For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശീഘ്രസ്ഖലനമോ, ഇവ പരീക്ഷിയ്ക്കൂ

By Super
|

ശീഘ്രസ്ഖലനം പല പുരുഷന്മാര്‍ക്കുമുള്ളൊരു ലൈംഗിക പ്രശ്‌നമാണ്. ഇടയ്ക്കു വല്ലപ്പോഴും ഇതു സംഭവിയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അടിക്കടി ഇങ്ങനെ സംഭവിയ്ക്കുന്നത് ഒരു ആരോഗ്യപ്രശ്‌നമായിത്തന്നെ കണക്കാക്കണം. ഇതിനു പുറകിലുള്ള കാരണങ്ങള്‍, ഇത് മാനസികമാണോ ശാരീരികമാണോ എന്നു കണ്ടെത്തുകയും വേണം.

ശ്രീഘസ്ഖലനത്തിന് ചില പരിഹാരങ്ങളുണ്ട്. ചില സ്വാഭാവിക പരിഹാരങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

മദ്യപാനവും പുകവലിയും

മദ്യപാനവും പുകവലിയും

അമിതമായ മദ്യപാനവും പുകവലിയും ശ്രീഘ്രസ്‌ഖലനത്തിന്‌ കാരണമാകും. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ മദ്യപാനവും പുകവലിയും വേഗം ഉപേക്ഷിക്കുക.

പാല്‍, ഇഞ്ചി

പാല്‍, ഇഞ്ചി

ഒരു ഗ്ലാസ്സ്‌ പാല്‍ തിളപ്പിച്ച്‌ ഒരു കഷ്‌ണം ഇഞ്ചി കഷ്‌ണവും ഒരു ടീ സ്‌പൂണ്‍ തേനും ചേര്‍ക്കുക. പാല്‍ അരിച്ചെടുത്ത്‌ എല്ലാ ദിവസവും ഒരു ഗ്ലാസ്സ്‌ കുടിക്കുക. ശീഘ്രസ്‌ഖലനത്തിന്‌ പരിഹാരം നല്‍കുന്ന നല്ല വീട്ടുമരുന്നാണിത്‌.

ഭക്ഷണത്തില്‍

ഭക്ഷണത്തില്‍

മത്സ്യം, കക്ക, ഇഞ്ചി, പച്ചടിച്ചീര എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും

പഴം

പഴം

പ്രകൃത്യാ ലൈംഗികാസക്തി ഉണര്‍ത്താന്‍ സഹായിക്കുന്ന പഴം, സെലറി, പെരുംജീരകം , ഉള്ളി എന്നിവ കഴിക്കുന്നത്‌ ശീഘ്രസ്‌ഖലനം നിയന്ത്രിക്കാന്‍ സഹായിക്കും.

കുങ്കുമപ്പൂവ്‌

കുങ്കുമപ്പൂവ്‌

കുങ്കുമപ്പൂവ്‌ ആസക്തി ഉയര്‍ത്തും. അതിനാല്‍ ഇവ അതിനായുള്ള ഔഷധമായി ഉപയോഗിക്കാറുണ്ട്‌. ഇവ എല്ലാദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ശീഘ്രസ്‌ഖലനത്തില്‍ നിന്നും രക്ഷ നല്‍കും.

വെളുത്തുള്ളി

വെളുത്തുള്ളി

ശീഘ്രസ്‌ഖലനം തടയുന്നതിന്‌ എല്ലാ ദിവസവും 2 -3 അല്ലി വെളുത്തുള്ളി കഴിക്കുക. ആരോഗ്യവും ബലവും മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. പ്രത്യുത്‌പാദന അവയവങ്ങളെ ബലപ്പെടുത്തുംഅതിനാല്‍ ഇവ സ്ഥിരമായി കഴിക്കുന്നത്‌ ശീഘ്രസ്‌ഖലനം നിയന്ത്രിക്കാന്‍ സഹായിക്കും.

ജിന്‍സെങ്‌

ജിന്‍സെങ്‌

നാഭിപ്രദേശത്തെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മികച്ച ഔഷധമാണ്‌ ജിന്‍സെങ്‌ . ഉച്ച ഊണിന്‌ ശേഷം ചൂട്‌ ആട്ടിന്‍ പാലില്‍ അര ടീസ്‌പൂണ്‍ ജിന്‍സെങ്‌ ചേര്‍ത്ത്‌ കഴിക്കുക.

