For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നൈറ്റ് ഷിഫ്റ്റുകാരറിയാന്‍

By Super
|

ആധുനിക ലോകത്ത് ഷിഫ്റ്റായി ജോലികള്‍ ചെയ്യുന്നത് സാധാരണമാണ്. എല്ലാത്തരം ജോലികളിലും ഇത്തരം ഷിഫ്റ്റ് സമ്പ്രദായമുണ്ട്. നഴ്സ്, ഫാക്ടറി ജോലിക്കാര്‍, സെക്യൂരിറ്റി, ഹെല്‍ത്ത് വര്‍ക്കേഴ്സ് എന്നിങ്ങനെ മിക്കവാറും എല്ലാ ജോലികളും ഷിഫ്റ്റ് സമ്പ്രദായത്തിന്‍ കീഴിലുണ്ട്.

ഇത്തരം ഷിഫ്റ്റ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം ഉറക്കം സംബന്ധിച്ചാണ്. എത്രത്തോളം ഒഴിവാക്കാന്‍ ശ്രമിച്ചാലും നൈറ്റ് ഷിഫ്റ്റിന്‍റെ ആയാസം ആരോഗ്യത്തില്‍ പ്രതിഫലിക്കും. പലര്‍ക്കും അവധികള്‍ ധാരാളമായി വേണ്ടി വരുന്നതും അപകടങ്ങള്‍ നേരിടേണ്ടി വരുന്നതും ഇത്തരം അധികമായ ജോലിഭാരം മൂലമാണ്.

ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കായ്ക, ഓര്‍മ്മക്കുറവ് എന്നീ പ്രശ്നങ്ങള്‍ പലര്‍ക്കുമുണ്ടാകും. രാത്രി ഷിഫ്റ്റ് മൂലം ആരോഗ്യം ഭീഷണി നേരിടുകയും അത് എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ നിങ്ങള്‍ ഉഴലുകയും ചെയ്യും. സ്ഥിരമായി ജോലി സമയം മാറുന്നതുമായി പലരുടെയും ശരീരം പൊരുത്തപ്പെടില്ല. അള്‍സര്‍, ഇന്‍സുലിന്‍ പ്രതിരോധം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയൊക്കെ സംഭവിക്കാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആയാസകരമായ ഷിഫ്റ്റുകള്‍ പ്രത്യേകിച്ച് നൈറ്റ് ഷിഫ്റ്റ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരളവുവരെ പരിഹരിക്കാനാവും.

സമയവ്യവസ്ഥയുമായി പൊരുത്തപ്പെടുക

സമയവ്യവസ്ഥയുമായി പൊരുത്തപ്പെടുക

രാത്രിയില്‍ ഉറങ്ങുകയും രാവിലെ ഉറക്കമെഴുന്നേല്‍ക്കുകയും ചെയ്യുന്നതാണ് സാധാരണമായ രീതി. എന്നാല്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ പുതിയ സമയക്രമവുമായി ശരീരത്തെ പൊരുത്തപ്പെടുത്തുക. ഉറക്കം വന്നാലും ഉറങ്ങാതെ ഇരിക്കുകയും, ഉറക്കമുണരേണ്ട സമയത്ത് മാത്രം എഴുന്നേല്‍ക്കുകയും ചെയ്ത് ശരീരത്തെ പുതിയ സമയക്രമവുമായി പൊരുത്തപ്പെടുത്തുക. സാവധാനം ശരീരം പുതിയ സമയവ്യവസ്ഥയുമായി പൊരുത്തപ്പെടും.

ഭക്ഷണക്രമം

ഭക്ഷണക്രമം

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ രണ്ട് തവണ അത്താഴം കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടാവും. ഇത് ശരീരത്തിന് നല്ലതല്ല. രാത്രി എട്ട് മണിക്ക് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കുക. തുടര്‍ന്ന് 12 മണിക്കും 6 മണിക്കും ഇടക്ക് ലഘുവായി എന്നാല്‍ പോഷകസമ്പന്നമായ ഒരു ഭക്ഷണം കഴിക്കാം. ഇത് ശരീരത്തിന് ഗുണകരമാകും.

