For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെങ്കണ്ണിന്‌ നാട്ടുചികിത്സ

By Super
|

മുതിര്‍ന്നവരിലും കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന കണ്ണുകളെ ബാധിക്കുന്ന അണുബാധയാണ്‌ ചെങ്കണ്ണ്‌. ഇത്‌ കണ്‍ജംക്ടിവൈറ്റിസ്‌ എന്നും അറിയപ്പെടുന്നു. വൈറസ്‌ അല്ലെങ്കില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കെണ്ണ്‌ പെട്ടെന്ന്‌ മറ്റുള്ളവരിലേക്ക്‌ പടരും. അതുകൊണ്ട്‌ തന്നെ ശിശുക്കളില്‍ ഇത്‌ സാധാരണയായി കണ്ടുവരുന്നു. കണ്ണിലെ വെളുത്തഭാഗത്താണ്‌ (കണ്‍ജംക്ടിവ) അണുബാധയുണ്ടാകുന്നത്‌. കണ്ണുകളുടെയും കണ്‍പോളകളുടെയും ഈര്‍പ്പം സംരക്ഷിക്കുന്ന കണ്‍ജംക്ടിവയാണ്‌.

ചെങ്കണ്ണ അപകടകരമായ ഒരു അസുഖമല്ല. എന്നാല്‍ അതുമൂലം അസൗകര്യങ്ങള്‍ ഉണ്ടാകും. ചികിത്സയൊന്നും ചെയ്‌തില്ലെങ്കില്‍ പോലും 7-10 ദിവസത്തിനുള്ള ഇത്‌ താനേ അപ്രത്യക്ഷമാകും. ആദ്യം ഒരു കണ്ണിലായിരിക്കും അണുബാധ പ്രത്യക്ഷപ്പെടുക. സാവധാനം അത്‌ അടുത്ത കണ്ണിനെയും ബാധിക്കും. കണ്ണില്‍ ഒഴിക്കുന്ന തുള്ളിമരുന്നുകള്‍ക്കൊപ്പം നാം നിത്യവും ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച്‌ അസ്വസ്ഥതയ്‌ക്കും വേദനയ്‌ക്കും പരിഹാരം കാണാന്‍ കഴിയും.

ബാക്ടീരിയ, വൈറസ്‌, അലര്‍ജി എന്നിങ്ങനെ മൂന്ന്‌ കാരണങ്ങള്‍ കൊണ്ട്‌ ചെങ്കണ്ണുണ്ടാകാം. സ്റ്റഫൈലോകോക്കസ്‌ അല്ലെങ്കില്‍ സ്‌ട്രെപ്‌റ്റോകോക്കല്‍ എന്നിവയാണ്‌ ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണിന്‌ കാരണമാകുന്ന രോഗാണുക്കള്‍. പൊടി, പുക എന്നിവ അലര്‍ജി മൂലമുള്ള ചെങ്കണ്ണിന്‌ കാരണമാകാം. ബാക്ടീരിയ, വൈറസ്‌ എന്നിവ മൂലമുണ്ടാകുന്ന ചെങ്കെണ്ണ്‌ പെട്ടെന്ന്‌ മറ്റുള്ളവരിലേക്ക്‌ പടരും. രോഗബാധയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ ഉപയോഗിച്ചാലും അവരുമായി അടുത്തിടപഴകിയാലും രോഗം വരാം. വ്യക്തിശുചിത്വം പാലിച്ചാല്‍ ഒരുപരിധി വരെ രോഗബാധ ഒഴിവാക്കാനാകും.

