For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറിവേപ്പില കളയല്ലേ...

|

വിഭവങ്ങള്‍ക്കു സ്വാദും മണവും നല്‍കാനുള്ള ഒരു വിദ്യയാണ് കറിവേപ്പില ചേര്‍ക്കുന്നത്. എന്നാല്‍ ഇത് വിഭവങ്ങളില്‍ നിന്നും എടുത്തു കളഞ്ഞാണ് പലരും ഭക്ഷണം കഴിയ്ക്കുക. വില കല്‍പ്പിക്കാത്തതു കൊണ്ടുതന്നെയാണ് കറിവേപ്പില പോലെയെന്നൊരു ചൊല്ലും വീണിട്ടുള്ളത്.

എന്നാല്‍ കറിവേപ്പില കരുതും പോലെ അത്ര നിസാരനല്ല. ഇതിന് ആരോഗ്യവശങ്ങള്‍ പലതുണ്ട്.

ഇവയില്‍ ചിലതിനെക്കുറിച്ചറിയൂ,

രക്താര്‍ബുദം

രക്താര്‍ബുദം

ഇവയില്‍ കാര്‍ബസോള്‍ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്താര്‍ബുദം ചെറുക്കാന്‍ സഹായകയമാണ്. ലുക്കീമിയ രോഗികള്‍ ഇത് കഴിയ്ക്കുന്നതു നല്ലതാണ്.

കിഡ്‌നി

കിഡ്‌നി

കിഡ്‌നി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. കറിവേപ്പിലയുടെ നീരു കുടിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ സഹായിക്കും.

അയേണ്‍

അയേണ്‍

ഇതില്‍ അയേണ്‍, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിയ്ക്കാന്‍ ഉത്തമം.

ഗ്ലൂക്കോസ്

ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ കറിവേപ്പില ഉത്തമമാണ്. ഇതുകൊണ്ടുതന്നെ പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഇത് നല്ലതാണ്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും.

പൈല്‍സ്

പൈല്‍സ്

ഇത് ശരീരരത്തെ തണുപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു പരിഹാരവുമാണ്.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ മാറ്റാന്‍ കറിവേപ്പില ഉത്തമമാണ്. ഇത് ദഹനപ്രശ്‌നങ്ങളും അസിഡിറ്റിയുമെല്ലാം ഒഴിവാക്കും.

മനംപിരട്ടല്‍, ഛര്‍ദി

മനംപിരട്ടല്‍, ഛര്‍ദി

മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് വായിലിട്ടു കടിയ്ക്കുന്നതു ഗുണം ചെയ്യും.

Read more about: health ആരോഗ്യം
English summary

Health Benefits Of Curry Leaves

Here are some of the health benefits of curry leaves. Read more to know about,
X
Desktop Bottom Promotion