For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാണായാമത്തിന്‍റെ ഗുണങ്ങള്‍

By Viji Joseph
|

പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാരതത്തില്‍ രൂപം കൊണ്ട യോഗവിദ്യ ഇന്ന് ലോകമെങ്ങും സ്വീകരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്‍റെ മനസിനെയും,ശരീരത്തെയും, ആത്മാവിനെയും ശക്തിപ്പെടുത്തുന്നതാണ് യോഗവിദ്യ. പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവിനൊപ്പം തന്നെ ശരീരികവും, മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനും യോഗ സഹായിക്കും. യോഗയിലെ ഒരു ശ്വസനക്രിയയാണ് പ്രാണായാമം. എന്നാല്‍ അത് നിസാരമായ ശ്വസനവും, ആശ്വാസം നേടലും മാത്രമല്ല.

പ്രാ​ണ, ആയാമ എന്നീവാക്കുകളുടെ സംയോഗമാണ് പ്രാണായാമം. പ്രാണ എന്നതിന് ഊര്‍ജ്ജം എന്നും, ആയാമം എന്നതിന് നിയന്ത്രണം എന്നുമാണ് അര്‍ത്ഥം. ഉച്ഛ്വാസവും നിശ്വാസവും ഇരട്ടിയായി തിരിച്ച് വിടുന്ന രീതിയാണിത്. മറ്റൊരു യോഗക്രിയയും നല്കാത്ത ഗുണങ്ങള്‍ പ്രാണായാമം വഴി നേടാനാകും. നിങ്ങളുടെ എല്ലാത്തരത്തിലുള്ള ആരോഗ്യത്തെയും ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും. ശാരീരിക മാനസിക അവസ്ഥകളെ സന്തുലനപ്പെടുത്താന്‍ പ്രാണായാമം ഫലപ്രദമാണ്.

<strong>ഭാരം വർദ്ധിപ്പിക്കാന്‍ ഒമ്പതു വഴികൾ</strong>ഭാരം വർദ്ധിപ്പിക്കാന്‍ ഒമ്പതു വഴികൾ

എന്നാല്‍ പ്രാണായാമം ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. മികച്ച ഫലം ലഭിക്കാന്‍ അതിരാവിലെ സൂര്യോദയ സമയത്ത് പ്രാണായാമം ചെയ്യാം. അതുപോലെ ശരിയായ രീതിയില്‍ ചെയ്യാനും ശ്രദ്ധിക്കണം. പ്രാണായാമം പരിശീലിച്ച് തുടങ്ങുന്നതിന് മുമ്പ് ഒരു യോഗാചാര്യന്‍റെ നിര്‍ദ്ദേശങ്ങള്‍ തേടുന്നത് നന്നായിരിക്കും. പ്രാണായാമത്തിന്‍റെ ചില ഗുണഫലങ്ങളെ അറിയാം.

1. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം

1. ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം

പ്രാണായാമത്തിന്‍റെ ഏറ്റവും പ്രധാന ഗുണഫലങ്ങളിലൊന്നാണ് ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനത്തെ മികച്ച രീതിയിലാക്കുമെന്നതാണ്. ആസ്ത്മയും മറ്റ് ശ്വസനസംബന്ധമായ പ്രശ്നങ്ങളുമുള്ളവര്‍ക്ക് ഇത് ഏറെ ഗുണകരമാകും.

2. ശരീരഭാരം കുറയ്ക്കാം

2. ശരീരഭാരം കുറയ്ക്കാം

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനമികവിന് മാത്രമല്ല പ്രാണായാമം ഉപകരിക്കുക. ശരീരഭാരം കുറയ്ക്കാനും പ്രാണായാമം സഹായിക്കും എന്നത് പലര്‍ക്കും സന്തോഷകരമായ ഒരു കാര്യമായിരിക്കും. സ്ഥിരമായി ചെയ്താല്‍ ഇത് അനുഭവിച്ചറിയാം.

