For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനി മാറാന്‍ പ്രകൃതിദത്ത വഴികള്‍!!

|

ജീവിതത്തില്‍ ഒരിക്കലെങ്കിലും പനി വരാത്തവര്‍ ചുരുക്കമായിരിയ്ക്കും. കുഞ്ഞുങ്ങള്‍ക്കു മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ വരുന്ന ഒരു സാധാരണ രോഗമാണിത്.

പനിയ്ക്ക് പല കാരണങ്ങളുമുണ്ടാകാം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മുതല്‍ മറ്റു പല രോഗങ്ങളുടെ ലക്ഷണങ്ങള്‍ വരെയാകാം, പനിയ്ക്കുള്ള കാരണം.

സ്‌തന ഭംഗിക്ക്‌ 10 വഴികള്‍സ്‌തന ഭംഗിക്ക്‌ 10 വഴികള്‍

പനി വന്നാല്‍ ഹോമിയോപ്പതി, അലോപ്പതി മരുന്നുകളെ ആശ്രയിക്കുന്നതാണ് പലരുടേയും രീതി. ഇതല്ലാതെ പനി സ്വഭാവികമായി കുറയ്ക്കാന്‍ സാധിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കുളി

കുളി

പനിയുള്ളപ്പോള്‍ കുളിയ്ക്കരുതെന്നാണ് സാധാരണ പറയാറെങ്കിലും ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ശരീരത്തിന് സുഖം നല്‍കും. ശരീരത്തിലെ ചൂടു കുറയ്ക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.

ഐസ് പായ്ക്ക്

ഐസ് പായ്ക്ക്

സ്‌പോഞ്ച് തെറാപ്പി പനി കുറയ്ക്കാന്‍ ചെയ്യാവുന്ന ഒന്നാണ്. തണുത്ത വെള്ളത്തില്‍ പഞ്ഞി മുക്കി ശരീരമാസകലം തുടയ്ക്കുക. അല്ലെങ്കില്‍ തുണി മുക്കിപ്പിഴിഞ്ഞു തുടച്ചാലും മതി. ശരീരത്തിന്റെ താപനില പെട്ടെന്നു കുറയ്ക്കാന്‍ ഇത് സഹായിക്കും. ഐസ് പായ്ക്ക് ഉപയോഗിയ്ക്കുകയുമാകാം.

താപനില

താപനില

മുറിയിലെ താപനില കുറയ്ക്കുക. ഇത് ശരീരത്തിലെ ചൂടും സ്വാഭാവികമായി കുറയ്ക്കും.

പുതച്ചു കിടക്കരുത്‌

പുതച്ചു കിടക്കരുത്‌

നല്ല പനിയുള്ളപ്പോള്‍ പുതച്ചു മൂടി കിടക്കുന്ന ശീലമാണ് എല്ലാവര്‍ക്കും. എന്നാല്‍ ഈ ശീലം നല്ലതല്ല. ശരീരത്തില്‍ നിന്നും ചൂടു പുറത്തു പോകാതിരിക്കാന്‍ ഇത് ഇടയാക്കും. പനി കുറയ്ക്കുകയുമില്ല.

മുട്ട, സവാള

മുട്ട, സവാള

മുട്ടയുടെ വെള്ളയിലോ സവാള നീരിലോ ടിഷ്യൂ പേപ്പര്‍ നനയ്ക്കുക. ഇത് കാലിനടിയില്‍ വയ്ക്കാം. എന്നിട്ട് സോക്‌സ് ധരിയ്ക്കുക. ഇത് പനി സ്വാഭാവികമായി കുറയ്ക്കാനുള്ള ഒരു വഴിയാണ്.

വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

പനിയുള്ളപ്പോള്‍ ശരീരം തണുപ്പിയ്ക്കാനായി ധാരാളം തിളപ്പിച്ചാറ്റിയ വെള്ളം കുടിയ്ക്കുക. പനി ശരീരത്തില്‍ നിന്നുള്ള ജലാംശം ഊറ്റിക്കളയുകയാണ് ചെയ്യുന്നത്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി ചതച്ച് അല്‍പം വെളിച്ചെണ്ണയില്‍ കലക്കുക. ഇത് കാലിനടിയില്‍ പുരട്ടുക. പനി സ്വാഭാവികമായി കുറയ്ക്കാനുള്ള ഒരു വഴിയാണിത്.

Read more about: fever പനി
English summary

How To Reduce Fever Naturally

Now reduce fever naturally and stabilise your body's temperature. Most people hate visiting the doc when they are diagnosed with fever. So, try these tips.
Story first published: Monday, February 3, 2014, 15:37 [IST]
X
Desktop Bottom Promotion