For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍

|

സൗന്ദര്യസംരക്ഷണത്തിലും മുടിസംരക്ഷണത്തിലും ഒരു പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ അഥവാ അലോവെറ. പച്ചനിറത്തില്‍ ധാരാളം കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിയ്ക്കുന്ന ഇത് പല ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ്.കറ്റാര്‍ വാഴയ്ക്ക് ആരോഗ്യഗുണങ്ങളും ധാരാളമുണ്ട്.

പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണിത്. ഇതിന്റെ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുമുണ്ട്.

7 ദിവസം, 7 കിലോ കുറയും

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും.

കറ്റാര്‍വാഴയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

വിഷാംശം

വിഷാംശം

കറ്റാര്‍വാഴയുടെ ജ്യൂസിന് ശരീരത്തിലെ വിഷാംശം പുറന്തള്ളുവാനുള്ള കഴിവുണ്ട്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന വിഷങ്ങള്‍ ശാരീരികപ്രവര്‍ത്തനങ്ങളെയും ചര്‍മത്തെയും ദോഷകരമായി ബാധിയ്ക്കും. ഇത് ശരീരത്തിനും ചര്‍മത്തിനും ദോഷകരവുമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കറ്റാര്‍ വാഴയുടെ ജ്യൂസ്.

തടി

തടി

തടി കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴയുടെ ജ്യൂസ്. ഇത് വയര്‍, ദഹനേന്ദ്രിയം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നു. ഇതുവഴി ശരീരത്തില്‍ അടിഞ്ഞുകൂടാനിടയുളള കൊഴുപ്പുള്‍പ്പെടെയുള്ള അനാവശ്യവസ്തുക്കള്‍ നീക്കം ചെയ്യും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

പല്ല്‌

പല്ല്‌

പല്ലിന്റെ ആരോഗ്യത്തിനും കറ്റാര്‍വാഴയുടെ ജ്യൂസ് വളരെ നല്ലതാണ്. ശ്വാസത്തിനുണ്ടാകുന്ന ദുര്‍ഗന്ധം തടയുന്നതിനും നല്ലൊരു മൗത്ത് ഫ്രഷ്‌നറായും ഇത് ഉപയോഗിക്കാം. ഇതിനു പുറമെ മൗത്ത് അള്‍സര്‍, മോണയിലുണ്ടാകുന്ന രക്തസ്രാവം എന്നിവയ്ക്കും ഇത് നല്ലൊരു പരിഹാരമാണ്.

ഊര്‍ജം

ഊര്‍ജം

ഊര്‍ജം ശരീരത്തിന് കൂടുതല്‍ ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് കറ്റാര്‍വാഴയുടെ ജ്യൂസ്. ഇത് ശരീരത്തിലെ ശരീരത്തിലെ ഊര്‍ജവും പ്രതിരോധശേഷിയുമെല്ലാ്ം വര്‍ദ്ധിപ്പിയ്ക്കും.

ചര്‍മത്തിനും മുടിയ്ക്കും

ചര്‍മത്തിനും മുടിയ്ക്കും

ചര്‍മത്തിനും മുടിയ്ക്കും വളരെ നല്ലതാണ് കറ്റാര്‍വാഴ ജ്യൂസ്. ഇത് ദിവസവും കുടിയ്ക്കുന്നത് തിളക്കമുള്ള ചെറുപ്പമായ ചര്‍മം നേടിത്തരും. മുടിയുടെ വളര്‍ച്ചയ്ക്കും ഇത് നല്ലതു തന്നെയാണ.് ഇത് മുടിയുടെ അടിവേരുകളെ ബലപ്പെടുത്തും.

English summary

Health Benefits Of Alove Vera Juice

Health benefits of drinking aloe vera juice are many. The uses of aloe vera juice on skin are amazing. Read on..
Story first published: Monday, January 20, 2014, 12:15 [IST]
X
Desktop Bottom Promotion