For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാഷന്‍ എങ്ങനെ ആരോഗ്യത്തെ ബാധിയ്ക്കും?

|

ഫാഷന്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിയ്ക്കപ്പെടുന്ന ഒരു വാക്കാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പുതു ഫാഷന്റെ പുറകിലാണ് യുവതലമുറ നീങ്ങുന്നത്.

ഫാഷനുകള്‍ കാണാനും ധരിയ്ക്കാനും നല്ലതു തന്നെ. എന്നാല്‍ ഇത്തരം ഫാഷനുകള്‍ ചിലപ്പോഴെങ്കിലും നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെങ്കിലോ.

ഫാഷന്‍ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുകയെന്നു നോക്കൂ,

 ജീന്‍സ്

ജീന്‍സ്

ഫാഷനോടടുത്തു നില്‍ക്കുന്ന ഒരു വാക്കാണ് ജീന്‍സ്. ജീന്‍സ് ഫാഷനായി വന്നിട്ടു കാലങ്ങളായിട്ടും ഇതിന്റെ പുതുമ ഇപ്പോഴും മങ്ങിയിട്ടില്ല. ജീന്‍സില്‍ തന്നെ പലതരം ഫാഷനുകള്‍ വരികയും പോവുകയും ചെയ്യുന്നുമുണ്ട്. എന്നാല്‍ ഇറുകിയ ജീന്‍സ് ട്വിങ്കിളിംഗ് തിഗ് സിന്‍ഡ്രോം എന്ന നാഡീസംബന്ധമായ പ്രശ്‌നത്തിനു കാരണമാണ്. വന്ധ്യതയ്ക്കും ഇത് കാരണമാകുന്നു.

ഹൈഹിലുകള്‍

ഹൈഹിലുകള്‍

സ്ത്രീകളുടെ ഫാഷന്‍ മന്ത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൈഹിലുകള്‍. ഇത് ആക്ലീസ് ടെന്‍ഡോണൈറ്റിസ് എ്ന്ന അവസ്ഥയ്ക്കു കാരണമാകുന്നുണ്ട്. കാലുകളുടെ മസിലുകളെ ബാധിയ്ക്കുന്ന ഇത് കഠിനമായ കാലുവേദയ്ക്ക് ഇട വരുത്തും.

ഷേപ് വെയര്‍, പാന്റിഹോസ്

ഷേപ് വെയര്‍, പാന്റിഹോസ്

ഷേപ് വെയര്‍, പാന്റിഹോസ് തുടങ്ങിയവ ഫാഷനബിളാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എ്ന്നാല്‍ ഇവ പലപ്പോഴും യീസ്റ്റ് അണുബാധയ്ക്കിട വരുത്തും.

ഹാന്റ്ബാഗുകള്‍

ഹാന്റ്ബാഗുകള്‍

ആയാസമേറിയ ഹാന്റ്ബാഗുകള്‍ ഉപയോഗിയ്ക്കുന്നത് ഷോള്‍ഡര്‍വേദന വരുത്തും. മാത്രമല്ല, ഇത് ഷോള്‍ഡറുകളുടെ ഷേപ്പിനും വ്യത്യാസം വരുത്തും.

ഫഌപ്ഫ്‌ളോപ്

ഫഌപ്ഫ്‌ളോപ്

ഫഌപ്ഫ്‌ളോപ് നിലം ചേര്‍ന്നു കിടക്കുന്ന ചെരിപ്പുകളാണ്. ഇവ ധരിയ്ക്കുന്നതും അനാരോഗ്യകരമാണ്. ഇത് പ്ലാന്റര്‍ ഫാസിറ്റീസ് എന്നൊരു അവസ്ഥയ്ക്കിട വരുത്തുന്നു. കാലിന്റെ ഉപ്പുറ്റിയ്ക്കുണ്ടാകുന്ന വേദനയാണ് ഇത്.

കനം കൂടിയ മാലകള്‍

കനം കൂടിയ മാലകള്‍

കനം കൂടിയ മാലകള്‍ ധരിയ്ക്കുന്നത് ഇ്‌പ്പോഴത്തെ ഫാഷനാണ്. ഇത് കഴുത്തിന് വേദനയുണ്ടാക്കും.

കോര്‍സെറ്റുകള്‍

കോര്‍സെറ്റുകള്‍

വയര്‍ ഷേപ്പാക്കാന്‍ ധരിയ്ക്കുന്ന കോര്‍സെറ്റുകള്‍ ലംഗ്‌സിന് മര്‍ദമുണ്ടാക്കും. ഇത് ബ്ലാക്കൗട്ട് പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു വഴിതിരിച്ചു വിടും.

ശരീരം തുളയ്ക്കുന്നത്‌

ശരീരം തുളയ്ക്കുന്നത്‌

ചെവിയിലും മൂക്കിലും മാത്രമല്ല, നെറ്റിയിലും കണ്ണിലും, എന്തിന് ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങള്‍ വരെ തുളച്ച് ആഭരണങ്ങളിടുന്ന രീതിയാണ് ഇന്നത്തേത്. ഇത് ചര്‍മത്തില്‍ അണുബാധകള്‍ക്കും നാഡികള്‍ നശിയ്ക്കുന്നതിനുമെല്ലാം കാരണമാകുന്നു.

ടാറ്റൂ

ടാറ്റൂ

ടാറ്റൂ ഫാഷന്റെ മറ്റൊരു പേരാണ്. ഇത് ചര്‍മത്തില്‍ അലര്‍ജിയ്ക്കും അണുബാധയ്ക്കുമെല്ലാം ഇട വരുത്തും.

അടിവസ്ത്രങ്ങള്‍

അടിവസ്ത്രങ്ങള്‍

അടിവസ്ത്രങ്ങള്‍ വിവിധ തരം ഫാഷനുകളിലും തുണികളിലുമെല്ലാം ഇന്ന് ലഭ്യമാണ്. ഇവ പലതും പുരുഷന്മാരില്‍ ബീജസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സ്ത്രീകളില്‍ അണുബാധകള്‍ക്കും ഇട വരുത്തുന്നവയാണ്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

How Fashion Affects Health

Did you know that fashion is unhealthy? These are some of the reasons that being fashionable can be unhealthy,
Story first published: Tuesday, October 14, 2014, 12:13 [IST]
X
Desktop Bottom Promotion