For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ദീര്‍ഘായുസ് നല്‍കുന്നുവോ?

|

സെക്‌സ് കേവലം പ്രത്യുല്‍പാദന പ്രക്രിയയോ കാമം കെടുത്താനുള്ള ഉപാധിയോ ആണെന്നു കരുതരുത്. ഇതിനേക്കാളുപരിയായി ധാരാളം ആരോഗ്യഗുണങ്ങള്‍ സെക്‌സിനുണ്ട്.

ആരോഗ്യകരമായ ഒരു ജീവിതത്തിന് പല വിധത്തിലും സെക്‌സ് സഹായിക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതമെന്നു പറയുമ്പോള്‍ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം മനസിന്റെ ആരോഗ്യവും പ്രധാനമാണ്.

ആരോഗ്യഗുണങ്ങളെടുത്തു നോക്കുമ്പോള്‍ സെക്‌സ് ജീവിതത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂട്ടുമെന്നു പറയാം. ഇതെങ്ങനെയെന്നു നോക്കൂ,

കോള്‍ഡ്, ഫഌ

കോള്‍ഡ്, ഫഌ

കോള്‍ഡ്, ഫഌ എന്നിവയെ ചെറുക്കാന്‍ സെക്‌സിലൂടെ സാധിയ്ക്കുമെന്ന് വില്‍ക്കെന്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഹൃദയം

ഹൃദയം

സെക്‌സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ഹൃദയാരോഗ്യത്തെ സഹായിക്കും.

തടി

തടി

നല്ലൊരു വ്യായാമമാണ് സെക്‌സ്. ഇതുവഴി ശരീരത്തിലെ കൊഴുപ്പ് കത്തിപ്പോവുകയാണ് ചെയ്യുന്നത്. തടി കുറയ്ക്കാനും ആരോഗ്യത്തോടെയിരിയ്ക്കാനും ഇത് സഹായിക്കും.

 അറ്റാക്ക്, സ്‌ട്രോക്ക്

അറ്റാക്ക്, സ്‌ട്രോക്ക്

സെക്‌സ് ഹാര്‍്ട്ട് അറ്റാക്ക്, സ്‌ട്രോക്ക് സാധ്യതകള്‍ കുറയ്ക്കുന്നു. ഇതുവഴി ആയുസു നീട്ടിത്തരുന്നു.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ സെക്‌സ് സഹായിക്കും. സ്ത്രീകളില്‍ മെനോപോസ് സമയത്ത് പ്രത്യേകിച്ച്.

വേദനകള്‍

വേദനകള്‍

ശരീരത്തില്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ സെക്‌സ് സമയത്ത് ഉല്‍പാദിപ്പിക്കപ്പെടും. ഇത് തലവേദനയുള്‍പ്പെടെയുള്ള ശരീരവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സെക്‌സിന് സാധിയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.

ബിപി

ബിപി

സ്‌ട്രെസ് കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. ഇതുവഴി ബിപി നിയന്ത്രിയ്ക്കാനും സാധിയ്ക്കും.

യൂറിനറി ബ്ലാഡര്‍

യൂറിനറി ബ്ലാഡര്‍

സെക്‌സ് പെല്‍വിക് മസിലുകള്‍ക്കുള്ള നല്ലൊരു വ്യായാമം കൂടിയാണ്. ഇതുവഴി യൂറിനറി ബ്ലാഡര്‍ നിയന്ത്രണം ലഭിയ്ക്കും.

മണങ്ങള്‍

മണങ്ങള്‍

സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികബന്ധത്തിനു ശേഷം പ്രോലാക്ടിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് മണങ്ങള്‍ തിരച്ചറിയാനുള്ള കഴിവ് വര്‍്ദ്ധിപ്പിയ്ക്കും.

പ്രീക്ലാംസിയ

പ്രീക്ലാംസിയ

ഗര്‍ഭിണികളില്‍ പ്രീക്ലാംസിയ എന്നൊരു അവസ്ഥയുണ്ടാകാറുണ്ട്. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഇതിനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സ്തനാര്‍ബുദ സാധ്യത

സ്തനാര്‍ബുദ സാധ്യത

സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും ലൈംഗികത നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഹോര്‍മോണാണ് ഇതിന് കാരണം.

ഉറക്കം

ഉറക്കം

ഉറക്കപ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു മരുന്നാണ് ലൈംഗികബന്ധം. നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും.

സൗന്ദര്യം

സൗന്ദര്യം

സ്ത്രീ ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഈസ്ട്രജന്‍ ചര്‍മത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന ഒരു ഹോര്‍മോണാണ്.

സെക്‌സ്‌ നന്നാക്കുവാന്‍ ഭക്ഷണങ്ങളും!!സെക്‌സ്‌ നന്നാക്കുവാന്‍ ഭക്ഷണങ്ങളും!!

Read more about: health ആരോഗ്യം
English summary

Health Benefits Physical Intercourse

Physical Intercourse has numerous health benefits. Know more about this,
Story first published: Tuesday, February 11, 2014, 16:19 [IST]
X
Desktop Bottom Promotion