For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം വൈകുന്നുവോ, പരിഹാരമിതാ...

|

സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തില്‍ ആര്‍ത്തവത്തിന് സുപ്രധാന സ്ഥാനമുണ്ട്. പ്രത്യുല്‍പാദനത്തിന് മാത്രമല്ല, ഒരു സ്ത്രീയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഒരു പ്രക്രിയയാണിത്.

പല സ്ത്രീകള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ അനുഭവപ്പെടാം. ഇതിന് കാരണങ്ങളും പലതുണ്ടാകാം. 28 ദിവസമാണ് കൃത്യമായ ആര്‍ത്ത ചക്രമെങ്കിലും ഇതിന് മൂന്നോ നാലോ ദിവസം മുന്നോട്ടും പിന്നോട്ടുമെല്ലാം സര്‍വസാധാരണവുമാണ്.

ഹൈ ബിപി, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂഹൈ ബിപി, ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

വൈകി വരുന്ന ആര്‍ത്തവം പല സ്ത്രീകളുടേയും പ്രശ്‌നമാണ്. ഇത് ആര്‍ത്തവക്രമക്കേടു തന്നെയായി കണക്കാക്കുകയും ചെയ്യാം.

ആര്‍ത്തവം വൈകി വരുന്നതിന് ചില സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

അരയാല്‍ വേരുകള്‍

അരയാല്‍ വേരുകള്‍

അരയാല്‍ മരത്തിന്റെ വേരുകള്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഊറ്റി പശുവിന്‍ പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുക. ആര്‍ത്തവക്രമക്കേടുകള്‍ക്കുള്ള പരിഹാരമാണിത്.

പപ്പായ ജ്യൂസ്

പപ്പായ ജ്യൂസ്

പഴുത്ത പപ്പായ ജ്യൂസ് കുടിയ്ക്കുന്നതും പച്ചപ്പപ്പായ വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നതും ആര്‍ത്തവം കൃത്യമായി വരാന്‍ നല്ലതാണ്.

നെല്ലിക്കാ ജ്യൂസ്

നെല്ലിക്കാ ജ്യൂസ്

രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുക. പിന്നീട് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കരുത്. നെല്ലിക്കാ ജ്യൂസ് ലഭ്യമല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചതും തേനും ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കഴിയ്ക്കാം.

പാവയ്ക്ക ജ്യൂസ്

പാവയ്ക്ക ജ്യൂസ്

പാവയ്ക്കയുടെ ജ്യൂസ് പ്രമേഹത്തിന് മാത്രമല്ല, ആര്‍ത്തവം കൃത്യമാക്കാനും നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുക.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴയുടെ ജ്യൂസ് ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്.

കറുപ്പു മുന്തിരിയുടെ ജ്യൂസ്

കറുപ്പു മുന്തിരിയുടെ ജ്യൂസ്

കറുപ്പു മുന്തിരിയുടെ ജ്യൂസ് ദിവസവും കുടിയ്ക്കുന്നതും ആര്‍ത്തവ ക്രമക്കേടുകള്‍ മാറാനുള്ള ഒരു വഴിയാണ്.

മുതിര

മുതിര

മുതിര ആര്‍ത്തവ ക്രമക്കേടുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ്. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

എള്ള്

എള്ള്

ആര്‍ത്തവചക്രം കൃത്യമാക്കാനുള്ള ഒരു വഴിയാണ് എള്ള്. എള്ള് ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

പുളിച്ച മോരിന്റെ ആരോഗ്യഗുണങ്ങള്‍പുളിച്ച മോരിന്റെ ആരോഗ്യഗുണങ്ങള്‍

English summary

Home Remedies For Delayed Periods

Delayed periods can be a serious health problem. Try these home remedies to get periods on time naturally,
X
Desktop Bottom Promotion