For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളിയുടെ ഗന്ധമകറ്റാം

By Super
|

വെളുത്തുള്ളിയോ ഉള്ളിയോ ചേരാത്ത ഭക്ഷണവിഭവങ്ങള്‍ ഇന്ത്യയില്‍ വിരളമാണ്‌. ലോകത്താകമാനമുള്ള എല്ലാ ഭക്ഷണങ്ങളിലെയും സാധാരണ ചേരുവയാണ്‌ വെളുത്തുള്ളി. രുചി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, ആരോഗ്യം മെച്ചപ്പെടുത്താനും രോഗങ്ങളെ ചെറുക്കാനും വെളുത്തുള്ളി നല്ലതാണ്‌. ദഹനം മെച്ചപ്പെടുത്താനും ഇതിന്‌ കഴിയും. എങ്കിലും വെളുത്തുള്ളി കഴിച്ചതിന്‌ ശേഷവും വായില്‍ തങ്ങിനില്‍ക്കുന്ന അതിന്റെ ഗന്ധം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാകാം.

ശരീരത്തിന്റെ പ്രതിരോധശക്തി മെച്ചപ്പെടുത്തി ബാക്ടീരിയകള്‍, ഫംഗസുകള്‍ എന്നിവയെ നശിപ്പിക്കാനും വെളുത്തുള്ളിക്ക്‌ കഴിയും. ശരീരത്തിന്റെ ആരോഗ്യത്തിന്‌ വളരെയധികം ആവശ്യമുള്ള വിറ്റാമിന്‍ സി, ബി6, സെലീനിയം, മാംഗനീസ്‌ എന്നിവയുടെ മികച്ച സ്രോതസ്സ്‌ കൂടിയാണ്‌ വെളുത്തുള്ളി. അതുകൊണ്ട്‌ തന്നെ ഗന്ധത്തിന്റെ പേരില്‍ നിങ്ങള്‍ക്ക്‌ അത്‌ ഒഴിവാക്കാന്‍ കഴിയില്ല. വായില്‍ തങ്ങി നില്‍ക്കുന്ന വെളുത്തുള്ളിയുടെ ഗന്ധം അകറ്റാനാകും.

ഗ്യാസ് വേണ്ടെങ്കില്‍ ഇവയും വേണ്ട

നിരവധി മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക്‌ ഇത്‌ ചെയ്യാം. പുതിന അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുകയാണ്‌ ഏറ്റവും എളുപ്പവഴി. പുതിയയ്‌ക്ക്‌ വളരെ നല്ല മണമാണ്‌. അതുകൊണ്ട്‌ തന്നെ വെളുത്തുള്ളിയുടെ ഗന്ധം പുതിയനയുടെ സുഗന്ധത്തില്‍ മുങ്ങും. വെളുത്തുള്ളി ചേര്‍ക്കുന്ന ആഹാരത്തില്‍ നാരങ്ങ, കാരറ്റ്‌, കുമിളുകള്‍ എന്നിവ ചേര്‍ക്കുന്നതും വെളുത്തുള്ളിയുടെ ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.

1. പുതിന

1. പുതിന

വായില്‍ തങ്ങിനില്‍ക്കുന്ന വെളുത്തുള്ളി, ഉള്ളി എന്നിവയുടെ ഗന്ധം അകറ്റാന്‍ പുതിന ഇലയും പുതിന ചേര്‍ന്ന ചായയും സഹായിക്കും.

2. പച്ചക്കറികള്‍

2. പച്ചക്കറികള്‍

നാരങ്ങ, കാരറ്റ്‌, കുമിളുകള്‍ തുടങ്ങിയ പച്ചക്കറികളും വെളുത്തുള്ളിയുടെ ഗന്ധം അകറ്റാന്‍ ഉപയോഗിക്കാം. വെളുത്തുള്ളി അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിച്ചതിന്‌ ശേഷം ഇവ കൂടി കഴിക്കുക. വെളുത്തുള്ളിയുടെ ഗന്ധം മാറും.

