For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെപ്പറ്റൈറ്റിസ്‌ എ, ബി,സി,ഡി,ഇ എങ്ങനെ തടയാം

By Super
|

വിവിധ കാരണങ്ങള്‍ കൊണ്ട്‌ കരളിന്റെ കോശങ്ങള്‍ക്ക്‌ ഉണ്ടാകുന്ന വീക്കം, അസ്വസ്ഥ തുടങ്ങി കരളിനുണ്ടാകുന്ന ഏത്‌ തരം വീക്കവും - ഹെപ്പറ്റൈറ്റിസ്‌ എന്ന വാക്കിനാലാണ്‌ അറിയപ്പെടുന്നത്‌. എ,ബി,സി,ഡി, ഇ എന്നിവ ഉള്‍പ്പടെ ഒരു കൂട്ടം ഹെപ്പറ്റൈറ്റിസ്‌ വൈറസുകളാണ്‌ ഇതിന്‌ കാരണം.

ഇവ കരളിനെ ബാധിക്കുന്ന രീതിയും ലക്ഷണങ്ങളും സമാനമാണെങ്കിലും ഹെപ്പറ്റൈറ്റിസിന്റെ പല രൂപങ്ങളും കരളിനെ സങ്കോചിപ്പിക്കുന്നത്‌ പല തരത്തിലാണ്‌. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ കാര്യത്തില്‍ രോഗത്തിന്റെ തീവ്രതയും ദൈര്‍ഘ്യവും കണക്കാക്കുന്നത്‌ കാരണമായ വൈറസിനാലാണന്ന്‌ ഗാസ്‌ട്രോഎന്‍ട്രോളജിസ്‌റ്റ്‌ പറയുന്നു.

ഹെപ്പറ്റൈറ്റിസ്‌ എയും ബിയും തടയാന്‍ പ്രതിരോധമരുന്നുകള്‍ ലഭ്യമാകും. ഹെപ്പറ്റൈറ്റിസ്‌ എ വാക്‌സിന്‍ ഒരു വയസ്സിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ നല്‍കാന്‍ അനുമതിയില്ല. പുനസംയോജിപ്പിച്ച വൈറസ്‌ വാക്‌സിന്‍ മൂന്ന്‌ ഡോസ്‌ സ്വീകരിക്കുന്നതോടെ കുട്ടികളിലും മുതിര്‍ന്നവരിലും രോഗ പ്രതിരോധശേഷി 95 ശതമാനത്തിലേറെ ഉയരും.

Hepatitis

ജനനത്തിന്‌ ശേഷം 24 മണിക്കൂറിനുള്ളില്‍ പ്രതിരോധ കുത്തിവയ്‌പ്പ്‌ നടത്തിയാല്‍ രോഗബാധിതയായ അമ്മയില്‍ നിന്നും രോഗം പകരുന്നതും തടയാന്‍ കഴിയും. നാല്‍പത്‌ വയസ്സിന്‌ മുകളിലുള്ളവര്‍ക്ക്‌ വാക്‌സിനോട്‌ പ്രതികരിക്കാനുള്ള പ്രതിരോധശേഷി കുറയും.

അമ്മയില്‍ നിന്നും കുട്ടികളിലേക്ക്‌ പകരാതിരിക്കാന്‍ ഹെപ്പറ്റൈറ്റിസ്‌ ബി ഉള്ള രാജ്യങ്ങളിലെ എല്ലാ കുട്ടികള്‍ക്കും പ്രത്യേകിച്ച്‌ നവജാത ശിശുക്കള്‍ക്ക്‌ പ്രതിരോധ കുത്തിവയ്‌പ്പ്‌ നടത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നുണ്ട്‌.

ഹെപ്പറ്റൈറ്റിസ്‌ എ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

1. ടോയ്‌ലറ്റില്‍ പോയതിന്‌ ശേഷം കൈ സോപ്പിട്ട്‌ കഴുകുക.

2. പാകം ചെയ്‌ത ഉടന്‍ ഭക്ഷണം കഴിക്കുക.

3.തിളപ്പിച്ച്‌ വെള്ളം കുടിക്കുക. ശുചിത്വം സംബന്ധിച്ച്‌ ഉറപ്പില്ലെങ്കില്‍ വാങ്ങിക്കുന്ന കുപ്പിവെള്ളവും തിളപ്പിച്ചശേഷമെ കുടിക്കാവു.

