For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗിക ജീവിതം തകര്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

By Super
|

വീട്ടിലേക്ക്‌ അല്ലെങ്കില്‍ പങ്കാളിയുടെ അടുത്തേക്ക്‌ പോകുമ്പോള്‍ മനസ്സിലേക്ക്‌ ഓടിയെത്തുന്ന ആദ്യത്തെ അല്ലെങ്കില്‍ ഒരേയൊരു ചിന്ത ലൈംഗികതയായിരിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ആ നിമിഷത്തിന്റെ എല്ലാ സൗന്ദര്യവും തകര്‍ക്കുകയും നിങ്ങളുടെ ലൈംഗിക ജീവിതം നശിപ്പിക്കുകയും ചെയ്യും. തലവേദന, നടുവേദന, പ്രമേഹം എന്നിവയാണ്‌ ഇക്കൂട്ടത്തിലെ പ്രധാനികള്‍.

ഇവയ്‌ക്ക്‌ പുറമെ മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളും നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ പ്രഭ കെടുത്താം. പകല്‍ സമയത്തെ അധ്വാനത്തിന്‌ ശേഷം വീട്ടിലെത്തുമ്പോള്‍ പങ്കാളിയോടൊപ്പമുള്ള സുഖകരമായ നിമിഷങ്ങളാകും നിങ്ങളുടെ മനസ്സില്‍. മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങളും ലൈംഗിക ജീവിതത്തില്‍ വില്ലനാകാറുണ്ട്‌. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളാണ്‌ പലപ്പോഴും വിവാഹമോചനത്തിലേക്ക്‌ നയിക്കുന്നത്‌.

ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ചില ഘടകങ്ങളെ അറിയാം.

പ്രമേഹം

പ്രമേഹം

പ്രമേഹബാധിതരില്‍ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയുകയും ക്രമേണ അവര്‍ക്ക്‌ ലൈംഗികതയിലുള്ള താത്‌പര്യം നഷ്ടമാവുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി ഉയരുന്നത്‌ മറ്റുപല സങ്കീര്‍ണ്ണതകളിലേക്കും നയിക്കുകയും ഉദ്ധാരണനഷ്ടം പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും.

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമം

ആര്‍ത്തവ വിരാമത്തോടെ പലരുടെയും ലൈംഗിക ജീവിതത്തില്‍ താളപ്പിഴകള്‍ തലപൊക്കാറുണ്ട്‌. ഈ സമയത്ത്‌ ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ വലിയ തോതിലുള്ള മാറ്റങ്ങളുണ്ടാകും. ഇതുമൂലം ലൈംഗിക താത്‌പര്യം നഷ്ടമാവുകയും ബന്ധപ്പെടുമ്പോള്‍ വേദന അനുഭവപ്പെടുകയും ചെയ്യാറുണ്ട്‌.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയും ലൈംഗികതയും തമ്മില്‍ കാര്യമായ ബന്ധമില്ല. എന്നാല്‍ വിളര്‍ച്ച നിങ്ങളുടെ ഊര്‍ജ്ജസ്വലത നശിപ്പിക്കും. ആസ്വാദ്യകരമായ ലൈംഗിക ബന്ധത്തിന്‌ ഉത്സാഹം കൂടിയേതീരൂ.

വിഷാദം

വിഷാദം

എല്ലാ വികാരങ്ങളും വിചാരങ്ങളും ജനിക്കുന്നത്‌ തലച്ചോറിലാണ്‌. അതുകൊണ്ട്‌ മനസ്സിന്‌ എന്തെങ്കിലും വിഷമം ഉണ്ടായാല്‍ ലൈംഗിക ചിന്തകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്ത്‌ അത്‌ സന്ദേശമായി എത്തും. ഇത്‌ ലൈംഗിക പ്രശ്‌നമായി വളരാം.

നടുവേദന

നടുവേദന

ഹെര്‍നിയേറ്റഡ്‌ ഡിസ്‌ക്‌, സ്‌പൈനല്‍ സ്റ്റെനോസിസ്‌ തുടങ്ങിയ നട്ടെല്ലിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ലൈംഗികതയെ സാരമായി ബാധിക്കാം. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ വേദനാജനകമായ അനുഭവമായിരിക്കും. അതുകൊണ്ട്‌ തന്നെ നിങ്ങള്‍ക്ക്‌ ലൈംഗികത ആസ്വദിക്കാനും കഴിയില്ല.

ശേഷിക്കുറവ്‌

ശേഷിക്കുറവ്‌

ലിംഗത്തിലേക്കുള്ള രക്തയോട്ടത്തെ ദോഷകരമായി ബാധിക്കുന്ന ഏത്‌ പ്രശ്‌നവും ലൈംഗിക ജീവിതത്തെ ബാധിക്കും. ഇതോടെ ആരോഗ്യകരമായ ലൈംഗിക ജീവിതം തകരും.

