For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യനമസ്‌കാരത്തിന്റെ ഗുണങ്ങള്‍

|

യോഗ ശരീരത്തിനും മനസിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്. ചില അസുഖങ്ങള്‍ വരെ മാറ്റാനുള്ള കഴിവുണ്ട്, യോഗയ്ക്ക്.

പല തരത്തിലുള്ള യോഗാരീതികളുണ്ട്. ഇതിലൊന്നാണ് സൂര്യ നമസ്‌കാരം. സൂര്യനെ വന്ദനം ചെയ്തു കൊണ്ടുള്ള യോഗാരീതിയാണിത്.

സൂര്യനമസ്‌കാരം യോഗയുടെ ഒരു വകഭേദമെന്നിലുപരിയായി പല ഗുണങ്ങളും ഉള്ള ഒന്നാണ്. സൂര്യനമസ്‌കാരം ചെയ്യുന്നതു കൊണ്ടുള്ള പലതരം ഗുണങ്ങളെക്കുറിച്ചറിയൂ,

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ്

സൂര്യനമസ്‌കാരത്തില്‍ സ്‌ട്രെച്ചിംഗ് ചെയ്യേണ്ടി വരുന്നു. രാവിലെത്തന്നെ മസിലുകള്‍ക്ക് അയവു ലഭിയ്ക്കാന്‍ ഇത് നല്ലതാണ്. മാത്രമല്ല, കൂടുതല്‍ ഭാരപ്പെട്ട വ്യായാമങ്ങള്‍ ചെയ്യുവാന്‍ മസിലുകളെ സഹായിക്കുകയും ചെയ്യുന്നു.

തടി

തടി

തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് ദിവസവും സൂര്യനമസ്‌കാരം ആവര്‍ത്തിച്ചു ചെയ്യുന്നത്.

ബാലന്‍സ്

ബാലന്‍സ്

ശരീരത്തിലെ ബാലന്‍സ് നില നിര്‍ത്തുവാന്‍ സൂര്യനമസ്‌കാരം ഏറെ നല്ലതാണ്.

ദഹനം

ദഹനം

ദഹനം മെച്ചപ്പെടുത്താന്‍ സൂര്യനമസ്‌കാരം ഏറെ നല്ലതാണ്. ഇത് വയറ്റിലെ ഗ്യാസ് പുറന്തള്ളാന്‍ സഹായിക്കും.

എല്ലുകള്‍

എല്ലുകള്‍

സൂര്യനെ അഭിമുഖീകരിച്ചാണ് സൂര്യനമസ്‌കാരം ചെയ്യേണ്ടതെന്നാണ് ശാസ്ത്രം. ഇങ്ങനെ ചെയ്യുമ്പോള്‍ വൈറ്റമിന്‍ ഡി ലഭ്യമാകും. എല്ലുകള്‍ കൂടുതല്‍ ബലമുള്ളതാകും.

സ്‌ട്രെസ്

സ്‌ട്രെസ്

സൂര്യനമസ്‌കാരം ഡീപ് ബ്രീത്തിംഗ് ഉള്‍പ്പെടുന്ന ഒരു യോഗാരീതിയാണ്. സ്‌ട്രെസ് കുറയ്ക്കാന്‍ ഇത് സഹായകമാണ്.

മലബന്ധം, പൈല്‍സ്

മലബന്ധം, പൈല്‍സ്

മുന്നിലേയ്ക്കായുന്ന രീതി സൂര്യനമസ്‌കാരത്തിലുണ്ട്. ഇത് വയറ്റിലെ മസിലുകള്‍ക്ക് പ്രയോജനകരമാണ്. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരവുമാണ്.

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ പോലുള്ള ഉറക്ക പ്രശ്‌നങ്ങള്‍ ഇന്നത്തെക്കാലത്ത് വളരെ സാധാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ബ്ലഡ് സര്‍കുലേഷന്‍

ബ്ലഡ് സര്‍കുലേഷന്‍

ശരീരത്തിലെ ബ്ലഡ് സര്‍കുലേഷന്‍ കൂടാനും ഇത് സഹായകമാണ്.

മാസമുറ പ്രശ്‌നങ്ങള്‍

മാസമുറ പ്രശ്‌നങ്ങള്‍

ഇന്നത്തെ ജീവിതശൈലികള്‍ കാരണം പല സ്ത്രീകളും മാസമുറ പ്രശ്‌നങ്ങള്‍ അഭിമുഖീകരിയ്ക്കുന്നുണ്ട്. ഇതിനൊരു നല്ല പരിഹാരമാണ് ദിവസവും സൂര്യനമസ്‌കാരം ചെയ്യുന്നത്.

ചര്‍മം

ചര്‍മം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതു കാരണം തിളങ്ങുന്ന ചര്‍മം ലഭിയ്ക്കുന്നതിനും സൂര്യനമസ്‌കാരം വഴിയൊരുക്കുന്നു.

വാത, പിത്ത, കഫ ദോഷങ്ങള്‍

വാത, പിത്ത, കഫ ദോഷങ്ങള്‍

ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങള്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണ് സൂര്യനമസ്‌കാരം.

സൂര്യനമസ്‌കാരം ചെയ്യൂ, തടിയകറ്റൂസൂര്യനമസ്‌കാരം ചെയ്യൂ, തടിയകറ്റൂ

Read more about: yoga യോഗ
English summary

Health Benefits Of Doing Suryanamaskar

The benefits of doing surya namskar are numerous. To know the benefits of doing surya namaskar daily, read on..
Story first published: Monday, June 9, 2014, 12:07 [IST]
X
Desktop Bottom Promotion