For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് ഭക്ഷണം കേടാകാതിരിയ്ക്കാന്‍

|

വേനല്‍ക്കാലത്ത് ഭക്ഷണങ്ങള്‍ പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഇവ പാകം ചെയ്തു കഴിഞ്ഞ് കൂടുതല്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുമ്പോള്‍.

കൃത്യമായ രീതിയില്‍ ഭക്ഷണം സൂക്ഷിച്ചില്ലെങ്കില്‍ ഭക്ഷണം കേടാകുകയും ഇത് വയറിന് തന്നെ പ്രശ്‌നമുണ്ടാക്കുകയും ചെയ്യും.

ഡയറ്റെടുക്കുമ്പോള്‍ വിശപ്പു കുറയ്ക്കാംഡയറ്റെടുക്കുമ്പോള്‍ വിശപ്പു കുറയ്ക്കാം

വേനല്‍ക്കാലത്ത് ഭക്ഷണം സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഫ്രഡ്ജിന് ഉള്‍ക്കൊള്ളാവുന്ന ഭക്ഷണം

ഫ്രഡ്ജിന് ഉള്‍ക്കൊള്ളാവുന്ന ഭക്ഷണം

വേനല്‍ക്കാലത്ത് ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാനുള്ള പ്രവണത കൂടും. എന്നാല്‍ ഒരിക്കലും ഫ്രിഡ്ജില്‍ കുത്തി നിറച്ച് ഭക്ഷണം വയ്ക്കരുത്. ഫ്രഡ്ജിന് ഉള്‍ക്കൊള്ളാവുന്ന ഭക്ഷണം മാത്രം വയ്ക്കുക.

ചൂടാറിയ ശേഷം മാത്രം

ചൂടാറിയ ശേഷം മാത്രം

പാകം ചെയ്ത ഭക്ഷണം ചൂടാറിയ ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക.

താപനില

താപനില

ചൂടുകാലത്ത് ഫ്രിഡ്ജിന്റെ താപനില അല്‍പം കുറച്ചു വയ്ക്കുക. ഇത് ഫ്രിഡ്ജിന്റെ ആയുസിനും ഭക്ഷണം കേടാകാതിരിയ്ക്കാനും പ്രധാനമാണ്.

ആവശ്യത്തിനുള്ള ഭക്ഷണം

ആവശ്യത്തിനുള്ള ഭക്ഷണം

ഫ്രിഡ്ജില്‍ നിന്നും ആവശ്യത്തിനുള്ള ഭക്ഷണം മാത്രമെടുത്തു ചൂടാക്കുക. അതുപോലെ കൂടൂതല്‍ സമയം ചൂടാക്കുന്നതും ഒഴിവാക്കുക.

ചൂടാക്കിയ ഭക്ഷണം

ചൂടാക്കിയ ഭക്ഷണം

ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇത് ഭക്ഷണത്തിന്റെ ഗുണം കളയും.

ചെറിയ കണ്ടെയ്‌നര്‍

ചെറിയ കണ്ടെയ്‌നര്‍

കുറേശെ വീതം ഭക്ഷണം ചെറിയ കണ്ടെയ്‌നറുകളിലാക്കി സൂക്ഷിയ്ക്കുക. ഇത് ഭക്ഷണം കേടാകാതിരിയ്ക്കാന്‍ സഹായിക്കും.

അടച്ചു സൂക്ഷിയ്ക്കുക

അടച്ചു സൂക്ഷിയ്ക്കുക

ഫ്രിഡ്ജില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ അടച്ചു സൂക്ഷിയ്ക്കുക. ഇത് ഭക്ഷണത്തില്‍ ബാക്ടീരിയ വരാതിരിയ്ക്കാന്‍ സഹായിക്കും.

എടുത്ത ഉടനെ ഭക്ഷണം ചൂടാക്കരുത്

എടുത്ത ഉടനെ ഭക്ഷണം ചൂടാക്കരുത്

ഫ്രിഡ്ജില്‍ നിന്നും എടുത്ത ഉടനെ ഭക്ഷണം ചൂടാക്കരുത്. ആദ്യം അല്‍പസമയം പുറത്തു വച്ച് തണുപ്പു പോകുമ്പോള്‍ മാത്രം ചൂടാക്കുക.

മീന്‍, ഇറച്ചി

മീന്‍, ഇറച്ചി

പാകം ചെയ്യാത്ത മീന്‍, ഇറച്ചി തുടങ്ങിയവ ഫ്രീസറില്‍ മാത്രം സൂക്ഷിയ്ക്കുക.

പുളിയുള്ള ഭക്ഷണങ്ങള്‍

പുളിയുള്ള ഭക്ഷണങ്ങള്‍

പുളിയുള്ള ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് പെട്ടെന്നു കേടു വരും. ഇവ പെട്ടെന്നു തന്നെ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക.

Read more about: food ഭക്ഷണം
Story first published: Wednesday, April 9, 2014, 12:30 [IST]
X
Desktop Bottom Promotion