For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഒന്നു ചിരിയ്ക്കൂ, പ്ലീസ്‌'

By Super
|

സൗജന്യമായി ലഭിക്കുന്ന ഒരു ഒൗഷധമാണ് ചിരി. നിങ്ങളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും അതുവഴി ആയുസിനെയും ചിരി വര്‍ധിപ്പിക്കുന്നു. നിറഞ്ഞ പുഞ്ചിരിക്ക് മുഖത്തെ നിരവധി മാംസപേശികള്‍ പണിയെടുക്കുമ്പോള്‍ കപട മന്ദഹാസത്തിന് കുറച്ച് മാംസപേശികള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ചിരിക്കുമ്പോള്‍ അത് സ്വീകരിക്കുന്ന വ്യക്തിയുമായി നല്ളൊരു ആത്മബന്ധം തന്നെയാണ് രൂപപ്പെടുന്നത്.

ചിരിക്കുമ്പോള്‍ ഹൃദയമിടിപ്പ് കുറയുന്നു

ചിരിക്കുമ്പോള്‍ ഹൃദയമിടിപ്പ് കുറയുന്നു

ചിരിക്കുമ്പോള്‍ ശരീര പേശികള്‍ അയയുകയും ഹൃദയമിടിപ്പ് സാധാരണ നിലയില്‍ ആവുകയും ചെയ്യുന്നു. രക്ത സമ്മര്‍ദം കുറക്കുന്നതിനുള്ള മികച്ച വ്യായാമരീതിയാണ് ഇത്.

മാനസിക പിരിമുറുക്കം കുറക്കുന്നു

മാനസിക പിരിമുറുക്കം കുറക്കുന്നു

ഇന്ന് നിരവധി മാനസിക,ശാരീരിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ഒന്നാണ് മാനസിക സമ്മര്‍ദം. ചിരിക്കുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളായ

മാനസിക നിലയില്‍ മാറ്റം വരുത്തും

മാനസിക നിലയില്‍ മാറ്റം വരുത്തും

ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകള്‍ നമ്മുടെ മാനസിക നിലയില്‍ പ്രകടമായ മാറ്റം വരുത്തും

ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കും

ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കും

ചിരി വ്യക്തികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇന്‍റര്‍നെറ്റ് ഫലിതങ്ങളും ഭംഗിയുള്ള മൃഗങ്ങളുടെയും മറ്റും ചിത്രങ്ങള്‍ കാണുമ്പോള്‍ മനസിന് ഉണ്ടാകുന്ന സന്തോഷം ഉദാഹരണം.

വിശ്വാസം വളര്‍ത്തിയെടുക്കാം

വിശ്വാസം വളര്‍ത്തിയെടുക്കാം

ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ വിശ്വാസത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. രണ്ട് പേര്‍ പുഞ്ചിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഒരളവു വരെ വിശ്വാസം ഉടലെടുക്കുന്നു. സന്തോഷത്തിനൊപ്പം വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ പുഞ്ചിരി സഹായകരമാണ്.

മറ്റുള്ളവരുടെ വികാരം സ്വന്തം വികാരമായി ഉള്‍ക്കൊള്ളാന്‍ കഴിയും

മറ്റുള്ളവരുടെ വികാരം സ്വന്തം വികാരമായി ഉള്‍ക്കൊള്ളാന്‍ കഴിയും

പുഞ്ചിരി വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കും. മറ്റുള്ളവരുടെ നമ്മെ കുറിച്ച ചിന്തകളെ സൗമ്യതയോടെയും അലിവോടെയും സമീപിക്കാന്‍ പുഞ്ചിരി സഹായിക്കും

ഖേദം ഒഴിവാക്കാം

ഖേദം ഒഴിവാക്കാം

ചിരിക്കാന്‍ മറന്നാല്‍ നമുക്ക് ഖേദമുണ്ടാകാം. കണ്ടിട്ട് ചിരിച്ചില്ലല്ളോ എന്ന ചിന്ത മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കാനും വഴിയൊരുക്കാം.

ചിരി വേദനകളെ അകറ്റും

ചിരി വേദനകളെ അകറ്റും

എല്ലാ തരം സമ്മര്‍ദങ്ങളെയും ഇല്ലാതാക്കുന്ന പ്രകൃതിദത്ത വേദനസംഹാരികളാണ് ചിരി.

ശ്രദ്ധ വര്‍ധിപ്പിക്കും

ശ്രദ്ധ വര്‍ധിപ്പിക്കും

ചിരി നമ്മുടെ ശ്രദ്ധയെ വര്‍ധിപ്പിക്കും. ഇതുവഴി ശ്രദ്ധയോടെയും ബോധത്തോടെയും ഒന്നിലധികം കാര്യങ്ങള്‍ ഒരേ സമയം നമുക്ക് ചെയ്യുവാന്‍ കഴിയും.

ചിരി ഒരു പകര്‍ച്ചവ്യാധി

ചിരി ഒരു പകര്‍ച്ചവ്യാധി

നമ്മള്‍ പുഞ്ചിരിക്കുന്ന 50 ശതമാനം പേരും നമുക്ക് ഒരു ചിരി തിരികെ തരും. എല്ലാവരും പരസ്പരം പുഞ്ചിരി തൂകുന്നത് ആരോഗ്യകരമായ അന്തരീക്ഷത്തിന് വഴിയൊരുക്കും.

ആകര്‍ഷണം ഉണ്ടാകും

ആകര്‍ഷണം ഉണ്ടാകും

പുഞ്ചിരിക്കുന്നയാളോട് നമുക്ക് പ്രത്യേക താല്‍പര്യം തോന്നും. പുരുഷന്‍മാര്‍ ചിരിക്കുന്ന മുഖത്തോടെയുള്ള സ്ത്രീകളിലേക്കാകും കൂടുതല്‍ ആകര്‍ഷിക്കപ്പെടുക.

ചിരി വിജയത്തിന്

ചിരി വിജയത്തിന്

ചിരി ആത്മവിശ്വാസവും സ്വയം ബോധ്യവും വളര്‍ത്താന്‍ നല്ലതാണ്. കൂടുതല്‍ പണമുണ്ടാക്കാനും പുഞ്ചിരിക്കുന്ന മുഖമുള്ളവര്‍ക്ക് കഴിയും.

കൂടുതല്‍ ചെറുപ്പമാകും

കൂടുതല്‍ ചെറുപ്പമാകും

ചിരി മനുഷ്യനെ കൂടുതല്‍ ചെറുപ്പമുള്ളവര്‍ ആക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്.

ആയുസ് വര്‍ധിക്കും

ആയുസ് വര്‍ധിക്കും

പുഞ്ചിരിക്കുന്ന മുഖമുള്ളവര്‍ അല്ലാത്തവരേക്കാള്‍ ഏഴ് വര്‍ഷം കൂടുതല്‍ ജീവിക്കുമെന്നാണ് കണക്കുകള്‍.

പ്രതിരോധ സംവിധാനം വര്‍ധിപ്പിക്കും

പ്രതിരോധ സംവിധാനം വര്‍ധിപ്പിക്കും

ചിരി ശരീരത്തിന്‍െറ ആയാസം കുറക്കുന്നു. ഇതുവഴി പ്രതിരോധ സംവിധാനം വര്‍ധിപ്പിക്കുന്നു.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health ആരോഗ്യം
English summary

Health Benefits Of Smiling

Here are some health benefits of smiling. Read more to know,
X
Desktop Bottom Promotion