For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നേരത്തെയുണരാന്‍ ചില വഴികള്‍...

By Super
|

രാവിലെ ജോലിക്കെത്താന്‍ താമസിക്കുക, പ്രാതല്‍ കഴിക്കാതിരിക്കുക, അലസത തുടങ്ങിയ അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ? അതേ സമയം നിങ്ങളുടെ സഹപ്രവര്‍ത്തകന്‍, രാവിലെ എങ്ങനെ നേരത്തേയുണരുകയും ഊര്‍ജ്ജസ്വലമായിരിക്കുകയും ചെയ്യാം എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയാളെ തല്ലാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവണം.

ആഹ്ലാദപൂര്‍ണ്ണമായ ജീവിതത്തിന്...!ആഹ്ലാദപൂര്‍ണ്ണമായ ജീവിതത്തിന്...!

അതേ സമയം അയാളേപ്പോലെയാകാന്‍ ആഗ്രഹവുമുണ്ടാകും. ഇച്ഛാശക്തിയും, സമര്‍പ്പണബോധവുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ശരീരത്തെയും മനസിനെയും പരിശീലനം നല്കി രാവിലെ നേരത്തേതന്നെ എഴുന്നേല്‍ക്കാനാവും. അതിന് സഹായിക്കുന്ന ആറ് വഴികളാണ് ഇവിടെ പറയുന്നത്.

വൈകിയുറക്കം വേണ്ട

വൈകിയുറക്കം വേണ്ട

രാത്രി വൈകിയുറങ്ങുന്ന പതിവ് മാറ്റി നേരത്തേ ഉറങ്ങുന്ന രീതി കൊണ്ടുവന്നാല്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കാനാവും. പതിവ് സമയത്തിന് ഒരു മണിക്കൂര്‍ മുമ്പേ ഉറങ്ങാന്‍ കിടക്കുക. പിറ്റേന്ന് ചെയ്യാവുന്ന ജോലികള്‍ക്ക് വേണ്ടി ഉറക്കമിളക്കാതിരിക്കുക.

പ്രാതല്‍

പ്രാതല്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ രുചികരമായ പ്രഭാത ഭക്ഷണം കഴിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും ആരോഗ്യകരമായ കാര്യമല്ല. പ്രാതല്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്കും. പഴങ്ങള്‍ക്കൊപ്പം ഓട്ട്സ് കഴിക്കുക, കൊഴുപ്പ് കുറഞ്ഞ തൈര് അല്ലെങ്കില്‍ ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ടോസ്റ്റ് പീനട്ട് ബട്ടറുമായി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

മാനസികനില

മാനസികനില

ശാന്തവും ലാളിത്യമാര്‍ന്നതുമായ മനസുണ്ടാവുക. ഞാന്‍ എഴുന്നേല്‍ക്കാന്‍ പോകുന്നു എന്ന് പോസിറ്റീവായി ചിന്തിക്കുക. അല്ലാതെ എനിക്ക് എഴുന്നേല്‍ക്കേണ്ടതുണ്ടല്ലോ എന്ന ചിന്തയാകരുത് മനസിലുണ്ടാവുന്നത്. മാനസികമായി നിങ്ങള്‍ ഒരു കാര്യത്തിന് തയ്യാറെടുത്താല്‍ അത് എളുപ്പത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാവും.

അലാറം

അലാറം

രാവിലെ എഴുന്നേല്‍ക്കുന്നതിന് പ്രയാസം തോന്നുന്നുവെങ്കില്‍ ചെറിയൊരു ട്രിക്ക് പ്രയോഗിക്കാം. അലാറം സെറ്റ് ചെയ്യുമ്പോള്‍ അത് കിടക്കക്കരികെ വെയ്ക്കരുത്. കേള്‍ക്കാവുന്ന വിധത്തില്‍ മുറിക്ക് പുറത്ത് വെയ്ക്കുക. അലാറമടിക്കുമ്പോള്‍ നിങ്ങള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടക്കുകയും അത് ഉറക്കം മാറുന്നതിന് സഹായിക്കുകയും ചെയ്യും.

വെളിച്ചം

വെളിച്ചം

വെളിച്ചമാണ് തലച്ചോറിന് ഏറ്റവുമധികം ഉണര്‍വ്വ് നല്കുക. ജനാലയിലൂടെ കിടക്കയിലേക്ക് വീഴുന്ന സൂര്യപ്രകാശം നിങ്ങളുടെ ഉറക്കമകറ്റും. ജനാലകളിലൂടെ സൂര്യപ്രകാശമെത്തില്ലെങ്കില്‍ അതിനായി പ്രത്യേകം ലൈറ്റുകള്‍ ക്രമീകരിക്കാം. അഥവാ പണം ഒരു പ്രശ്നമാണെങ്കില്‍ കിടക്ക ജനാലയ്ക്കരികിലേക്ക് മാറ്റുക.

ആപ്ലിക്കേഷനുകള്‍

ആപ്ലിക്കേഷനുകള്‍

'മാത് അലാറം' അല്ലെങ്കില്‍ 'സ്മാര്‍ട്ട് അലാറം' എന്ന് കേട്ടിട്ടുണ്ടോ? നിങ്ങളുടെ ഫോണ്‍ വഴി അലാറം ഉപയോഗിക്കാവുന്ന പ്രശസ്തമായ ആപ്ലിക്കേഷനുകളാണിവ. അലാറം അടിക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ഫോണില്‍ ഒരു കണക്ക് ചെയ്ത് പരിഹരിക്കേണ്ടി വരും. അങ്ങനെ അലാറം നിങ്ങളുടെ ഉറക്കം അകറ്റുകയും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യും.

Read more about: health ആരോഗ്യം
English summary

How To Become A Morning Person

If you want to know how to become a morning person tham it takes will power and dedication, but training your mind and body to wake up early is possible. Here are 6 tips to wakeup early morning.
X
Desktop Bottom Promotion