For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുതിര്‍ന്നവരില്‍ ചിക്കന്‍പോക്‌സ് തടയാം

|

ചൂടുകാലത്ത് വരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചിക്കന്‍പോക്‌സ്. മുതിര്‍ന്നവരിലാണ് ഈ രോഗം വന്നാല്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുക.

ശരീരമാസകലമുള്ള പോളങ്ങളും ഇതുണങ്ങിയാല്‍ തന്നെ ഇവയുണ്ടാക്കുന്ന പാടുകളുമെല്ലാം ഈ അസുഖത്തെ ഭയത്തോടെ വീക്ഷിയ്ക്കുവാന്‍ ഇട വരുത്തുന്ന ഒന്നാണ്. മാത്രമല്ല, മറ്റുള്ളവരില്‍ നിന്ന് അകന്നു മാറി അല്‍പദിവസങ്ങള്‍ കഴിയുകയും വേണം.

പുരുഷന്മാര്‍ ഒഴിവാക്കേണ്ട ബ്രേക്ഫാസ്റ്റുകള്‍ പുരുഷന്മാര്‍ ഒഴിവാക്കേണ്ട ബ്രേക്ഫാസ്റ്റുകള്‍

ചിക്കന്‍ പോക്‌സ് വരുന്നതിനേക്കാള്‍ നല്ലത് വരാതെ തടയുന്നതു തന്നെയാണ്. ചിക്കന്‍പോക്‌സ് മുതിര്‍ന്നവര്‍ക്കു വരുന്നതു തടയാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഫലവര്‍ഗങ്ങള്‍

ഫലവര്‍ഗങ്ങള്‍

ശരീരം തണുപ്പിയ്ക്കുകയും അതേ സമയം രോഗപ്രതിരോധശേഷി നേടുകയുമാണ് ഒരു പ്രധാന വഴി. ഇതിന് ഫലവര്‍ഗങ്ങള്‍ ധാരാളം കഴിയ്ക്കുക. ഇത് ശരീരം തണുപ്പിയ്ക്കും, രോഗപ്രതിരോധശേഷി നല്‍കും.

അകലം

അകലം

ചിക്കന്‍ പോക്‌സ് വൈറസ് എളുപ്പം പകരുന്നവയാണ്. ചിക്കന്‍പോക്‌സ ബാധിച്ചവരില്‍ നിന്ന് അകന്നു നില്‍ക്കുക. മൂന്നാഴ്ച വരെയെങ്കിലും അകലം പാലിയ്ക്കുന്നതാണ് നല്ലത്.

കരിക്കിന്‍ വെള്ളം

കരിക്കിന്‍ വെള്ളം

ശരീരം തണുപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത്. ഇത് വേനല്‍ക്കാലത്ത് ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

ചെറുനാരങ്ങാജ്യൂസ്

ചെറുനാരങ്ങാജ്യൂസ്

ചെറുനാരങ്ങാജ്യൂസ് കുടിയ്ക്കുന്ന് നല്ലതാണ്. ഇതിലെ ആസിഡ് ശരീരത്തിലെ ബാക്ടീരിയകളെയും വൈറസിനെയും കൊന്നൊടുക്കാന്‍ സഹായിക്കും. രോഗം വരുന്നത് തടയും.

കയ്പുള്ള ഭക്ഷണങ്ങള്‍

കയ്പുള്ള ഭക്ഷണങ്ങള്‍

പാവയ്ക്ക, ബ്രൊ്‌ക്കോളി പോലെ കയ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ചിക്കന്‍പോക്‌സ് തടയാന്‍ സഹായിക്കും. ഇത് ചിക്കന്‍പോക്‌സ് വരുത്തുന്ന വാരിസെല്ല വൈറസിനെ നശിപ്പിയ്ക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുക. ശരീരം തണുപ്പിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണിത്. ചിക്കന്‍പോക്‌സിനെ അകറ്റി നിര്‍ത്തുകയും ചെയ്യും.

 വീട് അണുവിമുക്തമാക്കണം

വീട് അണുവിമുക്തമാക്കണം

വീട്ടില്‍ ചിക്കന്‍പോക്‌സ് ബാധിതര്‍ വരികയോ മറ്റോ ചെയ്താല്‍ വീട് അണുവിമുക്തമാക്കണം. ആര്യവേപ്പില, മഞ്ഞള്‍ തുടങ്ങിയവ ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതായിരിയ്ക്കും.

ശരീരശുചിത്വം

ശരീരശുചിത്വം

എപ്പോഴും ശരീരശുചിത്വം പാലിയ്ക്കുക. പുറത്തു പോയി വന്നാല്‍ കൈ സാനിറ്റൈസര്‍ ഉപയോഗിച്ചു കഴുകുക.

കുളി

കുളി

ചൂടുകാലത്ത് ദിവസവും കുറഞ്ഞത് രണ്ടു തവണയെങ്കിലും കുളിയ്ക്കുക. രോഗം അകറ്റി നിര്‍ത്താനുള്ള ഒരു വഴിയാണിത്.

വാക്‌സിനേഷന്‍

വാക്‌സിനേഷന്‍

ചിക്കന്‍പോക്‌സിനെതിരായ വാക്‌സിനേഷന്‍ ലഭ്യമാണ്. ഇതെടുക്കുന്നത് ഗുണം ചെയ്യും.

ആന്റിബയോട്ടിക് ഭക്ഷണങ്ങള്‍

ആന്റിബയോട്ടിക് ഭക്ഷണങ്ങള്‍

തൈര് പോലുള്ള ആന്റിബയോട്ടിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ശരീരത്തില്‍ നിന്നും രോഗാണുക്കളെ അകറ്റി നിര്‍്ത്തും.

English summary

How To Prevent Chicken Pox In Adults

Chickenpox can affect at any age. If you are an adult, there is a lot more complications. Here is how you can prevent chickenpox in adults.
Story first published: Tuesday, March 11, 2014, 11:43 [IST]
X
Desktop Bottom Promotion