For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ ആരോഗ്യത്തിന്‌ ദോഷമോ?

|

വെളിച്ചെണ്ണ മലയാളികളുടെ ഭക്ഷണശീലങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ്‌. പ്രത്യേകിച്ച്‌ അവിയലിലും മറ്റും വെളിച്ചെണ്ണ ചേര്‍ത്താലുള്ള രുചി വേറെ തന്നെയാണ്‌.

എന്നാല്‍ വെളിച്ചെണ്ണയ്‌ക്ക്‌ കൊളസ്‌ട്രോള്‍ കൂട്ടും, കൊഴുപ്പുകൂട്ടും, ഹൃദയപ്രശ്‌നങ്ങള്‍ വരുത്തുമെന്ന ചീത്തപ്പേരുകള്‍ ധാരാളമുണ്ട്‌. പ്രത്യേകിച്ചും കേരളത്തിനു വെളിയില്‍.

എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിയ്‌ക്കാം, പല തരത്തിലും. ഇതിന്റെ ഗുണങ്ങള്‍ തിരിച്ചറിയൂ,

വയറ്റിലെ കൊഴുപ്പു കുറയ്‌ക്കും

വയറ്റിലെ കൊഴുപ്പു കുറയ്‌ക്കും

വെളിച്ചെണ്ണ വയറ്റിലെ കൊഴുപ്പു കുറയ്‌ക്കും. അവിശ്വസനീയമെന്നു തോന്നാമെങ്കിലും ഇത്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നാണ്‌. വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ഫാറ്റി ആസിഡ്‌ കൊഴുപ്പായി മാറാതെ കരളിലേയ്‌ക്കു പോയി ഊര്‍ജമായി മാറ്റപ്പെടുകയാണ്‌ ചെയ്യുന്നത്‌.

ഷേവ്‌

ഷേവ്‌

നല്ലൊരു ഷേവിംഗ്‌ ലോഷനായി ഇത്‌ ഉപയോഗിയ്‌ക്കാം. ഷേവ്‌ ചെയ്യുമ്പോഴുള്ള മുറിപ്പാടുകള്‍ മാറ്റാന്‍ ഇത്‌ സഹായിക്കും.

 ഇന്‍സുലിന്‍

ഇന്‍സുലിന്‍

വെളിച്ചെണ്ണ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക്‌ ഗുണകരവുമാണ്‌.

പല്ലിന്‌

പല്ലിന്‌

അല്‍പം വെളിച്ചെണ്ണയും ബേക്കിംഗ്‌ സോഡയുമെടുത്ത്‌ പല്ലില്‍ ഉരസി നോക്കൂ, പല്ലിന്‌ വെളുപ്പു ലഭിയ്‌ക്കും

നെയ്യ്‌, വെണ്ണ

നെയ്യ്‌, വെണ്ണ

നെയ്യ്‌, വെണ്ണ എന്നിവയ്‌ക്കു പകരം വെളിച്ചെണ്ണ ഉപയോഗിയ്‌ക്കാം. ഇവയേക്കാള്‍ കൊഴുപ്പു കുറവാണെന്നതു തന്നെ കാരണം

ചുളിവുകള്‍

ചുളിവുകള്‍

മുഖത്ത്‌ ചുളിവുകള്‍ വീഴുന്നതു തടയാന്‍ വെളിച്ചെണ്ണ നല്ലതാണ്‌.

സ്‌മോക്കിംഗ പോയന്റ്‌

സ്‌മോക്കിംഗ പോയന്റ്‌

സ്‌മോക്കിംഗ പോയന്റ്‌ എന്നൊരു ഘടകം ഓയിലുകള്‍ക്കുണ്ട്‌. ഈ പോയിന്റിലെത്തുമ്പോള്‍ ഇവ പെട്ടെന്ന്‌ തിളയ്‌ക്കാനും വിഘടിയ്‌ക്കാനും തുടങ്ങും. ഇത്‌ ആരോഗ്യത്തിന്‌ നല്ലതല്ല. എന്നാല്‍ വെളിച്ചെണ്ണയുടെ സ്‌മോക്കിംഗ്‌ പോയന്റ്‌ വളരെ ഉയര്‍ന്നതാണ്‌. ഇതുകൊണ്ടുതന്നെ ആരോഗ്യത്തിന്‌ ദോഷം വരുത്തുന്നില്ല.

മോയിസ്‌ചറൈസിംഗ്‌

മോയിസ്‌ചറൈസിംഗ്‌

നല്ലൊന്നാന്തരം മോയിസ്‌ചറൈസറാണിത്‌. മോയിസ്‌ചറൈസിംഗ്‌ ക്രീമുകള്‍ക്ക്‌ പകരം ഉപയോഗിയ്‌ക്കാം.

അണുബാധ

അണുബാധ

ബാക്ടീരിയ, ഫംഗസ്‌, വൈറല്‍ അണുബാധകളെ ചെറുക്കാനും ഇതിനാകും.

തടി

തടി

വെളിച്ചെണ്ണയില്‍ പാകം ചെയ്‌ത ഭക്ഷണം കഴിയ്‌ക്കുമ്പോള്‍ പെട്ടെന്നു മതിയാകും. ഇത്‌ തടി കുറയ്‌ക്കാന്‍ സഹായകമാണ്‌.ഉദ്ധാരണക്കുറവിന്‌ വിവിധ പരിഹാരങ്ങള്‍

Read more about: health food ആരോഗ്യം
English summary

Healthy Reasons To Use Coconut Oil Daily

Do you use coconut oil on a regular basis? If you don't, then you are missing out on the health benefits of coconut oil,
Story first published: Monday, September 15, 2014, 11:41 [IST]
X
Desktop Bottom Promotion