For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ ബാധിയ്ക്കും ചില ആരോഗ്യപ്രശ്‌നങ്ങള്‍

|

മുതിര്‍ന്നവരെപ്പോലെ കുട്ടികളേയും, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ ബാധിയ്ക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതില്‍ ശാരീരിക പ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളും ഉള്‍പ്പെടുന്നു.

വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ മാനസിക ബുദ്ധിമുട്ടുകളും ഇതുവഴി ശാരീരിക ബുദ്ധിമുട്ടുകളും സൃഷ്ടിച്ചേക്കാം.

വിദ്യാര്‍ത്ഥികളെ ബാധിയ്ക്കാനിടയുള്ള ചില ശാരീരിക, മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

സ്‌ട്രെസ്, ഉത്കണ്ഠ

സ്‌ട്രെസ്, ഉത്കണ്ഠ

പഠനസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളില്‍ സ്‌ട്രെസ്, ഉത്കണ്ഠ എന്നിവയ്ക്കുള്ള പ്രധാന കാരണമായി മാറിയേക്കാം.

ഡിപ്രഷന്‍

ഡിപ്രഷന്‍

സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ കൂടുന്നത് പലപ്പോഴും കുട്ടികളില്‍ ഡിപ്രഷന്‍ ആയി മാറാറുമുണ്ട്.

ഫ്‌ളൂ

ഫ്‌ളൂ

കുട്ടികളെ ബാധിയ്ക്കാനിടയുള്ള മറ്റൊരു പ്രധാന രോഗമാണ് ഫ്‌ളൂ.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ പലപ്പോഴും സ്‌കൂള്‍ കുട്ടികളെയാണ് കൂടുതല്‍ ബാധിയ്ക്കുന്നതായി കണ്ടുവരുന്നത്.

ഡസ്റ്റ് അലര്‍ജി

ഡസ്റ്റ് അലര്‍ജി

ഡസ്റ്റ് അലര്‍ജി പോലുള്ളവ വിദ്യാര്‍ത്ഥികളെ ബാധിയ്ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഗ്രൗണ്ടിലും മറ്റും കളിയ്ക്കുമ്പോള്‍.

ഛര്‍ദി

ഛര്‍ദി

ഛര്‍ദി പലപ്പോഴും വിദ്യാര്‍ത്ഥികളെ ബാധിയ്ക്കുന്ന ഒരു രോഗമാണ്.

വയറിളക്കം

വയറിളക്കം

വയറിളക്കവും പലപ്പോഴും സ്‌കൂള്‍ കുട്ടികള്‍ക്ക് ഉണ്ടാകാറുണ്ട്. ഭക്ഷണത്തിലെ പ്രശ്‌നം തന്നെയാണ് പലപ്പോഴും ഇതിന് കാരണം,

തൊണ്ടവേദന

തൊണ്ടവേദന

ഒരുപാട് കുട്ടികള്‍ ഉള്ളതു കൊണ്ടുതന്നെ തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ചിക്കന്‍ പോക്‌സ്

ചിക്കന്‍ പോക്‌സ്

വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ വരാന്‍ സാധ്യതയുള്ള മറ്റൊരു രോഗമാണ് ചിക്കന്‍ പോക്‌സ്. ഇത് പകര്‍ച്ചവ്യാധിയായതാണ് പ്രധാന കാരണം.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

വെള്ളം, ഭക്ഷണം എന്നിവയിലൂടെ പകരുന്നതായതു കൊണ്ടുതന്നെ മഞ്ഞപ്പിത്തം കുട്ടികളില്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍

ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍

ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും കുട്ടികളില്‍ അധികമായിരിയ്ക്കും.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

പഠനസംബന്ധമായ സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ കുട്ടികളില്‍ പലപ്പോഴും ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ചുമ, പനി, ജലദോഷം

ചുമ, പനി, ജലദോഷം

ചുമ, പനി, ജലദോഷം എ്ന്നിവ സ്‌കൂള്‍ കുട്ടികളില്‍, പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍ കണ്ടുവരുന്ന പതിവു രോഗങ്ങളാണ്.

പേന്‍

പേന്‍

പേന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും സഹപാഠികളില്‍ നിന്നായിരിയ്ക്കും ഇത് പകര്‍ന്നു കിട്ടുന്നത്.

എല്ലൊടിയുക

എല്ലൊടിയുക

കളിയ്ക്കിടെ കുട്ടികളില്‍ എല്ലൊടിയുക പോലുള്ള പ്രശ്‌നങ്ങള്‍ സര്‍വസാധാരണമാണ്.

കണ്‍ജങ്റ്റിവൈറ്റിസ്

കണ്‍ജങ്റ്റിവൈറ്റിസ്

കണ്‍ജങ്റ്റിവൈറ്റിസ് വിദ്യാര്‍ത്ഥികളില്‍ പെട്ടെന്നു വരാന്‍ സാധ്യതയുളള മറ്റൊരു രോഗമാണ്.

ഫിഫ്ത്ത് ഡിസീസ്

ഫിഫ്ത്ത് ഡിസീസ്

ഫിഫ്ത്ത് ഡിസീസ് എന്നറിയപ്പെടുന്ന ഒരു രോഗമുണ്ട്. പാര്‍വോവൈറസ് ബി19 കാരണമാണ് ഇതുണ്ടാകുന്നത്. കൈകളിലും മുഖത്തുമെല്ലാം തിണര്‍പ്പുകള്‍ ഉണ്ടാകുന്നതാണ് ഇതിന്റെ ലക്ഷണം.

പോഷകക്കുറവ്‌

പോഷകക്കുറവ്‌

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് പോഷകക്കുറവുണ്ടാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക്.

English summary

Health Issues That Affect Kids

Here are some important student health tips that may be useful to your school going kids.
Story first published: Monday, May 26, 2014, 12:00 [IST]
X
Desktop Bottom Promotion