1. ലക്ഷണങ്ങള്‍

1. ലക്ഷണങ്ങള്‍

കണ്ണില്‍ നിന്ന്‌ അമിതമായി വെള്ളം വരുക

ചുവപ്പ്‌, ചൊറിച്ചില്‍, വീക്കം

കണ്ണുവേദന

രോഗബാധയുള്ള കണ്ണ്‌ മൂടിക്കെട്ടുക

വെളിച്ചത്തിലേക്ക്‌ നോക്കുമ്പോള്‍ അസ്വസ്ഥത

പഴുപ്പ്‌ വരുക (വൈറസ്‌ ബാധ അല്ലെങ്കില്‍ അലര്‍ജി മൂലമാണെങ്കില്‍)

കണ്ണില്‍ നിന്ന്‌ മഞ്ഞ അല്ലെങ്കില്‍ പച്ചനിറത്തില്‍ സ്രവം വരുക (ബാക്ടീരിയബാധ മൂലമാണെങ്കില്‍)

2.ഐസ്‌പാക്ക്‌

2.ഐസ്‌പാക്ക്‌

ഐസ്‌പാക്ക്‌ വീക്കം, ചൊറിച്ചില്‍, ചുവപ്പ്‌ എന്നിവ കുറയും. എന്നാല്‍ ഇത്‌ അണുബാധയ്‌ക്കുള്ള ചികിത്സയല്ല. തണുത്ത വെള്ളത്തില്‍ നല്ലവൃത്തിയുള്ള തുണി മുക്കി പിഴിഞ്ഞെടുക്കുക. നനവുള്ള ഈ തുണി രോഗബാധയുള്ള കണ്ണുകളില്‍ വയ്‌ക്കുക. തുണിയും വെള്ളവും മാറ്റി ഇത്‌ തുടരുക.

3. തേനും പാലും

3. തേനും പാലും

തേനും ഇളംചൂട്‌ പാലും തുല്യ അളവിലെടുത്ത്‌ കൂട്ടിക്കലര്‍ത്തുക. ഈ മിശ്രിതം ഉപയോഗിച്ച്‌ കണ്ണുകള്‍ കഴുകുക. ഇതിനായി ഐകപ്പോ പഞ്ഞിയോ ഉപയോഗിക്കാവുന്നതാണ്‌. തേനും പാലും ചേര്‍ത്ത മിശ്രിതം തുള്ളിമരുന്ന്‌ പോലെ കണ്ണില്‍ ഒഴിക്കാം. അല്ലെങ്കില്‍ വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഇതില്‍ മുക്കിയ ശേഷം കണ്ണില്‍ വച്ച്‌ അമര്‍ത്തുക.

4. മല്ലി

4. മല്ലി

അടുത്തിടെ ഉണക്കിയ നല്ല വൃത്തിയുള്ള മല്ലി ഒരുപിടി എടുത്ത്‌ വെള്ളത്തിലിട്ട്‌ തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത്‌ തണുക്കാന്‍ വയ്‌ക്കുക. ഈ വെള്ളം ഉപയോഗിച്ച്‌ കണ്ണ്‌ കഴുകുകയോ പഞ്ഞിയിലോ തുണിയിലോ മുക്കി കണ്ണില്‍ അമര്‍ത്തുകയോ ചെയ്യുക. ഇത്‌ വേനയും വീക്കവും കുറയ്‌ക്കും. നീറ്റലും മാറും.

5.ചൂടുകൊടുക്കുക

5.ചൂടുകൊടുക്കുക

റോസ്‌ ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍, കാമോമൈല്‍ ഓയില്‍ എന്നിവയെല്ലാം ചൂടുകൊടുക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്‌. ചൂട്‌ വെള്ളത്തിലോ മറ്റോ മുക്കിപ്പിഴിഞ്ഞ തുണിയില്‍ ഇവയില്‍ ഏതെങ്കിലും എണ്ണ ഏതാനും തുള്ളി ഒഴിച്ച്‌ കണ്ണില്‍ വയ്‌ക്കുക. ചൂട്‌ മാറിയ ശേഷമേ തുണി മാറ്റാവൂ. 3-4 ദിവസം അഞ്ച്‌ മുതല്‍ പത്ത്‌ മിനിറ്റ്‌ വരെ ഇത്‌ ചെയ്യുക. കണ്ണുകളുടെ അസ്വസ്ഥത മാറാന്‍ ഇത്‌ സഹായിക്കും. മാത്രമല്ല്‌ അണബാധ ഇല്ലാതാവുകയും ചെയ്യും.

