For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മധുരക്കൊതി നിയന്ത്രിയ്ക്കാം

|

മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഒരു രുചിയാണ് മധുരം. മധുരങ്ങളില്‍ തന്നെ പലതരം മധുരങ്ങളുണ്ട്. പായസം, ചോക്ലേറ്റ്, കേക്ക് എന്നിങ്ങനെ പോകുന്നു ഇത്. മിക്കവാറും ഫലവര്‍ഗങ്ങളും മധുരമുള്ളവ തന്നെയാണ്.

പഴവര്‍ഗങ്ങളുടേതൊഴിച്ചുള്ള മധുരങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്നു പറയാനാകില്ല. കഴിയ്ക്കുവാന്‍ രസമാണെങ്കിലും പ്രമേഹമുള്‍പ്പെടെയുള്ള പല അസുഖങ്ങള്‍ക്കും മധുരം ദോഷകരമാണ്. മാത്രമല്ല, തടി കൂട്ടുന്നതുള്‍പ്പെടെയുള്ള പലതിനും കാരണവും മധുരമാണ്.

മീനിന്റെ ആരോഗ്യഗുണങ്ങള്‍മീനിന്റെ ആരോഗ്യഗുണങ്ങള്‍

മധുരം ദോഷകരമാണെന്നറിയുമ്പോഴും ഇത് ഒഴിവാക്കാന്‍ പലപ്പോഴും പലര്‍ക്കും സാധിയ്ക്കാറില്ല. മധുരത്തോടുള്ള ഇത്തരം പ്രലോഭനങ്ങള്‍ ഒഴിവാക്കാനുള്ള വഴിയെന്തെന്നറിയൂ,

പ്രോട്ടീന്‍

പ്രോട്ടീന്‍

മധുരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയ്‌ക്കൊപ്പം പ്രോട്ടീന്‍ ഇല്ലാതെ വരുമ്പോള്‍ അല്‍പസമയത്തിനുള്ളില്‍ വീണ്ടും മധുരത്തോടുള്ള ആഗ്രഹം വരും.വിശപ്പും വര്‍ദ്ധിയ്ക്കും. മുട്ട കഴിയ്ക്കുന്നത് ഇതിനൊരു പരിഹാരമാണ്. മധുരത്തോടു താല്‍പര്യം വരുമ്പോള്‍ മുട്ട കഴിയ്ക്കുക. ഇത് ആരോഗ്യത്തിനും ഗുണകരമാണ്.

മധുരത്തിന്റെ അളവ്

മധുരത്തിന്റെ അളവ്

മധുരത്തോട് വല്ലാതെ പ്രിയമുള്ളവര്‍ക്ക് ഇത് തീരെ ഉപേക്ഷിയ്ക്കുകയെന്നാല്‍ ഒരുപക്ഷേ ബുദ്ധിമുട്ടാവാം. മധുരത്തിന്റെ അളവ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ഉദാഹരത്തിന് ചോക്ലേറ്റ് സിറപ് കഴിയ്ക്കുമ്പോള്‍ ഒരു പഴം ഇതില്‍ മുക്കിക്കഴിയ്ക്കാം. വിശപ്പു കുറയും. ഇതുപോലെ സാധാരണ ഐസ്‌ക്രീമിന് പകരം നട്‌സ് ഉള്ള ഐസ്‌ക്രീം കഴിയ്ക്കാം. ആരോഗ്യവും നന്നാകും.

അകലം പാലിയ്ക്കുക

അകലം പാലിയ്ക്കുക

മധുരത്തോട് അകലം പാലിയ്ക്കുക. ഇതില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാനുള്ള വഴികള്‍ നോക്കുക. മധുരം കഴിയ്ക്കാന്‍ തോന്നുമ്പോള്‍ മറ്റെങ്കിലും കഴിയ്ക്കാം. അല്ലെങ്കില്‍ ടിവി കാണാം, പാട്ടു കേള്‍ക്കാം.

പഴവര്‍ഗങ്ങള്‍

പഴവര്‍ഗങ്ങള്‍

ആരോഗ്യകരമായ മധുരമാണ് പഴങ്ങളിലേത്. മധുരക്കൊതിയുള്ളവര്‍ക്ക് ഇത് നല്ലൊരു വഴിയാണ്. ആരോഗ്യവും മധുരവും ഒപ്പം നല്‍കാന്‍ മധുരത്തിന് കഴിയും.

വെള്ളം

വെള്ളം

മധുരത്തിനൊപ്പം ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ഒരു പരിധി വരെ അധികം മധുരം കഴിയ്ക്കുന്നതിനെ തടഞ്ഞു നിര്‍ത്തും.

English summary

How To Stop Sugar Cravings

How To Stop Sugar Cravings is an important question as it is related with health. Here are some ways to stop your sweet cravings,
Story first published: Wednesday, January 29, 2014, 12:02 [IST]
X
Desktop Bottom Promotion