For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അറിയാമോ, മോണിംഗ് വാക്കിന് ഗുണങ്ങളേറെ

|

വ്യായാമത്തിന്റെ നല്ലൊരു രൂപമാണ് മോണിംഗ് വാക്ക് അഥവാ രാവിലെയുള്ള നടത്തം. ആരോഗ്യകരമായ വ്യായാമങ്ങളില്‍ ഇതിന് ഒന്നാം സ്ഥാനവുമുണ്ട്.

ശരീരത്തിന് ആരോഗ്യം നല്‍കുമെന്നു മാത്രമല്ല, ഊര്‍ജവും മനസിന് സന്തോഷവുമെല്ലാം നല്‍കാന്‍ മോണിംഗ് വാക്കിന് സാധിക്കും. ഒരു ദിവസം തുടങ്ങാന്‍ പറ്റിയ നല്ലൊരു വ്യായാമമാണിത്.

വ്യായാമം രാവിലെയോ വൈകീട്ടോ നല്ലത്?വ്യായാമം രാവിലെയോ വൈകീട്ടോ നല്ലത്?

ആരോഗ്യത്തിന് മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധി കൂടിയാണിത്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട ഒന്ന്.

നിങ്ങളറിയാത്ത പല ആരോഗ്യഗുണങ്ങളും മോണിംഗ് വാക്കിനുണ്ട്. മോണിംഗ് വാക്കിന്റെ പലതരം ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

തടി

തടി

ശരീരത്തിന്റെ തടി കുറയ്ക്കാനും ശരീരഭംഗി നേടുവാനും മോണിംഗ് വാക്കിന് സാധിയ്ക്കും. രാവിലെ നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പൊഴിവാക്കും.

പ്രമേഹം

പ്രമേഹം

മോണിംഗ് വാക്ക് രക്തത്തിലെ ഗ്ലൂക്കോസ് അളവു താഴ്ത്തും. ഇതിലൂടെ പ്രമേഹം നിയന്ത്രിയ്ക്കും.

ജോലിയിലെ ടെന്‍ഷന്‍

ജോലിയിലെ ടെന്‍ഷന്‍

ജോലിയിലെ ടെന്‍ഷന്‍ ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ് രാവിലെയുള്ള നടത്തം. ഇത് കാര്യങ്ങള്‍ ശാന്തമായി ചെയ്യുന്നതിനും ജോലിയിലെ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുന്നതിനും സഹായിക്കും.

ബിപി

ബിപി

ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന് രാവിലെയുള്ള നടത്തം വളരെ നല്ലതാണ്. ഇത് നിതംബം, കാലുകള്‍, തുടകള്‍ തുടങ്ങിയവിടങ്ങളിലെ മസിലുകള്‍ക്ക് ഉറപ്പും ആകൃതിയും നല്‍കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം

തലച്ചോറിന്റെ പ്രവര്‍ത്തനം

രാവിലെയുള്ള നടത്തം തലച്ചോറിലേയ്ക്കുള്ള ഓക്‌സിജന്‍ പ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. തലച്ചോറിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കാന്‍ സഹായിക്കും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്. രാവിലെ നടന്നു നോക്കൂ, സ്‌ട്രെസ് ഹോര്‍മോണ്‍ കുറയും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളുള്ളവര്‍ക്ക് രാവിലെയുള്ള നടത്തം നല്ലതാണ്. ഇത് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കും.

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുളള നല്ലൊരു വഴിയാണിത്.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ രാവിലെ നടക്കുന്നത് അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഹൃദയത്തിന്

ഹൃദയത്തിന്

രാവിലെയുള്ള നടപ്പ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന് നല്ലതാണ്.

ഉറക്കം

ഉറക്കം

മോണിംഗ് വാക്ക് രാത്രിയില്‍ ഉറക്കം ലഭിയ്ക്കുന്നതിനും നല്ലതാണ്. ഉറക്കപ്രശ്‌നങ്ങളുള്ളവര്‍ ഈ മാര്‍ഗം പരീക്ഷിച്ചു നോക്കൂ.

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍

ബ്രെസ്റ്റ് ക്യാന്‍സര്‍ ഒഴിവാക്കാന്‍ മോണിംഗ് വാക്ക് നല്ലതാണ്. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

ഊര്‍ജം

ഊര്‍ജം

ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുന്നതിനും ഇത് നല്ലതാണ്. രാവിലെ നടന്നു നോക്കൂ, അന്നത്തെ ദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിയ്ക്കും.

English summary

Health Benefits Morning Walk

Do you ever take morning walks? If you don’t, here are some of the benefits of morning walk.
Story first published: Thursday, March 13, 2014, 12:03 [IST]
X
Desktop Bottom Promotion