6. പെരുംജീരകം

6. പെരുംജീരകം

വെള്ളത്തില്‍ കുറച്ച്‌ പെരുംജീരകമിട്ട്‌ തിളപ്പിച്ച്‌ തണുപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത്‌ ദിവസവും രണ്ട്‌ തവണ കണ്ണുകള്‍ കഴുകുക. വേദന, ചുവപ്പ്‌, വീക്കം എന്നിവ കുറയും.

7. ആപ്പിള്‍ സൈഡര്‍ വിനാഗിരി

7. ആപ്പിള്‍ സൈഡര്‍ വിനാഗിരി

ഒരുകപ്പ്‌ വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ ശുദ്ധമായ ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ക്കുക. ഇതില്‍ പഞ്ഞിമുക്കി കണ്ണുകള്‍ തുടയ്‌ക്കുക. 'മദര്‍' അടങ്ങിയിട്ടുള്ള ആപ്പിള്‍ സൈഡര്‍ വിനാഗിരിയാണ്‌ കൂടുതല്‍ നല്ലത്‌. ബാക്ടീരിയകളെ നശിപ്പിക്കുന്ന മാലിക്‌ ആസിഡ്‌ ആണ്‌ 'മദര്‍' എന്ന്‌ അറിയപ്പെടുന്നത്‌.

8. തേന്‍

8. തേന്‍

രണ്ട്‌ വിധത്തില്‍ തേന്‍ ഉപയോഗിക്കാവുന്നതാണ്‌. ചെങ്കണ്ണ്‌ ബാധിച്ച കണ്ണിലേക്ക്‌ തേന്‍ തുള്ളിതുള്ളിയായി വീഴ്‌ത്തുക. അല്ലെങ്കില്‍ രണ്ട്‌ കപ്പ്‌ ചൂടുവെള്ളത്തില്‍ മൂന്ന്‌ ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ കണ്ണ്‌ കഴുകുക. തണുത്തതിന്‌ ശേഷമേ ഈ മിശ്രിതം ഉപയോഗിക്കാവൂ.

9.ഉരുളക്കിഴങ്ങ്‌

9.ഉരുളക്കിഴങ്ങ്‌

രോഗബാധയുള്ള കണ്ണില്‍ ഒരു കഷണം ഉരുളക്കിഴങ്ങ്‌ വയ്‌ക്കുക. തുടര്‍ച്ചയായ മൂന്ന്‌ രാത്രികളില്‍ ഇത്‌ ചെയ്യുക.

10.മഞ്ഞള്‍

10.മഞ്ഞള്‍

ഒരു കപ്പ്‌ തിളപ്പിച്ച വെള്ളത്തില്‍ രണ്ട്‌ ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതില്‍ പഞ്ഞിയോ തുണിയോ മുക്കി കണ്ണില്‍ ചൂടുകൊടുക്കുക.

11.ജമന്തിപ്പൂ (കലെന്‍ജ്യുല)

11.ജമന്തിപ്പൂ (കലെന്‍ജ്യുല)

ഒരുകപ്പ്‌ വെള്ളത്തില്‍ രണ്ട്‌ ടീസ്‌പൂണ്‍ ജമന്തിപ്പൂ ഇതളുകളിട്ട്‌ തിളപ്പിച്ച്‌ തണുപ്പിക്കുക. ഈ വെള്ളം ഉപയോഗിച്ച്‌ കണ്ണ്‌ കഴുകുക. ചെറിയ ചൂടുള്ളപ്പോള്‍ ഇതില്‍ തുണിയോ പഞ്ഞിയോ മുക്കി കണ്ണില്‍ ചൂടുപിടിക്കുകയും ചെയ്യാം.

