‍ അടിഞ്ഞ്‌ കൂടും ഇത്‌ അധോവായുവായി പുറത്തേക്ക്‌ വരും. അതിനാല്‍ കഴിവതും പുകവലി ഒഴിവാക്കുക.

5. മരുന്ന്‌
വായു പ്രശ്‌നങ്ങള്‍ക്കും വയറ്‌ വീര്‍ക്കുന്നതിനും പ്രതിവിധിയായി വിവിധ മരുന്നുകള്‍ ലഭ്യമാകും. വായു പൂര്‍ണ്ണമായി നീക്കി വയര്‍ വൃത്തിയാക്കുന്നതിന്‌ ഈ മരുന്നുകള്‍ സഹായിക്കും. വായു പ്രശ്‌നം ഉണ്ടെങ്കില്‍ ഇത്തരം മരുന്നുകള്‍ സ്ഥിരമായി കൈയില്‍ കരുതുക. കാര്‍ബണ്‍ അധിഷ്‌ഠിത ഗുളികകള്‍ അധോവായു ഒഴിവാക്കാന്‍ നല്ലതാണ്‌.

അധോവായു മൂലമുള്ള വിഷമങ്ങള്‍ ഇല്ലാതാക്കാന്‍ മേല്‍പറഞ്ഞിരിക്കുന്ന മാര്‍ഗങ്ങളില്‍ ഏതെങ്കിലും ഉപോയഗിക്കുക.

Read more about: gas
English summary

How to stop farting?

It is one embarrassing moment if you fart aloud at a place filled with many people. This is one situation that can happen to anybody and anywhere
Story first published: Saturday, January 11, 2014, 15:44 [IST]
X
Desktop Bottom Promotion