For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണു നോക്കി രോഗം പറയാം!!

|

കണ്ണ് കാഴ്ചയ്ക്കു മാത്രമല്ല, നമ്മുടെ ആരോഗ്യത്തിലേയ്ക്കു പിടിച്ച കണ്ണാടിയാണെന്നു കൂടി പറയാം.

ഡോക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ കണ്ണു പരിശോധിയ്ക്കുന്നതു കണ്ടിട്ടില്ലേ, കണ്ണു നോക്കി പല രോഗങ്ങളും തിരിച്ചറിയാന്‍ സാധിയ്ക്കുകയും ചെയ്യും.

കണ്ണ് ഏതെല്ലാം രോഗങ്ങള്‍ വെളിപ്പെടുത്തുമെന്നറിയൂ,

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

കണ്ണില്‍ രക്തം വരുന്നത് പലപ്പോഴും സബ്കങ്ജങ്റ്റീവല്‍ ഹെമറേജ് ലക്ഷണമാണെന്നു പറയാം. കണ്ണിലെ ചെറിയ രക്തക്കുഴലുകളില്‍ ക്ഷതമേല്‍ക്കുമ്പോഴോ അപൂര്‍വമായെങ്കിലും ബിപി കൂടുമ്പോഴോ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂടുമ്പോഴോ ഇങ്ങനെ സംഭവിയ്ക്കാം.

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

വീര്‍ത്ത കണ്ണുകള്‍ അമിതമദ്യപാനം, ഉറക്കപ്രശ്‌നങ്ങള്‍, കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയ്ക്കു പുറമെ പാരമ്പര്യം കൊണ്ടുമുണ്ടാകാം. ഇതിനു പുറമെ തൈറോയ്ഡിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്. തൈറോയ്ഡ് ഹോര്‍മോണ്‍ കണ്ണിനു ചുറ്റും ചെറിയ നാഡീവ്യൂഹങ്ങളായി അടിഞ്ഞു കൂടുന്നതാണ് കാരണം.

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

വ്യത്യസ്ത നിറങ്ങളില്‍ കണ്ണുകളെങ്കില്‍ ഹെറ്റെറോക്രോമിയ ഐറിഡിസ് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമാകാം ഇതിനു പുറകില്‍. ഗ്ലൂക്കോമ പോലുള്ള അവസ്ഥകളും ഇതിനു കാരണമാകാം.

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

കണ്‍പോളകള്‍ തൂങ്ങുന്നത് പ്രായധിക്യം മൂലമാകാം. ബ്രെയിന്‍ ട്യൂമര്‍ കാരണവും ഇങ്ങിനെയുണ്ടാകാം.

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

കണ്ണിലെ ഇരു കൃഷ്ണമണികള്‍ക്കു വലിപ്പവ്യത്യാസമെങ്കില്‍ സ്‌ട്രോക്ക് ലക്ഷണമാകാം. ബ്രെയിന്‍, ഒപ്റ്റിക് ട്യൂമര്‍, സിഫിലിസ് തുടങ്ങിയ രോഗങ്ങളും ഇതിനുള്ള കാരണമാകാം.

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

കണ്ണിന്റെ കോര്‍ണിയക്കുള്ളില്‍ വലയങ്ങള്‍ കാണപ്പെടുന്നത് ശരീരത്തില്‍ കോപ്പര്‍ അടിഞ്ഞു കൂടുമ്പോഴാണ്. വില്‍സണ്‍ ഡിസീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. കണ്ണില്‍ മാത്രമല്ല, ലിവര്‍, ബ്രെയിന്‍ തുടങ്ങിയിടങ്ങളിലും കോപ്പര്‍ അടിഞ്ഞു കൂടും.

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

മഞ്ഞനിറത്തിലെ കണ്ണുകള്‍ മഞ്ഞപ്പിത്ത ലക്ഷണമാകാം. ഹെപ്പറ്റൈറ്റിസ്, ക്ലീറോസിസ് തുടങ്ങിയ രോഗങ്ങളും ഇതിനുള്ള കാരണമാകാം.

കണ്ണു നോക്കി രോഗം പറയാം

കണ്ണു നോക്കി രോഗം പറയാം

ഒരു കണ്ണ് മറ്റൊരു കണ്ണിനേക്കാള്‍ വലുതെങ്കില്‍ കംങ്‌ജെങ്ഷല്‍ ഗ്ലൂക്കോമയുടെ ലക്ഷണമാകാം.

മറവിയ്ക്കു ചില വിചിത്ര കാരണങ്ങള്‍മറവിയ്ക്കു ചില വിചിത്ര കാരണങ്ങള്‍

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: eye കണ്ണ്
English summary

How Eyes Reveal Your Health Condition

Eyes sometimes reveal our health conditions. Here are some tips to diagnose disease through your eyes,
Story first published: Tuesday, October 7, 2014, 12:01 [IST]
X
Desktop Bottom Promotion