സ്ഥിരമായ മാറ്റം

സ്ഥിരമായ മാറ്റം

എല്ലാ ആഴ്ചയും വരുന്ന മാറ്റങ്ങളുമായി ശരീരം പൊരുത്തപ്പെടില്ല. കഴിയുമെങ്കില്‍ ഏതാനും മാസങ്ങളെങ്കിലും നീളുന്ന ഷിഫ്റ്റുകളില്‍ ജോലി ചെയ്യുക. ഈ സമയം കൊണ്ട് നിങ്ങളുടെ ശരീരം പുതിയ സമയക്രമവുമായി പൊരുത്തപ്പെടും. നീണ്ടുനില്‍ക്കുന്ന മാറ്റങ്ങള്‍ ഭക്ഷണം കഴിക്കാനും, ഉറങ്ങാനുമൊക്കെ സമയം നല്കുകയും അത് വഴി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുമാവും.

എനര്‍ജി ഡ്രിങ്കുകള്‍ വേണ്ട

എനര്‍ജി ഡ്രിങ്കുകള്‍ വേണ്ട

എനര്‍ജി ഡ്രിങ്കുകളില്‍ കഫീന്‍ അമിതമായി അടങ്ങിയിട്ടുണ്ടാകും. രാത്രി ജോലി ചെയ്യുമ്പോള്‍ അത് സഹായിക്കുമെങ്കിലും ക്രമേണ ദോഷകരമാകും. എനര്‍ജി ഡ്രിങ്കുകള്‍ക്ക് പകരം ചായയോ, കാപ്പിയോ കുടിക്കുക. അതേപോലെ തന്നെ ധാരാളം വെള്ളവും കുടിക്കുക.

ലഘുഭക്ഷണങ്ങള്‍ വേണ്ട

ലഘുഭക്ഷണങ്ങള്‍ വേണ്ട

രാത്രി ജോലി ചെയ്യുമ്പോള്‍ ജങ്ക് ഫുഡുകള്‍ പോലുള്ളവ കഴിക്കാന്‍ തോന്നുന്നത് സാധാരണമാണ്. ഉദാഹരണത്തിന് ചിപ്സ്, പൊരിച്ച സാധനങ്ങള്‍ പോലുള്ളവ. ഇത് ഒഴിവാക്കുക. ശരീരത്തിന് ഇവ ദഹിപ്പിക്കാനാവാതെ വന്നാല്‍ അത് അനാരോഗ്യകരമാകും. ഇവയ്ക്ക് പകരം അണ്ടിപ്പരിപ്പുകളോ, പഴങ്ങളോ കഴിക്കാം.

ശരീരത്തിന്‍റെ നില

ശരീരത്തിന്‍റെ നില

പലരും ജോലി ചെയ്യുമ്പോളുള്ള ശാരീരിക നിലകളെക്കുറിച്ച് ശ്രദ്ധിക്കാറില്ല. കംപ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ഒരു മണിക്കൂറില്‍ അഞ്ച് മിനുട്ടെങ്കിലും കണ്ണിന് വിശ്രമം നല്കുക. നടുവിന് വിശ്രമം നല്കുക. സാധിക്കുമെങ്കില്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോളും അല്പദൂരം നടക്കുക. ഇത് വഴി പേശികള്‍ക്ക് അയവും ശരീരത്തിന് അല്പം വ്യായാമവും ലഭിക്കും. ജോലി ചെയ്യുമ്പോള്‍ നല്ലൊരു കുഷ്യനില്‍ ഇരിക്കുന്നത് നടുവിന് ഏറെ ആശ്വാസം നല്കും.

Read more about: health ആരോഗ്യം
English summary

Healthy Tips For Night Shift Workers

hifts are pretty normal in this globalized world. With countries trying to converse with each other and, shifts being decided based on time difference, night shift is quite a given.
X
Desktop Bottom Promotion