For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യദായകം ചൗവ്വരി!!

By Super
|

അന്നജത്തിന്റെയും ഊര്‍ജ്ജത്തിന്റെയും കലവറയാണ്‌ ചൗവ്വരി. ചൗവ്വരിപനയുടെ തടിയുടെ മധ്യത്തില്‍ നിന്ന്‌ മാവ്‌ (സ്റ്റാര്‍ച്ച്‌) രൂപത്തിലാണ്‌ ഇത്‌ വേര്‍തിരിച്ചെടുക്കുന്നത്‌. ഇത്‌ ടപ്പിയോക്ക പേള്‍സ്‌ എന്നും അറിയപ്പെടുന്നു. നിരവധി ഇന്ത്യന്‍ വിഭവങ്ങളില്‍ ചൗവ്വരി ഉപയോഗിക്കുന്നുണ്ട്‌.

പുഡ്ഡിംഗുകള്‍, സൂപ്പുകള്‍, ഉപ്പുമാവ്‌ എന്നിവയിലെല്ലാം ഇതിന്റെ സാന്നിധ്യം കാണാം. ഗ്യാസ്‌ നിറച്ച പാനീയങ്ങളില്‍ ഇത്‌ ചേര്‍ത്താല്‍ കൃത്രിമ രാസപദാര്‍ത്ഥങ്ങളോ സ്വീറ്റ്‌നറുകളോ ചേര്‍ക്കാതെ തന്നെ നല്ല ഉന്മേഷം ലഭിക്കും. ശരീരത്തിന്‌ നല്ല തണുപ്പ്‌ പ്രദാനം ചെയ്യാന്‍ കഴിയുന്ന ഇത്‌ വേഗം ദഹിക്കുകയും ചെയ്യും.

കേക്ക്‌, ബ്രെഡ്‌ എന്നിവയിലും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. ആഹാരസാധനങ്ങള്‍ നല്ല കട്ടിയോടെ ഇരിക്കാനും ചൗവ്വരി ചേര്‍ക്കാറുണ്ട്‌. ലഘുവായ ആഹാരം എന്ന നിലയില്‍ കഴിക്കാന്‍ ഇത്‌ വളരെ ഉത്തമമാണ്‌.


1. ദഹനം വേഗത്തിലാക്കുന്നു: കുട്ടികളില്‍ ദഹനം എളുപ്പത്തിലാക്കുന്ന ഒരു ആഹാരപദാര്‍ത്ഥമാണ്‌ ചൗവ്വരി. ഇതുമൂലം വയറിന്‌ അസുഖമുണ്ടാകുമെന്ന പേടിയും വേണ്ട. കുട്ടികളില്‍ വയറുപെരുക്കമോ മറ്റോ ഉള്ളപ്പോള്‍ ചൗവ്വരി വെള്ളത്തിലോ പാലിലോ തിളപ്പിച്ച്‌ നല്‍കാവുന്നതാണ്‌. പഞ്ചസാര ചേര്‍ത്തും ഉപയോഗിക്കാം.

2. പോഷകമൂല്യം: ഒരു ചൗവ്വരി മണിക്ക്‌ 2 മില്ലീമീറ്റര്‍ വ്യാസമുണ്ടാകും. ഇതില്‍ ധാരാളം അന്നജവും കുറഞ്ഞ അളവില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ സി, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്‌. 100 ഗ്രാം ചൗവ്വരിയില്‍ നിന്ന്‌ 355 കലോറി ഊര്‍ജ്ജം ലഭിക്കും. 100 ഗ്രാമില്‍ 94 ഗ്രാമും അന്നജവും കൊഴുപ്പം പ്രോട്ടീനുകളുമാണ്‌.

3. ചൗവ്വരിയും ശരീരവും: ചൗവ്വരിയുടെ പ്രധാന ഘടകം അന്നജമാണ്‌. പല ആയുര്‍വേദ മരുന്നുകളിലും പണ്ടുമുതലേ ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. അരിയോടൊപ്പം ചൗവ്വരി ചേര്‍ത്ത്‌ കഴിച്ചാല്‍ ശരീരത്തിന്‌ നല്ല തണുപ്പ്‌ ലഭിക്കും. പിത്തരസത്തിന്റെ അമിത ഉത്‌പാദനം പോലുള്ള രോഗങ്ങളാല്‍ ശരീരത്തിന്റെ ചൂട്‌ വര്‍ദ്ധിക്കുമ്പോള്‍ ഇത്‌ ഔഷധമായി നിര്‍ദ്ദേശിക്കാറുണ്ട്‌. ഇന്ത്യയിലെ ആഹാരരീതികളില്‍ ചൗവ്വരിക്ക്‌ വലിയ സ്ഥാനമുണ്ട്‌. ചില രാജ്യങ്ങളില്‍ പ്രധാന ഭക്ഷണമായും ഇത്‌ ഉപയോഗിക്കുന്നു. ശ്രീലങ്ക, ന്യൂഗിനിയ, ഏഷ്യ-പസഫിക്‌ മേഖലയിലെ മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ചൗവ്വരിയുടെ ഔഷധഗുണങ്ങള്‍ പ്രസിദ്ധമാണ്‌.

4. ചൗവ്വരി വിഭവങ്ങള്‍: ചൗവ്വരി ഉപയോഗിച്ച്‌ രുചികരമായ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാനാകും. ഇതില്‍ പ്രോട്ടീനും ധാതുലവണങ്ങളും കുറവാണെങ്കിലും മറ്റുള്ളവയുമായി ചേര്‍ത്ത്‌ കഴിക്കുമ്പോള്‍ അവയുടെ പോഷകമൂല്യവും രുചിയും വര്‍ദ്ധിക്കും. ഉണ്ണാവ്രതം അനുഷ്ടിക്കുന്നവര്‍ ചൗവ്വരി പുലാവ്‌ കഴിക്കാറുണ്ട്‌. കുതിര്‍ത്തെടുത്ത ചൗവ്വരിയോടൊപ്പം ഉരുളക്കിഴങ്ങ്‌, മറ്റു പച്ചക്കറികള്‍ എന്നിവ ചേര്‍ത്താണ്‌ പുലാവ്‌ തയ്യാറാക്കുന്നത്‌. ബ്രെഡ്‌, പാന്‍കേക്കുകള്‍ എന്നിവയില്‍ ഇത്‌ ചേര്‍ക്കുന്നതും ഗുണകരമാണ്‌.

Sago

5. എനര്‍ജി ബൂസ്റ്റര്‍: ചൗവ്വരി അടങ്ങിയ ആഹാരസാധനങ്ങള്‍ ഊര്‍ജ്ജത്തിന്റെ കലവറകളാണ്‌. നിരാഹാരം അവസാനിപ്പിക്കുമ്പോള്‍ ചൗവ്വരി വിഭവങ്ങള്‍ കഴിക്കാന്‍ നല്‍കാറുണ്ട്‌. രോഗികള്‍ക്ക്‌ ആരോഗ്യം പ്രദാനം ചെയ്യാനും ക്ഷീണമകറ്റാനും ഇത്‌ വളരെ ഫലപ്രദമാണ്‌.

Read more about: food ഭക്ഷണം
English summary

Health Benefits Of Eating Sago

It is one food which possess a high cooling effect in the system and it is quite easy to digest. It is also used in making cakes and breads. Sago is helpful as a substitute in binding the dishes or making them thick. It is low in calories and is preferred as a light meal option.
X
Desktop Bottom Promotion