For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം കഴിഞ്ഞാല്‍ എന്തു വിശപ്പ്‌!!

By Super
|

മിക്ക ആളുകളും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെടുന്നത് അനുയോജ്യമായ ഭക്ഷണക്രമം പിന്തുടരുന്നതിലുള്ള പിഴവ് മൂലമാണ്. ഇഷ്ടഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കാമെന്നും, ഇവയുടെ ദോഷങ്ങളെ വ്യായാമത്തിലൂടെ പരിഹരിക്കാമെന്നുമാണ് പലരുടെയും സാധാരണയായുള്ള തോന്നല്‍.

യാത്ര ചെയ്യുമ്പോഴുള്ള ഛര്‍ദി ഒഴിവാക്കാം

തെറ്റായ ഒരു വിശ്വാസമാണിത്. വ്യായാമം ചെയ്തതിന് ശേഷമുണ്ടാകുന്ന വിശപ്പ് ഒരു സാധാരണമായ കാര്യമാണ്. വ്യായാമത്തിലൂടെ ശരീരത്തിലെ കലോറി നഷ്ടപ്പെടുമ്പോള്‍ ശരീരം വിശപ്പിലൂടെ പ്രതികരിക്കും. ഒരാളുടെ ഇച്ഛക്കനുസൃതമായി ഇത് നിയന്ത്രിക്കാം. ഈ വിശപ്പിനെ തടയാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.


1. വ്യായാമം ചെയ്യുന്ന അവസരത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. ആവശ്യമായ മെറ്റബോളിസത്തിന്‍റെ നിരക്ക് നിലനിര്‍ത്താന്‍ കോശങ്ങളില്‍ ജലാംശം ആവശ്യമാണ്. ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ ശക്തിപ്പെടുത്തുകയും വ്യായാമത്തിന് ശേഷമുള്ള വിശപ്പ് കുറയ്ക്കുകയും ചെയ്യും.

2. പഴങ്ങള്‍‌ ധാരാളമായി കഴിക്കുക. ഏറെ ആരോഗ്യ ഗുണങ്ങളുള്ളവയാണ് പഴങ്ങള്‍. വ്യായാമാനന്തരമുള്ള വിശപ്പ് തടയാന്‍ പഴം മികച്ച മാര്‍ഗ്ഗമാണ്. പഴങ്ങള്‍ കഴിക്കുന്നത് തൃപ്തി നല്കുകയും സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യും.

3. വ്യായാമത്തെ ഗൗരവമായി കാണുന്നുവെങ്കില്‍ അതിന് ശേഷം പ്രോട്ടീന്‍ സപ്ലിമെന്‍റുകള്‍ കഴിക്കാം. ഇവ ഏത് അളവില്‍ ഉപയോഗിക്കണമെന്ന് അറിയാന്‍ നിങ്ങളുടെ പരിശീലകനോട് ചോദിക്കുക. പ്രോട്ടീന്‍ ഷെയ്ക്കുകള്‍ നല്ലൊരു ഉപാധിയാണ്. ഇവ ഉപയോഗിക്കുന്നത് വഴി വ്യായാമശേഷമുള്ള വിശപ്പ് കുറയ്ക്കാനാവും.

How To Deal With Post Exercise Hunger

4. ഫൈബറുകള്‍ കൂടുതലായി കഴിക്കുക. ആഹാരത്തില്‍ ഫൈബറിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് മികച്ച മാര്‍ഗ്ഗമാണ്. ഇവ ദഹിക്കാന്‍ ഏറെ സമയം എടുക്കുമെന്നതിനാല്‍ ശരീരത്തിന് കൂടുതല്‍ അദ്ധ്വാനിക്കേണ്ടി വരും. ശരീരഭാരം കുറയ്ക്കാനും ഫൈബര്‍ അനുയോജ്യമാണ്.

Read more about: exercise വ്യയാമം
English summary

How To Deal With Post Exercise Hunger

Here are some tips to reduce your post exercise hunger. Read more,
Story first published: Sunday, December 7, 2014, 18:33 [IST]
X
Desktop Bottom Promotion