തൈറോയ്‌ഡ്‌

തൈറോയ്‌ഡ്‌

തൈറോയ്‌ഡിന്റെ അളവ്‌ കൂടുകയോ കുറയുകയോ ചെയ്യുന്നത്‌ ഉദ്ധാരണത്തെയും സ്‌ഖലനത്തെയും സാരമായി ബാധിക്കും. സ്‌ത്രീകളില്‍ ഇത്‌ ലൈംഗികതൃഷ്‌ണയിലും രതിമൂര്‍ച്ഛയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തും.

മരുന്നുകള്‍

മരുന്നുകള്‍

തലച്ചോറിലെ സെറോടോണ്‍ സ്വീകാരികളെ ബാധിക്കുന്ന ആന്റിഡിപ്രസന്റ്‌ ഔഷധങ്ങള്‍, രക്താദിസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍ എന്നിവ ലൈംഗിക തൃഷ്‌ണയെ സാരമായി ബാധിക്കും.

എന്‍ഡോമെട്രിയോസിസ്‌

എന്‍ഡോമെട്രിയോസിസ്‌

ഗര്‍ഭാശയത്തെ ആവരണം ചെയ്‌തിരിക്കുന്ന കോശങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗത്ത്‌ വളരുന്നതിനെയാണ്‌ എന്‍ഡോമെട്രിയോസിസ്‌ എന്ന്‌ വിളിക്കുന്നത്‌. ഇതുമൂലം സ്‌ത്രീകള്‍ക്ക്‌ കഠിനമായ വയറുവേദന, ആര്‍ത്തവകാലത്തെ അമിത രക്തസ്രാവം, വിട്ടുമാറാത്ത അടിവയര്‍ വേദന എന്നിവ അനുഭവപ്പെടാം. എന്‍ഡോമെട്രിയോസിസ്‌ ഉള്ളവര്‍ക്ക്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴും കഠിനമായ വേദന ഉണ്ടാകും.

സിസ്‌റ്റ്‌

സിസ്‌റ്റ്‌

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത്‌ അണ്ഡാശയമുഴയുടെ ലക്ഷണമാകാം. അണ്ഡാശയത്തില്‍ കാണപ്പെടുന്ന ദ്രാവകം നിറഞ്ഞ സഞ്ചിയാണ്‌ സിസ്റ്റ്‌. ഈ പ്രശ്‌നമുള്ള സ്‌ത്രീകള്‍ വേദനമൂലം ലൈംഗിക ബന്ധത്തിന്‌ മടികാണിക്കുക പതിവാണ്‌.

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്‌

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്‌

ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ്‌ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്‌. നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണിത്‌. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷിയെ ഇത്‌ സാരമായി ബാധിക്കും.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

പുരുഷന്മാരില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന മറ്റൊരു ഘടകമാണ്‌ കൂര്‍ക്കം വലി. ഇതുമൂലം പുരുഷന്മാര്‍ക്ക്‌ ഉദ്ധാരണ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്‌.

ഉത്‌കണ്‌ഠ

ഉത്‌കണ്‌ഠ

അമിതമായ ഉത്‌കണ്‌ഠയും ലൈംഗിക ജീവിതത്തെ ബാധിക്കാറുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ രാത്രി വിശ്രമിക്കാനുള്ള സമയം മാത്രമായിരിക്കും.

ആര്‍ത്തവം

ആര്‍ത്തവം

ആര്‍ത്തവ ദിനങ്ങളില്‍ സ്‌ത്രീകള്‍ പൊതുവെ അസ്വസ്ഥരായിരിക്കും. അതിനാല്‍ ഒറ്റക്കിരിക്കാനാവും കൂടുതല്‍ താത്‌പര്യം. ഈ സമയത്ത്‌ അവരുടെ ചിന്തകളില്‍ ഏറ്റവും ഒടുവിലാകും ലൈംഗികതയുടെ സ്ഥാനം.

ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍ഉദ്ധാരണം കുറയ്ക്കും അദ്ഭുതകാരണങ്ങള്‍

തലവേദന

തലവേദന

തലവേദനയുള്ളപ്പോള്‍ സെക്‌സിനോട് ആര്‍ക്കും താല്‍പര്യം തോന്നില്ല.

Read more about: health ആരോഗ്യം
English summary

Health Problems That Ruin Physical Intimacy

Here are some of the health problems that can ruin your sex life:
Story first published: Saturday, September 6, 2014, 11:19 [IST]
X
Desktop Bottom Promotion