For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഞ്ചര്‍ ടീയുടെ 8 ഗുണങ്ങള്‍

By Super
|

ശൈത്യകാലത്തെ തണുപ്പില്‍ നിന്ന്‌ രക്ഷനേടാന്‍ ഒരുകപ്പ്‌ ചൂട്‌ ജിഞ്ചര്‍ ടീ പോലെ പറ്റിയ മറ്റൊന്നും ഉണ്ടാകില്ല. വിറ്റാമിന്‍ സി, മെഗ്നീഷ്യം, മറ്റ്‌ ധാതുക്കള്‍ എന്നിവയുടെ കലവറയാണ്‌ ഇഞ്ചി. അതുകൊണ്ട്‌ തന്നെ ഇഞ്ച്‌ ആരോഗ്യത്തിനും നല്ലതാണ്‌.

തണുപ്പ്‌ കാലത്ത്‌ ചൂട്‌ പകരുക മാത്രമല്ല ജിഞ്ചര്‍ ടീ ചെയ്യുന്നത്‌. ശീതകാലത്തുണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഫലപ്രദമായ ഔഷധം കൂടിയാണിത്‌.

സവാളയുടെ ഗുണങ്ങള്‍

ഇഞ്ചിയുടെ രുചി ഇഷ്ടപ്പെടാത്തവര്‍ക്ക്‌ കര്‍പ്പൂരതുളസി, തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര്‌ എന്നിവ ചേര്‍ത്തും ജിഞ്ചര്‍ ടീ കുടിക്കാവുന്നതാണ്‌. ജിഞ്ചര്‍ ടീയുടെ ചില ഗുണങ്ങള്‍ പരിചയപ്പെടാം.

ഓക്കാനം ഓര്‍മ്മ

ഓക്കാനം ഓര്‍മ്മ

യാത്രയ്‌ക്ക്‌ മുമ്പ്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുന്നത്‌, ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. യാത്രയ്‌ക്കിടെ ഓക്കാനം അനുഭവപ്പെട്ടാല്‍ ഉടന്‍ ഒരു ഗ്ലാസ്‌ ചായ കുടിക്കുക. പിന്നെ ഒരു പ്രശ്‌നവും ഉണ്ടാകില്ല. സന്തോഷത്തോടെ നിങ്ങള്‍ക്ക്‌ യാത്ര പൂര്‍ത്തിയാക്കാനാവും.

ദഹനം മെച്ചപ്പെടും

ദഹനം മെച്ചപ്പെടും

ദഹനം, പോഷകാംശങ്ങളുടെ ആഗിരണം എന്നിവ മെച്ചപ്പെടുത്താന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും. അമിതമായി ആഹാരം കഴിച്ചത്‌ മൂലം വയര്‍ വീര്‍ത്താല്‍ ജിഞ്ചര്‍ ടീ കുടിക്കുക. ഉടനടി ആശ്വാസം ലഭിക്കും.

നീരിന്‌ ആശ്വാസം

നീരിന്‌ ആശ്വാസം

ശരീരത്തില്‍ ഉണ്ടാകുന്ന നീര്‌, തടിപ്പ്‌ മുതലായവ ഇല്ലാതാക്കാനുള്ള കഴിവ്‌ ഇഞ്ചിക്കുണ്ട്‌. അതുകൊണ്ട്‌ തന്നെ പേശികളെയും സന്ധികളെയും ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്‌ക്ക്‌ ഇഞ്ചി ഫലപ്രദമാണ്‌. ജിഞ്ചര്‍ ടീ കുടിക്കുന്നതിന്‌ പുറമെ നീരുവന്ന സന്ധികളില്‍ ഇത്‌ പുരട്ടുകയും ചെയ്യാവുന്നതാണ്‌.

ശ്വാസകോശ പ്രശ്‌നങ്ങള്‍

ശ്വാസകോശ പ്രശ്‌നങ്ങള്‍

പനിയോട്‌ അനുബന്ധിച്ചുണ്ടാകുന്ന മൂക്കടപ്പിന്‌ ആശ്വാസം നല്‍കാന്‍ ജിഞ്ചര്‍ ടീക്ക്‌ കഴിയും. അലര്‍ജിയുടെ ഫലമായി ഉണ്ടാകുന്ന ശ്വാസകോശ പ്രശ്‌നങ്ങളില്‍ നിന്ന്‌ മോചനം നേടാന്‍ ഒരു കപ്പ്‌ ജിഞ്ചര്‍ ടീ കുടിക്കുക.

രക്തയോട്ടം കൂട്ടും

രക്തയോട്ടം കൂട്ടും

ജിഞ്ചര്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവ രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്‌ക്കുകയും ചെയ്യും. രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയാനും ഇഞ്ചിക്ക്‌ കഴിയും. അതിനാല്‍ ജിഞ്ചര്‍ ടീ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.

ആര്‍ത്തവ ബുദ്ധിമുട്ടുകള്‍

ആര്‍ത്തവ ബുദ്ധിമുട്ടുകള്‍

ആര്‍ത്തവത്തോട്‌ അനുബന്ധിച്ച്‌ ഉണ്ടാകുന്ന കഠിനമായ വേദന മൂലം ബുദ്ധിമുട്ടുന്ന സ്‌ത്രീകളും ജിഞ്ചര്‍ ടീയുടെ മാജിക്‌ അനുഭവിച്ചറിയുക. ചൂടുള്ള ജിഞ്ചര്‍ ടീയില്‍ ഒരു ടവല്‍ മുക്കി അടിവയറ്റില്‍ പുരട്ടുക. ഇത്‌ വേദന കുറയാനും പേശികള്‍ അയയാനും സഹായിക്കും. ഈ സമയത്ത്‌ തന്നെ തേന്‍ ചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ ജിഞ്ചര്‍ ടീ കുടിക്കുക.

പ്രതിരോധം വര്‍ദ്ധിക്കും

പ്രതിരോധം വര്‍ദ്ധിക്കും

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും.

സംഘര്‍ഷമകറ്റും

സംഘര്‍ഷമകറ്റും

ജിഞ്ചര്‍ ടീക്ക്‌ മനസ്സിനെ സമാശ്വസിപ്പിക്കാനുള്ള കഴിവുണ്ട്‌. അതുകൊണ്ട്‌ തന്നെ മാനസിക സംഘര്‍ഷം പിരിമുറുക്കം എന്നിവ അകറ്റാന്‍ ഇത്‌ സഹായിക്കും. ഇഞ്ചിയുടെ ശക്തമായ ഗന്ധവും ആശ്വാസം നല്‍കാനുള്ള കഴിവും കൊണ്ടാണ്‌ ഇത്‌ സാധ്യമാകുന്നതെന്ന്‌ പറയപ്പെടുന്നു.

Read more about: health ആരോഗ്യം
English summary

HEALTH BENEFITS OF GINGER TEA

Nothing beats cold in the winter like a piping hot cup of ginger tea. With its high levels of Vitamin C, magnesium and other minerals, ginger root is extremely beneficial for health.
X
Desktop Bottom Promotion