For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറുവേദനയ്ക്ക് വീട്ടുപരിഹാരങ്ങള്‍

By Super
|

എല്ലാ പ്രായക്കാര്‍ക്കുമുണ്ടാകാവുന്ന ഒരു സാധാരണ രോഗമാണ് വയറുവേദന. പല കാരണങ്ങളാല്‍ ഇത് വരാം. വയറ് വേദന കടുത്തതോ, കുറഞ്ഞതോ ഒക്കെ ആയാലും ചില പൊതുവായ കാരണങ്ങള്‍ ഇവയ്ക്ക് പിന്നിലുണ്ടാകും. ദഹനമില്ലായ്മ, ഭക്ഷ്യവിഷങ്ങള്‍, ഭക്ഷണങ്ങളോടുള്ള അലര്‍ജി, അള്‍സര്‍, മലബന്ധം, വിര, ഗ്യാസ്, ഹെര്‍ണിയ, യു.ടി.ഐ, അപ്പെന്‍ഡിസൈറ്റിസ് എന്നിവയൊക്കെ വയറ് വേദനയ്ക്കിടയാക്കുന്ന ചില കാരണങ്ങളാണ്. വേദന കടുത്തതാണെങ്കില്‍ ഒരു ഡോക്ടറെ കാണുക. എന്നാല്‍ വയറ് വേദനയ്ക്ക് ചില പ്രതിവിധികള്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാനാവും.

മെലിയാന്‍ അനുവദിക്കാത്ത ഭക്ഷണങ്ങള്‍

1. പുതിന

1. പുതിന

വയറ് വേദന തടയാന്‍ പുതിന ഉത്തമമാണ്. ഏതാനും പുതിനയിലകളെടുത്ത് ചവച്ചിറക്കുക. ഇല ചായയിലിട്ട തിളപ്പിച്ച് കുടിക്കുന്നതും ഫലം നല്കും. ഒരു കപ്പ് വെള്ളം ചൂടാക്കി ഏതാനും പുതിന ഇല അതിലിട്ട് അരിച്ചെടുത്ത് കുടിക്കുക. മികച്ച ദഹനം നല്കാന്‍ പുതിനയ്ക്ക് കഴിവുണ്ട്. ദഹനക്കുറവിനും, ആര്‍ത്തവ സംബന്ധമായ വേദനയ്ക്കും പുതിന അനുയോജ്യമാണ്.

2. കറ്റാര്‍വാഴ

2. കറ്റാര്‍വാഴ

നിരവധി രോഗങ്ങള്‍ക്ക് ശമനം നല്കാന്‍ കഴിവുള്ളതാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയിലെ ഔഷധ ഘടകങ്ങള്‍ വേദനയ്ക്കിടയാക്കുന്ന വിരകളെ നീക്കം ചെയ്യും. അരകപ്പ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ഉദരസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം നല്കും. അതിസാരം, മലബന്ധം, ഗ്യാസ്, വയര്‍ ചീര്‍ക്കല്‍, കോച്ചിവലിക്കല്‍ എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.

3. നാരങ്ങനീര്

3. നാരങ്ങനീര്

നാരങ്ങനീര് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് വയറ് വേദനയ്ക്ക് ശമനം നല്കും. അര മുറി നാരങ്ങയുടെ നീര് ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തിളക്കിയ ശേഷം കുടിക്കുക. നാരങ്ങയില്ലെങ്കില്‍ നാരങ്ങവെള്ളം ഉപയോഗിച്ചാലും മതി.

4. ബേക്കിംഗ്സോഡ

4. ബേക്കിംഗ്സോഡ

അല്‍ക-സെല്‍റ്റ്സെര്‍ എന്ന ഉത്പന്നത്തിന് സമാനമാണ് ബേക്കിംഗ്സോഡ. നെഞ്ചെരിച്ചിലും, ദഹനക്കുറവും പരിഹരിക്കാന്‍ ഇത് ഉത്തമമാണ്. അന്‍റാസിഡുകളുടേതിന് സമാനമാണ് ഇവയുടെ പ്രവര്‍ത്തനം. അന്‍റാസിഡുകള്‍ അടിസ്ഥാനപരമായി സോഡിയം ബൈകാര്‍ബണേറ്റുകളാണ്. ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ വേഗത്തില്‍ തന്നെ ഫലം ലഭിക്കും.

5. ഇഞ്ചി

5. ഇഞ്ചി

വേദനകുറയ്ക്കാന്‍ സഹായിക്കുന്ന ഇഞ്ചി ഏറെ ഔഷധഗുണങ്ങളുള്ളതാണ്. ഇത് ദഹനം സുഗമമാക്കാനും വയറ് വേദനയ്ക്ക് ശമനം നല്കാനും സഹായിക്കും. ഉണങ്ങിയതിനേക്കാല്‍ പച്ച ഇഞ്ചിയാണ് കൂടുതല്‍ ഫലപ്രദം. ഏതാനും ഇഞ്ചി കഷ്ണങ്ങള്‍ ചൂട് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില്‍ ഇഞ്ചി സപ്ലിമെന്‍റുകള്‍ പോലെ മറ്റ് രൂപത്തിലുള്ളവ കടകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കാം.

6. ചൂടുള്ള അരി

6. ചൂടുള്ള അരി

വേദനയുള്ള ഭാഗത്ത് ചൂടേല്‍പിക്കുന്നത് വയറ് വേദന കുറയാന്‍ സഹായിക്കും. എന്നാല്‍ ഹീറ്റ് പാഡ് കൈവശമില്ലെങ്കില്‍ ഒരു കോട്ടണ്‍ തുണിയും അല്പം അരിയും ഉപയോഗിക്കാം. ഒരു കപ്പ് അരി വെള്ളത്തിലിട്ട് തിളപ്പിച്ച് അത് തുണിയിലിട്ട് കെട്ടുക. അതുപയോഗിച്ച് വേദനയുള്ള ഭാഗത്ത് ചൂട് നല്കാം. തുണി കെട്ടിയിരിക്കുന്നത് ഏറെ മുറുക്കിയല്ല എന്നത് ശ്രദ്ധിക്കണം.അയഞ്ഞിരുന്നാല്‍ അരി ഇളകുകയും എല്ലാ ഭാഗത്തും ചൂട് ലഭിക്കുകയും ചെയ്യും. ചൂട് അമിതമായുണ്ടെങ്കില്‍ അല്പനേരം കാത്തിരിക്കുക. അരിയില്‍ അല്പം കറുവയോ, കര്‍പ്പൂരമോ ചേര്‍ക്കുന്നത് സുഗന്ധം നല്കാനുപകരിക്കും.

English summary

Home Remedies For Stomach Pain

Stomach pain is a common health problem that affects all walks of ages due to various reasons. Whether the stomach pain is sharp, serious or slightly low there are few common causes such as indigestion, food poisoning, food allergies, ulcers, constipation, stomach virus, gas, hernia, crohn’s disease, UTI, appendicitis and few other.
Story first published: Friday, May 23, 2014, 16:26 [IST]
X
Desktop Bottom Promotion