For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് യൂറിനറി ഇന്‍ഫെക്ഷനുണ്ടോ?

|

യൂറിനറി ഇന്‍ഫെക്ഷന്‍ പലരേയും ബാധിയ്ക്കുന്ന ഒരു അസുഖമാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ഈ അസുഖം കൂടുതല്‍ വരാറുള്ളത്.

പ്രധാനമായും ശരീരത്തിലെ ജലാംശം കുറയുന്നതും വൃത്തിക്കുറവുമാണ് ഈ അവസ്ഥയ്ക്കു കാരണമാകാറ്.

മസില്‍ വളര്‍ച്ചക്ക് വിറ്റാമിനുകള്‍..മസില്‍ വളര്‍ച്ചക്ക് വിറ്റാമിനുകള്‍..

വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് വഴി വയ്ക്കും.

യൂണിനറി ഇന്‍ഫെക്ഷന്‍ ഉള്ള സമയത്തു ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ, ഇത്തരം കാര്യങ്ങള്‍ അനുസരിയ്ക്കുന്നത് പെട്ടെന്നു തന്നെ രോഗത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് രോഗം പെട്ടെന്നു മാറാനുള്ള ഒരു വഴിയാണ്.

അണുബാധ

അണുബാധ

അണുബാധയുള്ളപ്പോള്‍ അടിയ്ക്കടി മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. അടിയ്ക്കടി മൂത്രമൊഴിയ്ക്കുന്നത് നല്ലതുമാണ്. കാരണം ഇത് അസുഖം വേഗം മാറാന്‍ സഹായിക്കും.

ച്ചക്കറികളും പഴവര്‍ഗങ്ങളും

ച്ചക്കറികളും പഴവര്‍ഗങ്ങളും

ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുക. ഇവയില്‍ സാധാരണ ഗതിയില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് അസ്വസ്ഥയ്ക്കും ശമനം നല്‍കും.

വൃത്തിയുള്ള ബാത്‌റൂം

വൃത്തിയുള്ള ബാത്‌റൂം

വൃത്തിഹീനമായ അന്തരീക്ഷം പലപ്പോഴും യൂണിനറി ഇന്‍ഫെക്ഷന് വഴിയൊരുക്കാറുണ്ട്. വൃത്തിയുള്ള ബാത്‌റൂം വളരെ പ്രധാനം.

അടിവസ്ത്രങ്ങള്‍

അടിവസ്ത്രങ്ങള്‍

അടിവസ്ത്രങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. നനഞ്ഞ അടിവസ്ത്രങ്ങള്‍ ഉപയോഗിയ്ക്കരുത്. കോട്ടന്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. ഇവ കഴുകി വൃത്തിയാക്കി ഉണക്കി മാത്രം ധരിയ്ക്കുക.

പാഡ് ഉപയോഗം

പാഡ് ഉപയോഗം

യൂണിനറി ഇന്‍ഫെക്ഷന്‍ സമയത്ത് പാഡുകളും മറ്റും ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. ഇവ നനവായാല്‍ ഉടന്‍ മാറ്റുക.

English summary

Healthy Things To Do During Urinary Infection

If you are looking for some tips for UTI relief, we are here to help. Go through these effective UTI tips and speed up your recovery.
Story first published: Monday, April 21, 2014, 13:41 [IST]
X
Desktop Bottom Promotion