4. ശുചിത്വം ഉറപ്പില്ലെങ്കില്‍ പഴങ്ങള്‍ തൊലികളഞ്ഞ്‌ കഴിക്കുക.

5. നന്നായി വൃത്തിയാക്കിയതിന്‌ ശേഷമെ പച്ചക്കറികള്‍ പച്ചക്ക്‌ കഴിക്കാവു

6. ഹെപ്പറ്റൈറ്റിസ്‌ പകരാന്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ യാത്രചെയ്യുമ്പോള്‍ ഹെപ്പറ്റൈറ്റിസ്‌ എ യ്‌ക്കുള്ള പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുക.

ഹെപ്പറ്റൈറ്റിസ്‌ ബി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

1. സുരക്ഷിതമായ ലൈംഗിക ബന്ധം ശീലിക്കുക.

2. രോഗബാധിതരാണെങ്കില്‍ പങ്കാളിയെ അറിയിക്കുക, പങ്കാളിക്ക്‌ അണുബാധ ഉണ്ടോയെന്ന്‌ കണ്ടെത്തുക.

3. മറ്റുള്ളവര്‍ ഉപയോഗിക്കാത്ത വൃത്തിയുള്ള സിറിഞ്ചുകള്‍ ഉപയോഗിക്കുക

4. ടൂത്ത്‌ ബ്രഷുകള്‍, റേസറുകള്‍, മണിക്യൂര്‍ ഉപകരണങ്ങള്‍ എന്നിവ ആരുമായും പങ്കുവയ്‌ക്കരുത്‌.

5. രോഗം വരാനുള്ള സാധ്യത ഉണ്ടെങ്കില്‍ ഘട്ടംഘട്ടമായുള്ള ഹെപ്പറ്റൈറ്റിസ്‌ ബി പ്രതിരോധ കുത്തിവയ്‌പ്പ്‌ എടുക്കുക.

6. പച്ചകുത്തുക, തുളയിടുക പോലെ ചര്‍മ്മത്തില്‍ എന്തു തന്നെ ചെയ്‌താലും ഉപകരണങ്ങള്‍ രോഗാണു വിമുക്തമാക്കിയിട്ടുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തുക

ഹെപ്പറ്റൈറ്റിസ്‌ സി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

1. ടൂത്ത്‌ ബ്രഷുകള്‍, റേസറുകള്‍, മണിക്യൂര്‍ ഉപകരണങ്ങള്‍ എന്നിവ പങ്കുവയ്‌ക്കരുത്‌

2. അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്നിരിക്കുന്ന മുറിവുകള്‍ കെട്ടിവയ്‌ക്കുക

3. മദ്യത്തിന്റെ അമിത ഉപയോഗം നിര്‍ത്തുക

4. ചികിത്സാ ഉപകരണങ്ങള്‍ മറ്റുള്ളവരുമായി പങ്കിടരുത്‌

5. പച്ചകുത്തുന്നതിനും മറ്റുമായി ചര്‍മ്മം തുളക്കുകയാണെങ്കില്‍ ഉപകരണങ്ങള്‍ രോഗാണുവിമുക്തമാണെന്ന്‌ ഉറപ്പ്‌ വരുത്തുക.

ഹെപ്പറ്റൈറ്റിസ്‌ ഡി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

ഹെപ്പറ്റൈറ്റിസ്‌ ബിയ്‌ക്ക്‌ പറഞ്ഞിട്ടുള്ള അതേ നിര്‍ദ്ദേശങ്ങള്‍ പിന്തുരുക. ഹെപ്പറ്റൈറ്റിസ്‌ ബി പിടിപെട്ടിട്ടുള്ളവര്‍ക്ക്‌ മാത്രമെ ഹെപ്പറ്റൈറ്റിസ്‌ ഡി ബാധിക്കുകയുള്ളു.

ഹെപ്പറ്റൈറ്റിസ്‌ ഇ തടയാനുള്ള മാര്‍ഗ്ഗം

ഹെപ്പറ്റൈറ്റിസ്‌ എ പ്രതിരോധിക്കുന്നതിനായുള്ള മാര്‍ഗങ്ങള്‍ തന്നെ പിന്തുരുക.

Read more about: disease അസുഖം
English summary

How To Prevent Hepatitis A, B, C And E

Hepatitis Hepatitis is divided in 4 types - A,B,C and D. Both the types are quite common in India.
X
Desktop Bottom Promotion