3. വായ്‌ ശുചിയായി സൂക്ഷിക്കുക

3. വായ്‌ ശുചിയായി സൂക്ഷിക്കുക

വായ്‌ ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍, ദുര്‍ഗന്ധം വമിക്കും. പല്ല്‌ നന്നായി തേയ്‌ക്കുക. ഫ്‌ളോസ്‌ ചെയ്യുക. നാക്കും വൃത്തിയാക്കുക. തലേദിവസം കഴിച്ച വെളുത്തുള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ഇത്‌ സഹായിക്കും. 80-90 ശതമാനം കീടാണുക്കള്‍ക്കും കാരണമാകുന്നത്‌ നാക്കിലെ അഴുക്കാണ്‌.

4. നാരങ്ങാനീര്‌

4. നാരങ്ങാനീര്‌

വെളുത്തുള്ളിയുടെ ഗന്ധം അകറ്റാന്‍ നാരങ്ങാനീര്‌ ഉത്തമമാണ്‌. നാരങ്ങ ഒരു ശുചീകാരിയായി പ്രവര്‍ത്തിക്കുകയും വെളുത്തുള്ളിയുടെ ഗന്ധം അകറ്റുകയും ചെയ്യും. ആഹാരത്തിന്‌ ശേഷം നാരങ്ങാനീര്‌ കുടിക്കുന്നത്‌ ദഹനത്തിനും നല്ലതാണ്‌.

5. കടുക്‌

5. കടുക്‌

ഈ പുളിഞ്ചാറ്‌ (സോര്‍ സ്വാസ്‌) വായിലെ വെളുത്തുള്ളി ഗന്ധമകറ്റും. ഒരു ടീസ്‌പൂണ്‍ കടുക്‌ ഒരു മിനിറ്റ്‌ നേരം വായില്‍ നിര്‍ത്തിയ ശേഷം കുലുക്കി തുപ്പുക. അതിന്‌ ശേഷം അര ടീസ്‌പൂണ്‍ കഴിക്കുക. വെളുത്തുള്ളിയുടെ ഗന്ധം മാറും.

6. വെള്ളം കുടിക്കുക

6. വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന്‌ പച്ചവെള്ളം കുടിച്ചാലും മതി വായുടെ ദുര്‍ഗന്ധവും വെളുത്തുള്ളിയുടെ ഗന്ധവും മാറും.

7. മദ്യം

7. മദ്യം

നിങ്ങള്‍ പതിവായി മദ്യപിക്കുന്ന ആളാണെങ്കില്‍ വോഡ്‌ക കഴിക്കുക. ഇതിന്‌ വെളുത്തുള്ളിയുടെ ഗന്ധം അകറ്റാനാകും. മദ്യം വായിലുള്ള ബാക്ടീരിയകളെ നശിപ്പിച്ച്‌ ദുര്‍ഗന്ധം ഇല്ലാതാക്കും. കഴിച്ചതിന്‌ ശേഷവും രുചി നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രത്യേകത വോഡ്‌കയ്‌ക്കുണ്ട്‌.

8. മൗത്ത്‌ വാഷ്‌

8. മൗത്ത്‌ വാഷ്‌

നന്നായി പല്ല്‌ തേയ്‌ക്കുകയും വായുടെ ശുദ്ധി സംരക്ഷിക്കുകയും ചെയ്യുന്നത്‌ ഒരുപരിധി വരെ വെളുത്തുള്ളിയുടെ ഗന്ധം ഇല്ലാതാക്കും. നല്ലൊരു മൗത്ത്‌ വാഷ്‌ ഉപയോഗിച്ചും ഈ പ്രശ്‌നം മറികടക്കാം. രാത്രിയും രാവിലെയും മൗത്ത്‌ വാഷ്‌ ഉപയോഗിച്ച്‌ വായ്‌ കഴുകുക. വായ്‌നാറ്റം അകലും.

Read more about: health ആരോഗ്യം
English summary

How to get rid of garlic smell from mouth

Not many Indian dishes go without having garlic or onions in them. It is infact a common ingredient in most foods across the globe. It is not only a taste booster, it is also highly healthy and therapeutic in nature that fights and prevents lots of illness. It is also highly beneficial in aiding digestion. Having said that, it is still a stinking little thing that makes the unpleasant odour linger on in your mouth long after you have had it in your meal.
X
Desktop Bottom Promotion