For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാപ്‌ടോപ്പ്‌ വരുത്തും ആരോഗ്യപ്രശ്‌നങ്ങള്‍

|

ലാപ്‌ടോപ്പ്‌ ഇപ്പോള്‍ പലരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. എന്നാല്‍ ഇത്‌ പലപ്പോഴുമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.

കമ്പ്യൂട്ടര്‍ ഉപയോഗിയ്‌ക്കുന്നത്‌ ആരോഗ്യത്തിനു ചില ദോഷങ്ങള്‍ വരുത്തി വയ്‌ക്കുന്നുണ്ട്‌. എന്നാല്‍ ഇതില്‍ തന്നെ ഡെസ്‌ക്ടോപ്പിനേക്കാള്‍ ലാപ്‌ടോപ്പ്‌ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവയ്‌ക്കുന്നുണ്ട്‌.

ലാപ്‌ടോപ്പ്‌ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

നടുവേദന

നടുവേദന

ലാപ്‌ടോപ്പ്‌ പലപ്പോഴും നാം മടിയില്‍ വച്ചോ നിലത്തു വച്ചോ ഒക്കെയാണ്‌ ഉപയോഗിയ്‌ക്കുക. വളഞ്ഞിരിയ്‌ക്കുന്നതു കൊണ്ട്‌ ഇത്‌ നടുവേദനയ്‌ക്കുള്ള ഒരു പ്രധാന കാരണമായി മാറാറുണ്ട്‌.

വന്ധ്യത

വന്ധ്യത

പുരുഷന്മാരില്‍ വന്ധ്യതയ്‌ക്കുള്ള ഒരു പ്രധാന കാരണമാണ്‌ ലാപ്‌ടോപ്‌ മടിയില്‍ വച്ചുപയോഗിയ്‌ക്കുന്നത്‌. ഇത്‌ ബീജോല്‍പാദനത്തെ ബാധിയ്‌ക്കുന്നു.

കണ്ണിന്‌

കണ്ണിന്‌

ഡെസ്‌ക്ടോപ്പിനേക്കാള്‍ ലാപ്‌ടോപ്പ്‌ കണ്ണിനു കൂടുതല്‍ അടുത്തായി വച്ചാണ്‌ പലരും ഉപയോഗിയ്‌ക്കുക. ഇത്‌ കണ്ണിന്‌ ദോഷകരമാണ്‌.

കഴുത്തു വേദന

കഴുത്തു വേദന

കഴുത്തു കുനിച്ചാണ്‌ പലപ്പോഴും ലാപ്‌ടോപ്പ്‌ ഉപയോഗിയ്‌ക്കാറ്‌. ഇത്‌ കഴുത്തു വേദനയ്‌ക്കുള്ള ഒരു പ്രധാന കാരണമായി മാറാറുണ്ട്‌.

ചര്‍മം

ചര്‍മം

ലാപ്‌ടോപ്പില്‍ നിന്നുള്ള ചൂട്‌ ശരീരത്തിന്‌ നിറവ്യത്യാസമുണ്ടാക്കുവാന്‍ സാധ്യത കൂടുതലാണ്‌.

ക്യാന്‍സര്‍

ക്യാന്‍സര്‍

ശരീരത്തില്‍ ലാപ്‌ടോപ്പിന്റെ ചൂട്‌ ചൊറിച്ചിലും തടിപ്പുമുണ്ടാക്കുന്നുണ്ടെങ്കില്‍ ഇത്‌ ക്യാന്‍സറിന്‌ കാരണമാകാറുണ്ട്‌.

വിരലുകള്‍

വിരലുകള്‍

ലാപ്‌ടോപ്പില്‍ കൂടുതല്‍ നേരം വിരലുകള്‍ ഉപയോഗിയ്‌ക്കുന്നത്‌ വിരലുകളുടെ സ്‌പര്‍ശനശേഷി കുറയ്‌ക്കാറുണ്ട്‌. നിങ്ങള്‍ക്ക്‌ ഹൈ ബിപിയുണ്ടോ?

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Health Risks Using Laptop

There are many health risks of using laptops. The health risk of using laptops on the laps is greatly increased. To know all the harmful health effects of laptop read this,
Story first published: Thursday, September 18, 2014, 11:42 [IST]
X
Desktop Bottom Promotion