12. കറ്റാര്‍വാഴ

12. കറ്റാര്‍വാഴ

കറ്റാര്‍വാഴ നീര്‌ ഉപയോഗിച്ച്‌ കണ്ണ്‌ കഴുകുകയോ തുടയ്‌ക്കുകയോ ചെയ്യുക. തുണിയോ പഞ്ഞിയോ കറ്റാര്‍വാഴ നീരില്‍ മുക്കിയ ശേഷമാണ്‌ രോഗബാധയുള്ള കണ്ണ്‌ തുടയ്‌ക്കേണ്ടത്‌. ഇതുപയോഗിച്ച്‌ കണ്ണ്‌ കഴുകുകയാണെങ്കില്‍, അര ടീസ്‌പൂണ്‍ കറ്റാര്‍വാഴ നീര്‌ ഒരുകപ്പ്‌ തണുത്ത അല്ലെങ്കില്‍ ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുക. അര ടീസ്‌പൂണ്‍ ബോറിക്‌ ആസിഡ്‌ കൂടി ചേര്‍ത്ത്‌ ഇത്‌ കേടുവരാതെ സൂക്ഷിക്കാവുന്നതാണ്‌.

13. നെല്ലിക്ക

13. നെല്ലിക്ക

ഒരു കപ്പ്‌ നെല്ലിക്ക ജ്യൂസില്‍ രണ്ട്‌ ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ദിവസവും രണ്ട്‌ നേരം കുടിക്കുക.

14. പച്ചക്കറി ജ്യൂസ്‌

14. പച്ചക്കറി ജ്യൂസ്‌

ചെങ്കണ്ണിന്‌ പറ്റിയ ഔഷധമാണ്‌ പച്ചക്കറി ജ്യൂസുകള്‍. 200 മില്ലീലിറ്റര്‍ സ്‌പിനാച്ച്‌ ജ്യൂസും 300 മില്ലീലിറ്റര്‍ കാരറ്റ്‌ ജ്യൂസും ചേര്‍ത്ത്‌ കുടിക്കുക. അല്ലെങ്കില്‍ 200 മില്ലീലിറ്റര്‍ അയമോദകം ജ്യൂസും 300 മില്ലീലിറ്റര്‍ കാരറ്റ്‌ ജ്യൂസും ചേര്‍ത്ത്‌ കുടിക്കുക.

15. നാരങ്ങാവെള്ളം

15. നാരങ്ങാവെള്ളം

ഏതാനും തുള്ളി നാരങ്ങാനീര്‌ കൈപ്പത്തിയില്‍ ഒഴിച്ച്‌ വൃത്തിയുള്ള വിരല്‍ കൊണ്ട്‌ അണുബാധയുള്ള ഭാഗത്തിന്‌ പുറത്ത്‌ പുരട്ടുക. 5 മിനിറ്റ്‌ നേരം നീറ്റല്‍ അനുഭവപ്പെടും. പഴുപ്പ്‌ പുറത്തുപോകാന്‍ ഇത്‌ സഹായിക്കും.

16. ഉപ്പ്‌

16. ഉപ്പ്‌

തിളയ്‌ക്കുന്ന വെള്ളത്തില്‍ കുറച്ച്‌ ഉപ്പ്‌ ചേര്‍ക്കുക. ഈ വെള്ളത്തില്‍ പഞ്ഞി മുക്കി അണുബാധയുള്ള ഭാഗങ്ങളില്‍ വയ്‌ക്കുക. ചെങ്കണ്ണിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ്‌ ഉപ്പുവെള്ളം.

17. തൈര്‌

17. തൈര്‌

ചെങ്കണ്ണിന്‌ എതിരെ ഉപയോഗിക്കാവുന്ന മറ്റൊരു ഔഷധമാണ്‌ തൈര്‌. നല്ല കട്ടിയുള്ള കുറച്ച്‌ തൈര്‌ എടുത്ത്‌ രോഗബാധയുള്ള കണ്ണിന്‌ മുകളില്‍ പുരട്ടുക. സ്വയംഭോഗം ആരോഗ്യത്തിന് ദോഷമോ?

English summary

Home Remedy For Pink Eye Conjunctivitis

Conjunctivitis or Pink Eye is caused due to allergic reaction. It is highly contagious. Read ahead to know the symptom and Remedies.
X
Desktop Bottom Promotion