For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പി ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കുമോ??

|

ഒരു കപ്പ് കാപ്പി നിങ്ങള്‍ക്ക് പെട്ടെന്ന് ഉന്മേഷം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാപ്പിയ്ക്കു ചില ഗുണങ്ങളുമുണ്ട്.

എന്തിനുമെന്ന പോലെ അമിതമായി കുടിച്ചാല്‍ കാപ്പിയും ചില ദൂഷ്യങ്ങളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും രണ്ടു കാപ്പിയില്‍ കൂടുതല്‍ കുടിയ്ക്കുന്നവര്‍ക്ക് ദോഷങ്ങളുണ്ടാവുകയും ചെയ്യും.

കാപ്പിയുണ്ടാക്കുന്ന ചില ദൂഷ്യവശങ്ങളെക്കുറിച്ചറിയൂ,

ഹൃദയം

ഹൃദയം

കൂടുതല്‍ കാപ്പി ഹൃദയത്തിനു നല്ലതല്ല. ഇത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിയ്ക്കും. ഹൃദയത്തില്‍ കൂടുതല്‍ മര്‍ദമേല്‍പ്പിയ്ക്കും. ഹൃദയമിടിപ്പു വര്‍ദ്ധിയ്ക്കാന്‍ ഇത് ഇട വരുത്തും. ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് നല്ലതല്ല.

തലവേദന

തലവേദന

തലവേദന കുറയ്ക്കാന്‍ ഒരു കപ്പു കാപ്പിയെന്നായിരിയ്ക്കും പലരും കേട്ടിരിയ്ക്കുക. ഇതു ശരിയാണ്. എന്നാല്‍ കൂടുതല്‍ കാപ്പി തലവേദയുണ്ടാക്കും. കാരണം നാഡീവ്യൂഹങ്ങളെ ഉത്തേജിപ്പിയ്ക്കുന്നതുകൊണ്ടു തന്നെ ഇത് തലച്ചോര്‍ അമിതമായി പ്രവര്‍ത്തിപ്പിയ്ക്കാന്‍ കാരണമാകും.

ഉത്കണ്ഠ

ഉത്കണ്ഠ

ഹൃദമിടിപ്പും അഡ്രിനാലിന്‍ തോതും വര്‍ദ്ധിയ്ക്കുന്നതു കൊണ്ട് ഇത് ഉത്കണ്ഠയ്ക്കു വഴിയൊരുക്കും. കാര്യങ്ങളോട് അമിതമായി പ്രതികരിയ്ക്കാന്‍ ഇടയാക്കും.

ഉറക്കം

ഉറക്കം

കാപ്പി ഉറക്കക്കുറവിനുള്ള മറ്റൊരു കാരണമാണ്. പ്രത്യേകിച്ച് രാത്രി സമയത്ത് കാപ്പി കുടിയ്ക്കുന്നത്.

മൂത്രശങ്ക

മൂത്രശങ്ക

കാപ്പി മൂത്രശങ്ക അധികമാകുന്നതിനു കാരണമാകുന്നു. ഇത് ഡയൂററ്റിക് ആയതു തന്നെ കാരണം.

മാറിടത്തില്‍ മുഴകള്‍

മാറിടത്തില്‍ മുഴകള്‍

അമിതമായ കാപ്പി മാറിടത്തില്‍ ചെറിയ മുഴകള്‍ രൂപപ്പെടുന്നതു കാരണമാകും. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായവരില്‍.

ജലാശം

ജലാശം

കാപ്പി ശരീരത്തില്‍ നിന്നും ജലാശം നഷ്ടപ്പെടാന്‍ ഇട വരുത്തും. ഇത് ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്ക്കുമൊന്നും നല്ലതല്ല.

ഏകാഗ്രത

ഏകാഗ്രത

മിതമായ തോതിലെ കാപ്പി ഏകാഗ്രത നല്‍കും. എന്നാല്‍ അമിതമായ കാപ്പി നിങ്ങളുടെ ഏകാഗ്രത കളയും. ചിന്താശക്തി കുറയ്ക്കും.

 ബിപി

ബിപി

കാപ്പി അധികം കുടിയ്ക്കുന്നത് അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇട വരുത്തും. ഇത് ബിപി വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

വിഭ്രാന്തി

വിഭ്രാന്തി

കഫീന്‍ അളവു കൂടുന്നത് ഡ്രഗ് ഇഫക്ടാണ് സൃഷ്ടിയ്ക്കുന്നത്. വിഭ്രാന്തിയ്ക്ക് ഇത് ഇട വരുത്തും.

വയറ്റിലെ അള്‍സറിന്

വയറ്റിലെ അള്‍സറിന്

അമിതമായ കാപ്പ് വയറ്റിലെ അള്‍സറിന് കാരണമാകും. കാരണം കാപ്പി വയറ്റില്‍ ആസിഡ് ഉല്‍പാദിപ്പിയ്ക്കും.

ഹാര്‍ട്ട് അറ്റാക്

ഹാര്‍ട്ട് അറ്റാക്

ബിപി വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ കാപ്പി ചിലപ്പോള്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് മുന്‍പ് ഹാര്‍ട്ട് അറ്റാക് വന്നവര്‍ക്ക്.

എല്ലുതേയ്മാനം

എല്ലുതേയ്മാനം

കാപ്പി കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുന്നു. ഇത് എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു. കോണ്ടംസില്ലാതെ ഗര്‍ഭം തടയാം

English summary

Health Effects Of Too Much Coffee

Coffee tastes fabulous and is known to have many health benefits. But how much is too much in the case of a cup of coffee? Find out.
X
Desktop Bottom Promotion