3. വിഷാംശങ്ങളെ നീക്കാം

3. വിഷാംശങ്ങളെ നീക്കാം

ശരീരത്തില്‍ അടിഞ്ഞ് കൂടിയ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ ഫലപ്രദമാണ് പ്രാണായാമം. യോഗയില്‍ പല മാര്‍ഗ്ഗങ്ങള്‍ ഇതിനായുണ്ടെങ്കിലും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പ്രാണായാമമാണ്.

4. മാനസിക സമ്മര്‍ദ്ധം അകറ്റാം

4. മാനസിക സമ്മര്‍ദ്ധം അകറ്റാം

മാനസിക സമ്മര്‍ദ്ധം അകറ്റാന്‍ ഫല പ്രദമാണ് പ്രാണായാമം. പതിവായി പ്രാണായാമം ചെയ്യുന്നത് വഴി സമ്മര്‍ദ്ധവും ഉത്കണ്ഠയും അകറ്റാനാവും. ഒരു പ്രൊഫഷണല്‍ പരിശീലകനില്‍ നിന്ന് പ്രാണായാമം പരിശീലിക്കുക.

5. ശ്വസനം സുഗമമമാക്കാം

5. ശ്വസനം സുഗമമമാക്കാം

ജീവിതത്തില്‍ പലപ്പോഴും ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിട്ടിട്ടുണ്ടാകും. മൂക്കടയുന്നത് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കും. നാസാദ്വാരങ്ങളിലെ തടസ്സങ്ങള്‍ നീക്കപ്പെടുമെന്നതാണ് പ്രാണായാമത്തിന്‍റെ പ്രധാനപ്പെട്ട ഒരു ഗുണം.

6. രോഗപ്രതിരോധ ശേഷി

6. രോഗപ്രതിരോധ ശേഷി

ശരീരത്തിന്‍റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ച് നോക്കുന്നുണ്ടോ? എങ്കില്‍ ധൈര്യമായി പ്രാണായാമം ചെയ്ത് തുടങ്ങിക്കൊള്ളുക. രോഗപ്രതിരോധ ശേഷി നല്കാന്‍ ഇത് ഏറെ സഹായിക്കും.

7. ദഹന പ്രശ്നങ്ങള്‍

7. ദഹന പ്രശ്നങ്ങള്‍

ശരിയായ ഭക്ഷണക്രമമില്ലാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. പ്രാണായാമത്തിലൂടെയും, മറ്റ് വിവിധ ആസനങ്ങളിലൂടെയും ദഹനശേഷി വര്‍ദ്ധിപ്പിക്കാനാവും. ദഹനപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ പ്രാണായാമം ചെയ്തു തുടങ്ങുക.

8. ഹൃദയാരോഗ്യം

8. ഹൃദയാരോഗ്യം

അനുലോമ വിലോമം, ഭാസ്ത്രിക തുടങ്ങിയ പ്രാണായാമ രീതികള്‍ ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും, രക്തത്തിലെ ഓക്സിജന്‍റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.

9. ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

9. ഏകാഗ്രത വര്‍ദ്ധിപ്പിക്കാം

ബുദ്ധിശക്തിക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പ്രാണായാമം. ബുദ്ധികൂര്‍മ്മത ലഭിക്കാന്‍ പ്രാണായാമം ചെയ്യുന്നത് സഹായിക്കും. ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ് പ്രാണായാമം.

10. സൈനസൈറ്റിസ്

10. സൈനസൈറ്റിസ്

സൈനസൈറ്റിസ് അനുഭവിക്കുന്നവര്‍ക്ക് ഏറെ സഹായകരമാകും പ്രാണായാമം. ഭാസ്ത്രിക എന്ന പ്രാണായാമ രീതി സൈനസൈറ്റിസ് തടയാന്‍ ഉത്തമമാണ്. ഇത് പ്രയോഗിച്ച് നോക്കി ഫലം അനുഭവിച്ചറിയുക.

Read more about: yoga യോഗ
English summary

health benefits of pranayama

Yoga emerged from India thousands of years ago and now it is well accepted all around the world as a booster of the human mind, body and spirit. Yoga has the power to prevent and heal many diseases.
Story first published: Thursday, January 16, 2014, 13:53 [IST]
X
Desktop Bottom Promotion