ബദാം

ബദാം

പത്ത്‌ ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. രാവിലെ ബാദാമിന്റെ തൊലികളഞ്ഞ്‌ ഒരു കപ്പ്‌ ചൂട്‌ പശുവിന്‍ പാലും അല്‍പം ഇഞ്ചിയും ഏലക്കയും കുങ്കുമപ്പൂവും ചേര്‍ത്ത്‌ ഇളക്കി കഴിക്കുക. എല്ലാ ദിവസവും രാവിലെ ബാദാം പാല്‍ കുടിക്കുന്നത്‌ നല്ലതാണ്‌. ശീഘ്രസ്‌ഖലനത്തിന്‌ വളരെ നല്ല വീട്ടുമരുന്നാണിത്‌.

ശതാവരി

ശതാവരി

ഒരു കപ്പ്‌ പാല്‍ 15 ഗ്രാം ശതാവരി വേര്‌ ചേര്‍ത്ത്‌ ചൂടാക്കുക. ശീഘ്രസ്‌ഖലനം നിയന്ത്രിക്കാന്‍ ഇത്‌ ദിവസവും രണ്ട്‌ നേരം കുടിക്കുന്നത്‌ നല്ലതാണ്‌.

പച്ച ഉള്ളി വിത്ത്‌

പച്ച ഉള്ളി വിത്ത്‌

ഒരു സ്‌പൂണ്‍ പച്ച ഉള്ളി വിത്ത്‌ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്തിളക്കി എല്ലാ ഭക്ഷണത്തിനും മുമ്പ്‌ കുടിക്കുക. ശീഘ്രസ്‌ഖലനത്തിനുള്ള മികച്ച വീട്ടു മരുന്നാണിത്‌.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ഉപയോഗിച്ച്‌ നാഭിപ്രദേശം തടവുക. ഇവിടേയ്‌ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ബലം നിലനിര്‍ത്താനും ഇത്‌ സഹായിക്കും.താഴെ നിന്നും മുകളിലേക്ക്‌ വൃത്താകൃതിയില്‍ തടവുക. വളരെ ശാന്തമായി വേണം ചെയ്യാന്‍.

യോഗ മുറകള്‍

യോഗ മുറകള്‍

വില്ല്‌ സ്ഥിതി, മത്സ്യ സ്ഥിതി, ഒട്ടക സ്ഥിതി, ഉയര്‍ന്ന താമര, വജ്രാസനം തുടങ്ങി വിവിധ യോഗ മുറകള്‍ വളരെ സഹായകരമാണ്‌. ശീഘ്രസ്‌ഖലനം നിയന്ത്രിക്കാന്‍ സഹായിക്കും.

ആരോഗ്യത്തോടെ

ആരോഗ്യത്തോടെ

മനസ്സും ശീരരവും ആരോഗ്യത്തോടെ സൂക്ഷിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുകയും നല്ല ആഹാരങ്ങള്‍ കഴിക്കുകയും ചെയ്യുക. മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ അകറ്റുക. ധ്യാനം സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും. നല്ല കാര്യങ്ങളില്‍ മുഴുകുക. വിഷാദമോ മറ്റ്‌ വൈകാരിക പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ വിദഗ്‌ധരുടെ നിര്‍ദ്ദേശം തേടുക.

 പ്രകടനം

പ്രകടനം

കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ ചില വിദ്യകളുണ്ട്‌. പാരമ്യതയ്‌ക്ക്‌ അടുത്തെത്തി, ഉടന്‍ സ്‌ഖലനം നടക്കും എന്ന തോന്നലുണ്ടായാല്‍ പുറത്തേക്ക്‌ എടുത്ത്‌ 30 സെക്കന്‍ഡ്‌ കഴിഞ്ഞ്‌ വീണ്ടു തുടങ്ങുക.കിം കര്‍ദഷിയാന്‍ ഹോട്ട് പോസുകളില്‍

Read more about: health ആരോഗ്യം
English summary

Home Remedies For Premature Flow

Here are some home remedies for premature flow. Try these methods and enjoy your family life,
Story first published: Saturday, November 22, 2014, 23:48 [IST]
X
Desktop Bottom Promotion